Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 8

എന്നിട്ടും ആ പണ്ടാര കാളിക്ക് അയവില്ല. അവൾ എനിക്ക് കൊണ്ടുവന്ന ചായ സ്വയം എടുത്തു കുടിക്കാൻ തുടങ്ങി .

“നല്ല ചൂട് ..”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു സ്വല്പം കുടിച്ചു അത് തിരികെ വെച്ചു എഴുന്നേറ്റു പോയി . അതുംകൂടി ആയപ്പോൾ ഞാൻ സ്വയം നിലത്തൊരു ചവിട്ടും കൊടുത്തു കസേരയിൽ കിടന്നു .

“നാശം “

അകത്തു നിന്നു മഞ്ജുസിന്റെ കളിചിരി ഒക്കെ കേൾക്കാം . എന്നോട് മാത്രേ ചതുർഥി ഉള്ളു . അമ്മായിയമ്മയും മരുമോളും എന്തൊക്കെയോ അകത്തു സംസാരിക്കുന്നത് ഞാൻ അസ്വസ്ഥതയോടെ പുറത്തിരുന്നു കേൾക്കുന്നുണ്ട് .

ഒടുക്കം ദേഷ്യം വന്നപ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി പോയി . പിന്നെ ക്ളബിൽ ചെന്നിരുന്നു കാരംസ് ഒക്കെ കളിച്ചു പത്തു മണി ആയിട്ടാണ് തിരികെ വന്നത് . അപ്പോഴേക്കും എല്ലാവരും അത്താഴം കഴിച്ചിരുന്നു ! സാധാരണ എന്റെ കൂടെ ഇരുന്നു കഴിക്കുന്ന മഞ്ജുസ് വരെ എന്നോടുള്ള ദേഷ്യം കാരണം അന്ന് നേരത്തെ കഴിച്ചു .

ഞാൻ കയറിച്ചെല്ലുമ്പോൾ മഞ്ജുസ് ഭകഷണം കഴിച്ചു കഴിഞ്ഞു കൈ കഴുകുകയാണ് . അതെന്നെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു .

“ആ…ഇപ്പഴേലും ഇങ്ങു പോന്നല്ലോ ..നിന്നെ കണാത്തതുകൊണ്ട് ഞങ്ങളൊക്കെ കഴിച്ചു ”
ഞാൻ മുണ്ടും മടക്കി കുത്തി വരുന്നത് കണ്ട അമ്മ പുച്ഛത്തോടെ പറഞ്ഞു . പാത്രങ്ങളൊക്കെ എടുത്തു കൊണ്ടുപോകുന്ന തിരക്കിലാണ് കക്ഷി .

ഞാൻ അതിനൊന്നും മിണ്ടിയില്ല . നേരെ സ്റ്റെയർ കേസ് കേറി മുകളിലേക്ക് നടന്നു . എന്നെ കണ്ടു മൈൻഡ് ഇല്ലാതെ നിക്കുന്ന മഞ്ജുവിനോടുള്ള ദേഷ്യവും അതിനു പുറകിൽ ഉണ്ടായിരുന്നു .

“ഡാ..നിനക്ക് ചോറൊന്നും വേണ്ടേ …?”
എന്റെ പോക്ക് കണ്ടു അമ്മ അമ്പരപ്പോടെ ചോദിച്ചു .

“വേണ്ട …ഞാൻ പുറത്തുന്നു കഴിച്ചു ”
രണ്ടു വാക്കിൽ പയ്യെ മറുപടി പറഞ്ഞു അമ്മയെയും മഞ്ജുസിനെയും മാറിമാറി ഒന്ന് നോക്കികൊണ്ട് ഞാൻ പയ്യെ നടന്നു . അഞ്ജുവിനെ അവിടെ കണ്ടില്ല..ചിലപ്പോൾ ടോയ്‌ലെറ്റിലെങ്ങാനും പോയിക്കാണും !

ഞാൻ നേരെ ചെന്ന് ബെഡിലേക്ക് കമിഴ്ന്നു കിടന്നു ഓരോന്ന് ആലോചിച്ചിരുന്നു . പിന്നെയും കുറച്ചു നേരം കഴിഞ്ഞിട്ടാണ് മഞ്ജുസ് റൂമിലെത്തിയത് . നേരത്തെ ഇട്ട നൈറ്റി തന്നെയാണ് വേഷം . അവൾ മുടിയൊക്കെ കെട്ടിവെച്ചു ഒന്നും മിണ്ടാതെ ബെഡിൽ വന്നിരുന്നു ഒരു വശത്തു ചെരിഞ്ഞു കിടക്കുന്ന എന്നെ നോക്കി .

“നീ ശരിക്കും കഴിച്ചോ ഡാ കവി ?”
മഞ്ജുസ് ശബ്ദം ഒന്ന് മയപ്പെടുത്തി എന്നോടായി തിരക്കി .

“ഇല്ല ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025