Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 3❤️

മഴയും കൂടി പെയ്തതോടെ അവൾക്ക് പിന്നെ ഒന്നും ചിന്തിക്കേണ്ടിയിരുന്നില്ല..
കയറി ഇരുന്ന് ഡോർ അടച്ചു…
ചെറുതായി നനഞ്ഞിരുന്നു അവൾ അപ്പോഴേക്കും..നല്ല കനത്ത മഴയാണ് പെയ്യുന്നത്….
പ്രകൃതിയും എന്റെ പ്രണയത്തിനു ആശംസകൾ നൽകിയ പോലെ….
മഴത്തുള്ളികൾ മണ്ണിനെ പ്രണയിക്കുന്ന നിമിഷം ഞാൻ പ്രണയിക്കുന്ന പെണ്ണ് എന്റെ കൂടെ ഉള്ള നിമിഷം…
ഞാൻ കാർ പതിയെ മുന്നോട്ട് എടുത്തു…കുറച്ചുനേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല…
അവൾ മഴതുള്ളികൾ നനച്ച കാർകൂന്തൽ ഇടത് തോളിലൂടെ മുന്നിലേക്ക് ഇട്ട് ഷാളു കൊണ്ട് പതിയെ തോർത്തി… ഗ്ലാസ്സിലൂടെ അവൾ മഴയിലേക്ക് തന്നെ നോക്കിയിരുന്നു..
ഇടയ്ക്കു എന്നെയും നോക്കി ഒന്നു പുഞ്ചിരിച്ചു, തിരിച്ചു ഞാനും…എന്ത് പറഞ്ഞു സംസാരിച്ചു തുടങ്ങണം എന്ന് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു എനിക്ക്….
എന്നാലും ഞാൻ തന്നെ സംസാരിച്ചു തുടങ്ങി..”ഭദ്രയെന്താ ഇവിടെ… “”

“എന്റെ ഒരു ഫ്രണ്ടിന്റെ വിവാഹനിശ്ചയം ആയിരുന്നു ഇന്ന്..അയ്നു വന്നതാ…”
സ്റ്റോപ്പിൽ എത്തിയപ്പോളാ അറിഞ്ഞേ ബസ് ഇല്ലാന്ന്..”

“ഹ്മ്മ്,, എന്റെ ഓഫീസ് അവിടെ അടുത്താ..”

“അറിയാം M G റോഡിൽ അല്ലേ.. ”

“എങ്ങനെ അറിയാം…”

“രേവതിയെച്ചി പറഞ്ഞിട്ടുണ്ട് എന്നോട് അനന്തുവേട്ടനെപ്പറ്റി… ”

“ആഹാ..എന്തൊക്കയാ പറഞ്ഞെക്കണേ.. ”

“അങ്ങനെ അധികം ഒന്നുമില്ല ചേട്ടനെപ്പറ്റിയും ജോലിയെപ്പറ്റിയുമൊക്കെ… അത്രേയെ ഉള്ളു.. “”

“മ്മ്മ് ഭദ്രയെപ്പറ്റിയും ഏട്ടത്തി പറയാറുണ്ട്..
തന്നെക്കുറിച്ചു പറയുമ്പോൾ നൂറു നാവാണ് ഏട്ടത്തിക്ക്… ”

“ഏയ് ചുമ്മാ പറയല്ലേ…”

“അല്ലടോ സത്യം.. തന്നെ വല്ല്യ കാര്യംമാ…
ഇന്നലെത്തെ ഡാൻസ് സൂപ്പർ ആയിരുന്നുട്ടോ.. എല്ലാർക്കും ഇഷ്ട്ടായി… “”

“താങ്ക്സ്… ഇന്നലെ അനന്തുവേട്ടനെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല അവിടെ.. ”

“ഞാനും ആദ്യം വരണം എന്നു കരുതിയതല്ലാ..പിന്നെ തന്റെ ഡാൻസ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണാല്ലോ എന്നു വച്ചു വന്നതാ…”

“അതു നുണ.. ”
പെണ്ണിന്റെ മുഖത്തു അതു പറഞ്ഞപ്പോൾ അതിശയം…

“അല്ല സത്യം…. ”

“ഹ്മ്മ്.. ”
ആ മൂളലിൽ നിന്നും വ്യക്തമായി ഞാൻ പറഞ്ഞത് അവൾ വിശ്വസിച്ചിട്ടില്ല എന്ന്..
കാർ പുഴയ്ക്കൽ പാടം എത്താറായിരുന്നു അപ്പോൾ… മഴയുടെ ശക്തി അല്പം കുറഞ്ഞിട്ടുണ്ട്..

“അന്നെന്താ കല്യാണത്തിന് വരാഞ്ഞേ..?? ”
അവൾ ചോദിച്ചു…

“അതൊന്നുമില്ല ഫ്രണ്ട്‌സ്ന്റെ ഒപ്പം ഒന്ന് കറങ്ങാൻ പോയി..
അല്ല ഭദ്ര ഇത് പോലെ എപ്പോഴും പ്രോഗ്രാം ചെയ്യാറുണ്ടോ… ”

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025