Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 3❤️

“അല്ല അതു വഴി പോണ്ടാ..ഞാൻ പറഞ്ഞ വഴിയേ മതി.. പ്ലീസ് .. ”
അവൾ അപേക്ഷ പോലെ പറഞ്ഞു…

കാര്യം മനസ്സിലായില്ലെങ്കിലും ഞാൻ അവൾ പറഞ്ഞ വഴിയേ തന്നെ വണ്ടി വിട്ടു…മഴ അപ്പോഴേക്കും തോർന്നു തുടങ്ങിയിരുന്നു…
ആ വഴി തീരെ തിരക്ക് ഇല്ലാത്തതായിരുന്നു…ഓപ്പോസിറ് വണ്ടികൾ ഒന്നും വരുന്നതുമില്ല…
കുറച്ചു കൂടെ പോയപ്പോൾ വഴിയരകിൽ ഒന്നും ഒറ്റ മനുഷ്യകുഞ്ഞിനെയും ഞാൻ കണ്ടില്ല.. ടാർ ഇടാത്ത റോഡ് ആണേലും ഇപ്പോൾ കാണുന്ന ടാർ ഇട്ടു തോട് ആയിട്ടുള്ള റോഡ് പോലെ ഒന്നുമല്ല.. വണ്ടി നല്ല സ്മൂത്ത്‌ ആയി ഓടിക്കാൻ പറ്റുന്നുണ്ട്..

ആ വഴി നേരെ ചെന്നു നിന്നതു പാടത്തോട്ട് ആയിരുന്നു… ഞാൻ കാർ നിർത്തി..

“അതെ വഴി തീർന്നുല്ലോ..ഇനി എങ്ങോട്ടാ..??
ഞാൻ അവളോട് ചോദിച്ചു…

“ഇനി എങ്ങോട്ട് പോകാൻ.. വഴി തീർന്നില്ലേ..
ഇനി അങ്ങോട്ട്‌ കാർ പോവില്ലട്ടൊ.. ”
അതു പറയുമ്പോൾ പെണ്ണിന്റെ മുഖത്തു ഒരു കള്ളചിരി..
ഞാൻ ഒന്നും മനസ്സിലാവാതെ ഇരുന്നു..

“ഞാൻ ഇറങ്ങിക്കോട്ടെ.. ”
അതും പറഞ്ഞു അവൾ കാറിൽ നിന്നും ഇറങ്ങി…ഞാനും ഇറങ്ങി..

“ആ വഴി പോയാൽ ആരെങ്കിലും കാണും..
ഞാൻ അവിടെ അനന്തുവേട്ടന്റെ ഒപ്പം തനിച്ചു കാറിൽ വന്നിറങ്ങുന്നതു ആരേലും വല്ല്യമ്മയോട് പറഞ്ഞാൽ അതു പിന്നെ പ്രശ്നം ആകും.. അതാ ഞാൻ… “”
അവൾ എന്റെ സംശയം തീർക്കാൻ എന്ന വണ്ണം പറഞ്ഞു…

“‘മ്മ്മ് ok.. അല്ല ഇവിടെ നിന്നും താൻ എങ്ങനെയാ പോവാ.. ”

“ആ വഴി കണ്ടോ.. അതിലൂടെ പോയാൽ കേറി ചെല്ലുന്നതു ഞങ്ങലുടെ വീടിന്റെ പുറകിലെ പറമ്പിലേക്കാ.. ”

അവൾ വിരൽ ചൂണ്ടിയ വഴി ശ്രദ്ധിച്ച എനിക്ക് പെട്ടന്ന് കഴിഞ്ഞ ആഴ്ചത്തെ സംഭവങ്ങൾ ഓർമ വന്നു.. അന്ന് കല്യാണത്തലെന്നു രാത്രി ഞാനും ജിതിനും രേഷ്മയുടെയും റോഷന്റെയും കളി കാണാൻ ഒളിച്ചു വന്നതു ആ പറമ്പ് താണ്ടിയായിരുന്നു.. അന്ന് പറമ്പ് കഴിഞ്ഞ് പാടത്തിനു നടുവിലൂടെ പോകുന്ന ആ വഴിയെപ്പറ്റിയായിരുന്നു ഞാൻ ജിതിനോട്‌ തിരക്കിയത്…

“എന്താ ആലോചിക്കുന്നെ..??”‘
ഭദ്രയുടെ ആ ചോദ്യമാണ് എന്നെ കഴിഞ്ഞ ശനിയാഴ്ചയിൽ നടന്ന ആ സംഭവങ്ങളുടെ ഓർമകളിൽ നിന്നും ഉണർത്തിയത്….

“ഏയ് ഒന്നുമില്ല.. ”

“എന്നാ ഞാൻ പോയ്‌ക്കോട്ടേ.. താങ്ക്സ് ഫോർ ദ ഡ്രൈവ്.. “”
പുഞ്ചിരിയോടെ എന്നിൽ നിന്നും നടന്നകലുവാൻ തുടങ്ങിയ ഭദ്രയെ നോക്കി ഞാൻ നിന്നു…

ആഴിയിലേക്ക് യാത്രയാകുന്ന അസ്തമയ സൂര്യനെ കാർമേഘങ്ങൾ പുണർന്നിരിക്കുകയാണ്..മന്ദമാരുതൻ എന്നെ തഴുകുമ്പോൾ ഞാൻ വീണ്ടും അറിയുന്നു എന്റെ പ്രണയം..എന്റെയുള്ളിൽ നീയറിയാതെ ഞാൻ സൂക്ഷിക്കുന്ന പ്രണയം…
എന്റെ പ്രിയ പ്രണയപുഷ്പമേ മിഴികളിൽ കുസൃതിയും മൊഴികളിൽ ചിരിയുമായി നീ അരികിൽ ഉണ്ടായിരുന്നുവെങ്കിലും അറിയിച്ചില്ല എന്റെ ഹൃദയം…

ഇനിയും ഞാൻ അവളെ അറിയിച്ചിട്ടില്ലാത്ത എന്റെ പ്രണയം ഒരു വിങ്ങലായി എന്നിൽ ഉണർന്നു..
അവളോടതു പറയാൻ ഇനിയും വൈകിക്കൂടാ എന്നു മനസ്സ് പറയുന്ന പോലെ.. ഇനി ഇതിലും നല്ലൊരു അവസരം കിട്ടിയില്ലെങ്കിലോ..

“ഭദ്ര…ഒരു നിമിഷം…”

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025