Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

ഞാൻ ചിരിയോടെ എഴുനേറ്റു ഹേമാന്റിയോട്‌ യാത്ര പറഞ്ഞു പിന്നലെ ഇറങ്ങി .ഞങ്ങൾ കഴിച്ച ജ്യൂസ് ഗ്ലാസ് എടുത്തു കയ്യിൽ പിടിച്ചു ഹേമാന്റി അവിടെ തന്നെ നിന്നു .

”അമ്മ…അപ്പൊ ശരി..”
പോകും വഴി മായേച്ചി തിരിഞ്ഞു ടാറ്റ നൽകികൊണ്ട് മഞ്ജുസിനൊപ്പം നടന്നു .പിന്നെ ഡോറുകൾ തുറന്നു രണ്ടാളും പുറകിലെ സീറ്റിലേക്ക് കയറി ഇരുന്നു .

ഞാൻ ഒന്നും മിണ്ടാതെ നേരെ ഫ്രണ്ട് സീറ്റിലേക്ക് ചെന്ന് കയറി കാര് സ്റ്റാർട്ട് ചെയ്തു പയ്യെ മുന്നോട്ടെടുത്തു . അപ്പോഴേക്കും പുറകിൽ മായേച്ചിയും മഞ്ജുവും സംസാരം തുടങ്ങിയിരുന്നു .

“അല്ല മോളെ..കോളേജിൽ സീൻ ഒന്നും ഇല്ലല്ലോ..ഞാൻ നാറുമോ?”
മഞ്ജുസ് സ്വല്പം ഭയത്തോടെ ശബ്ദം താഴ്ത്തി മായേച്ചിയോടായി ചോദിച്ചു .

“ഏയ് ,,അങ്ങനെ സീൻ ഒന്നും ഇല്ല ..പിന്നെ ഇവനിപ്പോ അവിടത്തെ സ്റ്റുഡൻറ് അല്ലല്ലോ , എന്നാലും കോളേജിലൊക്കെ , സ്പെഷ്യലി പിള്ളേരുടെ ഇടയിലൊക്കെ പഴയ സ്റ്റുഡന്റിനെയാണ് മഞ്ജു മിസ് മാരി ചെയ്‌തതെന്ന്‌ ന്യൂസ് സ്‌പ്രെഡ്‌ ആയിട്ടുണ്ട്..”
മായേച്ചി ഒഴുക്കൻ മട്ടിൽ പറഞ്ഞു ചിരിച്ചു .

“ശേ ..പിള്ളേരൊക്കെ എന്തേലും ചോദിച്ചാ..ആകെ നാണക്കേടാവും ..എന്റെ കോൺഫിഡൻസ് ഒക്കെ പോയെടി ”
മഞ്ജുസ് തലയ്ക്കു കൈകൊടുത്തിരുന്നു ആരോടെന്നില്ലാതെ പറഞ്ഞു .

“ഹി ഹി….”
അവളുട സംസാരം കേട്ട് മുന്നിലിരുന്ന ഞാൻ പയ്യെ ചിരിച്ചു .

“നീ ചിരിക്കേണ്ട മോനെ ..ഒക്കെ ഒപ്പിച്ചു വെച്ചിട്ട് ”
മായേച്ചി സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

“ഓഹ്‌..ഞാൻ ഒറ്റക്കൊന്നും അല്ല ..ആ സാധനവും കട്ടക്ക് കൂടെ ഉണ്ടാരുന്നു ..ഞാൻ ഒരു നമ്പർ ഇട്ടതല്ലേ ..കൂടെ വരുമെന്ന്‌ എനിക്കറിയില്ലല്ലോ ”
ഞങ്ങളുടെ പഴയ പ്രേമ സല്ലാപങ്ങൾ ഓർത്തെന്നോണം പറഞ്ഞു ഞാൻ രണ്ടാളെയും തിരിഞ്ഞു നോക്കി .

“ദേ കവി…”
ഞാൻ പറഞ്ഞത് ഇഷ്ട്പെടാഞ്ഞ മഞ്ജുസ് എന്റെ നേരെ കൈചൂണ്ടി കണ്ണുരുട്ടി .

“നീ എന്തിനാ അവനെ പറയുന്നേ..സ്വല്പം കാര്യം ഒക്കെ ഇല്ലേ ..കീരീം പാമ്പും ആയി അഭിനയിച്ചു തകർക്കുവല്ലായിരുന്നോ ..അതിന്റെ ഇടയിൽ കൂടി ലോകത്തില്ലാത്ത ഒരു പ്രേമം ”
മായേച്ചി മഞ്ജുസിന്റെ കയ്യിൽ നുള്ളി പയ്യെ പറഞ്ഞു ..

ഞാൻ അതുകേട്ടു ചിരിയോടെ വണ്ടി വേഗത്തിൽ വിട്ടു .

“അതുപിന്നെ പറ്റിപ്പോയി ..ഇനിയിപ്പോ പറഞ്ഞിട്ടെന്താ …പ്രേമത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്നല്ലേ ”
മഞ്ജുസ് സ്വയം ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു .

“മ്മ്..പക്ഷെ കുറച്ചു വകതിരിവ് വേണം ..”
മായേച്ചി ഗൗരവത്തിൽ പറഞ്ഞപ്പോൾ എനിക്ക് ചെറുതായി ചിരിപൊട്ടി .

“നീ എന്ത് തേങ്ങയാടി പറയുന്നേ ..പ്രേമത്തിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം തന്നെ ഇത് പറയണം ”
മഞ്ജുസ് മായേച്ചിക്കിട്ടൊന്നു താങ്ങിക്കൊണ്ട് പറഞ്ഞു . അത് കേട്ടതും മായേച്ചിക്ക് ദേഷ്യം വന്നു ..പിന്നെ ചാടിക്കടി മൊത്തം എന്നോടായി…

“ഡാ….നീ ഒക്കെ ഇവളോട് പറഞ്ഞല്ലേ നാറി…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025