Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

 

അതിലെ വെള്ളം അല്പം ഒന്ന് ആറ്റിയ ശേഷം ചെറിയ കപ്പിലേക്ക് പകർത്തി.

 

അവൻ ആ വെള്ളവുമായി പ്രിയയുടെ അരികിലേക്ക് ചെന്നു…. ഒപ്പം ഹീറ്റിങ് ബാഗിൽ ചൂട് വെളളം നിറച്ചതും അവൻ കൂടെ എടുത്തിരുന്നു.

 

 

“”””ശ്രീക്കുട്ടി….. എഴുന്നേക്ക്…. “”””

 

അവൻ അവളുടെ അരികിലായി ബെഡിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

 

“”””നിക്ക്…. വയ്യ…. ഏട്ടാ..!””””

 

അവൾ അവശതയോടെ പറഞ്ഞു.

 

“”””വാവാച്ചി ആദ്യം എഴുന്നേറ്റിരിക്ക്…. ഞാനല്ലേ പറയുന്നേ…. “”””

 

 

സ്നേഹം നിറഞ്ഞ വാക്കുകളോടെ പറഞ്ഞു കൊണ്ട് അവൻ അവളെ പിടിച്ചു അവനിലേക്ക് ചേർത്ത് പിടിച്ചു ശേഷം ടേബിളിന്റെ മുകളിൽ വെച്ച ഉലുവ വെള്ളം എടുത്തു അവളുടെ വായോട് അടുപ്പിച്ചു.

 

 

“”””വാവാച്ചി…. ഇത് കുടിക്ക് “””””

 

“”””ഇതെന്താ…. അച്ചേട്ടാ….?? “”””

 

 

നിഷ്കളങ്കഭാവത്തോടെ അവനെ ഉറ്റുനോക്കികൊണ്ട് അവൾ ചോദിച്ചു.

 

“”””ഉലുവ വെള്ളം ആണ്….. വേദനക്ക് ആശ്വാസം കിട്ടും… “””””

 

 

അവളെ ചേർത്ത് പിടിച്ചുകൊണ്ടു അവൻ പറഞ്ഞു. ശേഷം ആ കപ്പ്‌ അവളുടെ ചുണ്ടോട് അടുപ്പിച്ചു.

 

സ്നേഹത്തോടെ അവൻ നീട്ടിയ വെള്ളം അവൾ മടിയൊന്നും കൂടാതെ കുടിച്ചിറക്കി… അതിലെ കയ്പ്പ് പോലും അവൾ വകവെച്ചില്ല.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025