Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

അഞ്ജു അവിടെ ഇരുന്നു ടി. വി കാണുന്നുണ്ട് . സൺ‌ഡേ ആയതുകൊണ്ട് അവൾക്കു ലീവ് ആണ് .ഇനിയിപ്പോ ലീവ് അല്ലെങ്കിലും ടി.വി ഇരുന്നു കാണുന്നത് ആണ് കക്ഷിയുടെ ഹോബ്ബി.

“നിനക്ക് പഠിക്കാൻ ഒന്നുമില്ലേ അഞ്ജു ? ഫുൾ ടൈം ടി.വി ആണല്ലോ ?”
മഞ്ജു അവളുടെ കൂസലില്ലായ്മ നിറഞ്ഞ ഭാവം കണ്ടു ഗൗരവത്തിൽ ചോദിച്ചു . മഞ്ജുവിന്റെ ചോദ്യം കേട്ട് ഞാൻ ഒരാക്കിയ ചിരിയോടെ അഞ്ജുവിനെ നോക്കി .

“ആഹ്..അങ്ങനെ പറഞ്ഞു കൊട് ..ഇവൾക്ക് ഇത് തന്നെ പണി ..ഓരോ കോപ്പിലെ ഹിന്ദി സീരിയലും കണ്ടു ഇരുന്നോളും ”
ഞാൻ പുച്ഛത്തോടെ അഞ്ജുവിനെ നോക്കി .

“ഒന്ന് പോടോ ..നീ നിന്റ കാര്യം നോക്കിയാ മതി..”
ഞാൻ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത പോലെ അഞ്ജു മുഖം തിരിച്ചു പിന്നെ സ്വല്പം ഈർഷ്യയോടെ മഞ്ജുവിനെ നോക്കി .

“എന്റെ പൊന്നു ചേച്ചി..അമ്മേം സ്ഥിരം ഈ ചോദ്യമാ ..ഇനി ചേച്ചി കൂടെ ഇങ്ങനെ തുടങ്ങിയ ! ഞാൻ പഠിക്കുന്നൊക്കെ ഉണ്ട്..എല്ലാറ്റിലും നല്ല മാർക്കും ഉണ്ട് ..”
അഞ്ജു മഞ്ജുസിനെ സോപ്പിട്ടു വീഴ്ത്താൻ നോക്കി .

“മ്മ്..ഞൻ ചുമ്മാ ചോദിച്ചതാടി പെണ്ണെ..പിന്നെ ഞാനൊരു ടീച്ചർ കൂടിയാണ്..ഇങ്ങനെ ഉഴപ്പി നടക്കുന്നത് കണ്ട എനിക്ക് ദേഷ്യം വരും ”
മഞ്ജുസ് അവളെ നോക്കി ഒന്ന് കണ്ണുരുട്ടി .

“ഓഹ് ..”
അഞ്ജു തലയാട്ടി ചിരിച്ചു .

ഞാനവരുടെ സംസാരം ശ്രദ്ധിച്ചുകുറച്ചു നേരം അവിടെ നിന്നു ..പിന്നെ മഞ്ജുസിനോട് യാത്ര പറഞ്ഞു മുറ്റത്തേക്കിറങ്ങി . അപ്പോഴാണ് എന്തോ ഓർത്തെന്ന പോലെ അവളുടെ വിളി .

“കവി അവിടെ നിന്നെ …ഒരു മിനുട്ട് ”
കാറിന്റെ ഡോർ തുറക്കാൻ തുനിഞ്ഞ എന്റെ അടുത്തേക്കായി അവൾ ചാടിത്തുള്ളി വന്നു . അഞ്ജുവും അത് കൗതുകത്തോടെ നോക്കുന്നുണ്ട് . വളരെ ക്ളോസായിട്ട് ഇടപഴകുന്ന ഞങ്ങളെ കണ്ടിട്ടാണോ എന്തോ .

ഡോർ തുറന്നുകൊണ്ട് തന്നെ ഞാൻ അവളെ മുഖം ഉയർത്തി നോക്കി .

“എന്താടോ ?’
ഞാൻ അവളെ സംശയത്തോടെ നോക്കി . അവളൊന്നും മിണ്ടാതെ എന്റെ അടുത്തേക്ക് വന്നു .

“അതെ നീ എന്തായാലും പുറത്തു പോകുവല്ലേ ..എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്..നീ വാങ്ങുവോ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025