“””അതല്ലാ നിക്കലുവ വേണം “”””
അവന് മുന്നിൽ ചമ്മി നാറിയിട്ടും അവൾ വീണ്ടും ചിണുക്കത്തോടെ പറഞ്ഞു.
“”””ന്റെ പൊന്ന് വാവച്ചിയല്ലേ…അലുവ അച്ചേട്ടൻ നാളെമേടിച്ചു തരാം… ഇപ്പോയെന്റെ മോളിത് വെച്ച് അഡ്ജസ്റ്റ് ചെയ്യ്… പ്ലീസ്…””””…. വിജയ് പ്രിയയുടെ അരികിൽ ഇരുന്നുകൊണ്ട് അവളോട് കെഞ്ചി.
“”””സത്യായിട്ടും മേടിച്ചുതരോ…?””””… പ്രിയ സംശയത്തോടെ അവനെ നോക്കി പുരികമുയർത്തി.
“””ദേ… ഞാനാണേ സ…””””… വിജയ് കൈ സ്വന്തം തലയിൽ വെച്ച് അവളെ നോക്കി പറയാൻ ശ്രമിച്ചതും പ്രിയ വേഗത്തിൽ അവന്റെ വാ മൂടി ഒപ്പം തലയിൽ വെച്ച കൈ തട്ടികളഞ്ഞു…
“”””ന്തിനാ അച്ചേട്ടാ… ആവിശ്യമില്ലാത്ത സത്യോക്കെയിടുന്നെ….അല്ലങ്കീ തന്നെ ഒരാപത്തും വരാതെയിരിക്കാൻ പോണയമ്പലത്തൊക്കെ വഴിപാടും നേർന്നുനടക്കുവാ… അതിനിടക്കാ ഓരോ കള്ളസത്യമൊക്കെ…!”””””….. പ്രിയ വിജയിനെ നോക്കി കണ്ണുരുട്ടി.
“”””സത്യായിട്ടും മേടിച്ചു തരാ വാവച്ചി…”””””…വിജയ് അവളെ ചേർത്ത് പിടിച്ചുകൊണ്ടു അവളോട് പറഞ്ഞു… ഒപ്പം അവളുടെ അധരത്തിൽ തന്റെ ചുണ്ടുകൾ ചേർത്തവൻ ഒന്ന് മുത്തി.
പ്രിയ നാണത്തോടെ അവന്റെ മാറിലേക്ക് മുഖം അണച്ചു അവനെ കെട്ടിപിടിച്ചു…
അവസാനം അലുവയെന്ന പ്രിയയുടെ ആഗ്രഹം ആ രാത്രി വിജയ് കരിക്കിൽ ഒതുക്കി….
