“””അച്ചേട്ടാ.. ണീക്ക്… അച്ചേട്ടാ… “””
വിജയ് ഉറങ്ങുന്നത് സഹിക്കാനാവാതെ പ്രിയ വിജയുന്നേ കുത്തിപ്പൊക്കാനുള്ള കഠിനശ്രമം തുടങ്ങി..
“”””ഹമ്മ്… “”””
വിജയ് ഒന്ന് മൂളിക്കൊണ്ട് തിരിഞ്ഞു കിടന്നു.
അത് കണ്ടതും പ്രിയയിൽ കുശുമ്പിനൊപ്പം ചെറുങ്ങനെ ദേഷ്യവും കടന്നുകൂടി..
“””അച്ചേട്ടാ… അച്ചേട്ടാ… ണീക്ക്… ദേ.. ഏട്ടാ…ണീക്കാൻ “””””
അവനെ വിടാനുള്ള ഒരു ഭാവവും അവൾക്ക് ഉണ്ടായില്ല…
ഒടുവിൽ പ്രിയയുടെ കഠിനശ്രമം വിജയം കൈവരിച്ചു…
“”””എന്താ ശ്രീക്കുട്ടി… “”””
ഒരു കോട്ടുവായുമായി വിജയ് ബെഡിൽ എഴുന്നേറ്റ് ഇരുന്നുകൊണ്ട് പ്രിയയോട് ചോദിച്ചു.
“””അച്ചേട്ടാ.. നിക്കൊരു കരിക്കുവേണം…!”””
അവൻ എഴുന്നേറ്റത്തും ചോദിച്ച ചോദ്യത്തിന് പെണ്ണ് കൃതമായ മറുപടി പറഞ്ഞു.
അത് കേട്ടതും വിജയുടെ കണ്ണൊന്നുമിഴിഞ്ഞു… അവൻ ഇമവെട്ടാതെ പ്രിയയെ ഉറ്റുനോക്കി…
“””ശോ… അങ്ങനെനോക്കല്ലേ അച്ചുസേ.. നിക്കെന്തോബോലെ…!””””
