Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

എഴുനേറ്റ എന്നോടായി അവൾ ചോദിച്ചു .

“ചുമ്മാ..ഞാൻ റൂമിൽ ഉണ്ടാവും..ഫുഡ് കഴിക്കാറാവുമ്പോ ഇയാള് വിളിച്ചാൽ മതി..”
ഞാൻ അവളുടെ കവിളിൽ തട്ടി പയ്യെ പറഞ്ഞു അകത്തേക്ക് കടന്നു . അന്നത്തെ ദിവസം പിന്നെ വലിയ തട്ടലും മുട്ടും ഒന്നുമില്ലാതെ നടന്നു, ഉച്ചയൂണ് കഴിഞ്ഞു ഞാനൊന്നു സ്വല്പം മയങ്ങി , മഞ്ജുസും ഉണ്ടായിരുന്നു കമ്പനിക്ക് , ഇടക്കെപ്പോഴോ അവളെഴുനീറ്റു പോയി , പിന്നെയൊക്കെ പതിവുപോലെ തന്നെ . വൈകീട്ടത്തെ കളിയും കഴിഞ്ഞു കുളിച്ചു കുട്ടപ്പനായി രാത്രിയിലെ അത്താഴവും കഴിഞ്ഞു ഞാൻ റൂമിൽ ചെന്നിരുന്നു .

പിറ്റേന്ന് കോളേജിൽ ജോയിൻ ചെയ്യുന്നത് കൊണ്ട് രാത്രിയിൽ തന്നെ എല്ലാം ഒരുക്കി വെക്കുന്ന തിരക്കിൽ ആയിരുന്നു മഞ്ജുസ് . നേരത്തെ ഭക്ഷണം ഒക്കെ കഴിച്ചു അവൾ റൂമിലെത്തി . രാവിലെ ഇട്ടിരുന്ന ഇളംപച്ച നൈറ്റി തന്നെയാണ് വേഷം . അടുക്കള പണി ഒക്കെ കുറേശെ അമ്മയെ സഹായിക്കാൻ നിക്കും . അതെല്ലാം കഴിഞ്ഞുള്ള വരവാണ്‌ . പാത്രം കഴുകിയ വെള്ളമുള്ള കയ്യൊക്കെ നൈറ്റിയിൽ തുടച്ചതുകൊണ്ട് അതിന്റെ കാൽമുട്ട് വരുന്ന ഭാഗമൊക്കെ നനഞ്ഞിട്ടുണ്ട് .

ആളും ചെറുതായി വിയർത്തിട്ടുണ്ട് . മഞ്ജുസ് റൂമിൽ വന്നയുടനെ കതകു അടച്ചു . പിന്നെ കട്ടിലിൽ കാലാട്ടി കിടക്കുന്ന എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈകൾ ഉയർത്തി മുടിമാടി കെട്ടി . ആ നൈറ്റിയുടെ കക്ഷമൊക്കെ ചെറുതായി വിയർത്തു നനഞ്ഞിട്ടുണ്ട് .റൂമിലെ ഫാൻ ചെറിയസ്പീഡിൽ തിരിയുന്നുണ്ട് അതിന്റെ സ്പീഡ് വളരെ കുറവാണെന്ന പോലെ മഞ്ജുസ് ഒന്ന് മേൽപ്പോട്ടേക്കു നോക്കി ..

“ഹോ എന്തൊരു ചൂടാടാ ഇവിടെ..നിനക്കിതൊന്നു സ്പീഡ് കൂട്ടി ഇട്ടൂടെ ”
അതും പറഞ്ഞു അവൾ ഫാനിന്റെ സ്പീഡ് കൂട്ടുന്ന കപ്പാസിറ്റർ തിരിച്ചു . അതോടെ കാറ്റ് കൂടുതൽ സ്പീഡിലായി .

ഹോ…ഒരാശ്വാസത്തോടെ മുടി കെട്ടിവെച്ചു അവൾ നേരെ അലമാരയുടെ അടുത്ത് പോയി അത് തുറന്നു . പിന്നെ പിറ്റേന്ന് ഉടുക്കാനുള്ള സാരി ഒരെണ്ണം സെലക്ട് ചെയ്തെടുത്തു മേശപ്പുറത്തേക്ക് വെച്ചു. ഒപ്പം അതിനു മാച്ചിങ് ആയിട്ടുള്ള ബ്ലൗസും .

ഒരു ചുവപ്പും ഗോൾഡൻ കളറും മിക്സ് ആയിട്ടുള്ള സാരിയും ചുവന്ന ബ്ലൗസും ആണ് മഞ്ജുസ് സെലക്ട് ചെയ്തത് . പുറകിൽ ചരടുകൊണ്ട് കെട്ടുന്ന ടൈപ്പ് ബ്ലൗസ് ആണ് . കൈമുട്ടോളം ഇറക്കമുള്ള സ്ലീവ് ഉം അതിനുണ്ട് !

മഞ്ജു അത് മേശപ്പുറത്തു വെച്ചു എന്നെ നോക്കി .ഞാനവൾ ചെയ്യുന്നതൊക്കെ നോക്കികണ്ടു ഒന്നും മിണ്ടാതെ കിടപ്പുണ്ട് .

“അയേൺ ബോക്സ് എവിടെയാ ?”
മഞ്ജുസ് നഖം കടിച്ചുകൊണ്ട് എന്നെ നോക്കി

“ആഹ്…ഞാൻ അയേൺ ചെയ്യാറില്ല…”
ഞാൻ കൈമലർത്തി .

“ശൊ..എന്ന അടിയിൽ പോയി ഉള്ളത് എടുത്തു തന്നെ ..എനിക്കറിയില്ലല്ലോ ”
മഞ്ജുസ് എന്നെ നോക്കി സഹായം അഭ്യർത്ഥിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025