Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 8

ഞാൻ പയ്യെ പറഞ്ഞു .

അതുകേട്ടപ്പോഴുള്ള അവളുടെ റിയാക്ഷൻ എന്തായിരുന്നു എന്നെനിക് കാണാൻ പറ്റിയില്ലേലും പിന്നീടുള്ള ചോദ്യങ്ങൾ മയപ്പെടുന്നുണ്ട് .

“അതെന്താ കഴിക്കാഞ്ഞേ ?”
അവൾ മടിച്ചു മടിച്ചു ചോദിച്ചു .

“ഓഹ് വേണ്ട..വിശപ്പില്ല ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അതെന്താ വിശപ്പില്ലാത്തെ?”
അവൾ വീണ്ടും ചോദിച്ചു .

“വിശപ്പ് ഇല്ല അത് തന്നെ..നീ ആ ലൈറ്റ് അണക്കുന്നുണ്ടോ..എനിക്ക് ഉറങ്ങണം ”
ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

“കവി നീ എന്നോടുള്ള ദേഷ്യം ആഹാരത്തോടു കാണിക്കണ്ട ട്ടോ ..പോയി കഴിച്ചിട്ട് വന്നേ ..ഞാൻ ടേബിളിൽ ഒക്കെ എടുത്തുവെച്ചിട്ടുണ്ട് ”
മഞ്ജുസ് സ്വല്പം മാന്യമായി പയ്യെ പറഞ്ഞു എന്നെ തട്ടിവിളിച്ചു .

“ഓഹ് …ബാക്കിയുള്ളോരേ ബോധിപ്പിക്കണമല്ലോ അല്ലെ..”
ഞാൻ പുച്ഛത്തോടെ പറഞ്ഞു തലയിണയിൽ മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്നു .

അത് കേട്ടപ്പോൾ അവൾക്ക് ലേശം വിഷമമായി .

“കവി …ഡാ ..നീ പോയി കഴിക്ക്..അല്ലെങ്കി ഞാൻ കൂടെ വരാം ..വാ ”
അവളെന്നെ കുലുക്കി വലിച്ചുകൊണ്ട് ചിണുങ്ങി .

“ഓഹ് വേണ്ടെന്നേ …നേരത്തെ കഴിക്കുമ്പോ ഓർത്തില്ലല്ലോ ഇതൊന്നും..ഒരഞ്ചു മിനുത്ത വൈറ്റ് ചെയ്താ നിനക്കെന്താ നഷ്ടം ”
ഞാൻ ഉള്ളിലെ ദേഷ്യം അതുപോലെ പ്രകടിപ്പിച്ചു .

അതിനു മഞ്ജുസ് ഒന്നും മറുപടി പറഞ്ഞില്ല. രണ്ടു ഭാഗത്തും ചെറിയ പ്രേശ്നങ്ങളൊക്കെ ഉണ്ടെന്നു അതോടെ അവൾക്കും മനസിലായി തുടങ്ങി .

“കവി…പ്ലീസ് ..ഫുഡ് കഴിക്ക് എന്നിട്ട് എന്ത് വേണേൽ പറഞ്ഞോ ”
അവൾ വിഷമത്തോടെ എന്നെ കുലുക്കി വിളിച്ചു .

“ദേ എനിക്ക് വേണ്ടെന്നു ഞാൻ പറഞ്ഞു..ഒരുനേരം തിന്നില്ലെന്നു വെച്ചു ചാവാത്തൊന്നും ഇല്ല ..ഇനിയും കിടന്നു ചിലച്ചാ ഞാൻ ഇറങ്ങിപോകും കേട്ടല്ലോ “

ഞാൻ ൿടുപ്പിച്ചു പറഞ്ഞു ദേഷ്യത്തോടെ ലൈറ്റ് അണച്ചുകൊണ്ട് പുതപ്പു വലിച്ചു കയറ്റി . അതോടെ മഞ്ജുസ് എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി

“ഇത് വല്യ എടങ്ങേറായല്ലൊ ഈശ്വര …”
അവൾ സ്വയം ആരോടെന്നില്ലാതെ പറഞ്ഞു ചിണുങ്ങി ബെഡിലേക്ക് കിടന്നു .

അങ്ങനെ അന്നത്തെ ദിവസം അവളോടുള്ള വാശിക്ക് ഞാൻ രാത്രി അത്താഴം കഴിക്കാതെ ആണ് കിടന്നത് . ഇടക്കിടെ അവൾ എന്നെ മുഖമുയർത്തി നോക്കും . പക്ഷെ ചോദിയ്ക്കാൻ പേടിയാണ് ! വിശപ്പൊക്കെ ഉണ്ടെങ്കിലും അവളോട് കീഴടങ്ങുക നാണക്കേടാണ് . അതുകൊണ്ട് ഞാനും സഹിച്ചു കിടന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025