അവൾ അവന്റെ മുഖത്തിന് നേരെ നോക്കികൊണ്ട് ചോദിച്ചു.
“”””എന്തോ അമ്പലത്തീ പോണൊന്ന… വഴിപാടുണ്ടന്നോ… നാളെ എന്തായാലും അവിടെ എത്തണം എന്ന് പറഞ്ഞു… “”””
വിജയ് ഇടുപ്പിലൂടെ കൈച്ചൂട്ടി അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.
“””””…..ഉം…… “”””
പ്രിയ അല്പം വിഷമത്തോടെ മെല്ലെ മൂളി.
അവൾക്ക് അവിടം ഒരുപാട് ഇഷ്ടമായി… എന്നും മഞ്ഞിൽ കുളിച്ചെഴുനേൽക്കുന്ന പുലരിയും… കോടമഞ്ഞിനെ തണുപ്പിൽ ഉറങ്ങുന്ന അസ്തമയവും.. നീണ്ടു നിവർന്നുകിടക്കുന്ന പച്ചപ്പും എല്ലാം എന്നും അവൾക്ക് കൗതുകം മാത്രം നൽകിയിട്ടുള്ളു…. ഈ സ്വർഗത്തിനൊപ്പം തന്റെ പ്രിയതമൻ തന്റെ അച്ചേട്ടന്റെ പ്രണയം കൂടി ആവുമ്പോൾ അവളെ പോലൊരു പെണ്ണിന് വേറെ എന്ത് വേണം…
“”””എന്താ…. വാവാച്ചി… ഒരു മൗനം…?? “”””
അവളുടെ ഇടുപ്പിൽ തഴുകികൊണ്ടവൻ ചോദിച്ചു.
“”””ഏയ്… ഒന്നൂല്യ അച്ചേട്ടാ… പെട്ടന്ന് പോണം എന്ന് പറഞ്ഞപ്പോ….ഹും എന്നായാലും പോയെ അല്ലെ പറ്റു… “””””
അവൾ അതും പറഞ്ഞു ചായ കപ്പ് അവന്റെ ചുണ്ടോട് അടുപ്പിച്ചു അവൻ ഒരിറക്ക് കുടിച്ച ശേഷം കപ്പ് പ്രിയയുടെ ചുണ്ടോട് അടുപ്പിച്ചു…
“”””അച്ചേട്ടാ… ഞാനൊരുകൂട്ടം ചോദിച്ചോട്ടെ…..??? “”””
അവൾ വേണോ വേണ്ടയോ എന്നാ ലകവത്തോടെ പരുങ്ങി അവനോട് ചോദിച്ചു.
“”””എന്നോട് ഒരു കാര്യം പറയാൻ എന്തിനാ ഈ മുഖവര ശ്രീക്കുട്ടി…. നിനക്കെന്തും എന്നോട് ചോദിക്കാല്ലോ…. “”””
