ഗോവിന്ദൻ തിരുമേനിയെ നോക്കി പ്രതീക്ഷയോടെ ചോദിച്ചു.
“””””വിജയ് കൂടെ ഉള്ളപ്പോൾ ഉണ്ടാവില്ല…. പക്ഷെ അത് എത്ര നാളത്തേക്ക് ആണെന്നും നിശ്ചയമില്ല….””””
തിരുമേനി ഗൗരവത്തോടെ മറുപടി നൽകി
“”””അവർ ഇപ്പോൾ നിങ്ങളുടെ ഒപ്പം തന്നെ ഉണ്ടോ…???.. “””””
വലിയ തിരുമേനി ഗോവിന്ദനെയും ശേഖരനെയും നോക്കി ചോദിച്ചു.
“”””നാട്ടിൽ ഇല്ല… അവരെ ഞങ്ങളുടെ ഒരു എസ്റ്റേറ്റിലേക്ക് പറഞ്ഞയച്ചിരിക്കുകയാണ്… “””””
ഗോവിന്ദൻ പറഞ്ഞു.
“”””എന്നാൽ എത്രയും വേഗം അവരോട് മടങ്ങി എത്താൻ പറയു…. പിന്നെ താൽകാലം നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് ദൈവത്തോനോട് പ്രാർത്ഥിക്കുന്ന എന്നത് മാത്രം ആണ്…. ഞാൻ കുറച്ച് വഴിപാട് കുറിച്ച് തരാം അത് കുടംബക്ഷേത്രത്തിൽ അവർ വന്നതിന് ശേഷം അവരുടെ സാന്നിധ്യത്തിൽ നടത്തണം…. നമ്മുക്ക് കാത്തിരിക്കാം ആരൂഢം വെളിവാകുന്നത് വരെ….!!!! “””””””
താൽക്കാലിക പരിഹാരം എന്നപോലെ വലിയ തിരുമേനി പറഞ്ഞു…
_____________________________
“””””ഇങ്ങോട്ട് നടക്ക് പെണ്ണെ അങ്ങോട്ട് പോയപ്പോ ഉണ്ടായ ഉത്സാഹം ഒന്നും തിരിച്ചു വരുമ്പോ ഇല്ലല്ലോ…. “””””
പ്രിയയുടെ കുണുങ്ങി കുണുങ്ങി ഉള്ള നടപ്പ് കണ്ട് വിജയ് പറഞ്ഞു.
“””””ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട.. എന്തൊക്കെയാ… ന്നെയവിടെവെച്ചു ചെയ്‌തെ…. ഹോ മനുഷ്യന്റെ നെഞ്ചോക്കെയെന്ത് വേദനയാന്ന് അറിയാവോ….??? “””””
