മഞ്ഞു മൂടി കിടക്കുന്ന താഴ്‌വാരം….പച്ചപ്പും കുന്നും മലയും ചെറുഅരുവികളും ചേർന്ന് ആ താഴ്‌വാരത്തെ ഒരു സ്വാർഗമാക്കി ….
ഈ സ്വർഗത്തിൽ ആണ് വിജയും പ്രിയയും പിന്നെ അവരുടെ മകളും….ജീവിക്കുന്നത്…
അവരുടെ പ്രണയത്തിനിടയിൽ കട്ടുറുമ്പായി ആ കുട്ടികുറുമ്പി ഉണ്ട്….രണ്ടര വയസ്സുള്ള ചട്ടമ്പി കല്യാണി….
വിജയുടെയും പ്രിയുടെയും സ്വന്തം സമുദ്ര… അവരുടെ കുറുമ്പി കല്യാണി….
“””ണീക്ക്… അച്ഛേ….. മതി ഉങ്ങീത്…”””
ഇന്നലെ കല്യാണിയുടെ കണ്ണുവെട്ടിച്ചു പ്രിയയും വിജയും ഒരു അങ്കം നടത്തിയതിന്റെ ഫലമെന്നോണം തളർന്നുറങ്ങുകയാണ് വിജയ്….
പ്രിയ നേരത്തെ എഴുന്നേറ്റ് പോയി… അതിന് പിന്നാലെ കല്യാണിയും എഴുന്നേറ്റു…അപ്പോൾ തന്നെ പ്രിയ അവളെ പല്ല് തേപ്പിച്ചു അവൾക്കുള്ള ഹോർലിക്സും കൊടുത്തു… അതെല്ലാം കഴിഞ്ഞു വരുമ്പോൾ ആണ് മൂടി പുതച്ചു ഉറങ്ങുന്ന വിജയിനെ കണ്ടത്… പെണ്ണിന് സഹിച്ചില്ല അമ്മയുടെയല്ലേ മോള്.… നേരെ ബെഡിൽ ചാടി കയറി അവന്റെ പുറത്തിരുന്നു അവനെ കുത്തിപ്പൊക്കാനുള്ള ശ്രമം തുടങ്ങി….
അവസാനം അവളുടെ ശ്രമം വിജയം കൊണ്ടു… ഒരു ഞെരക്കത്തോടെ വിജയ് മെല്ലെ കൺപോളകൾ തുറന്നു….ഉറക്കം നഷ്ടമായതിന്റെ നീരസം മുഴുവൻ അവന്റെ മുഖത്ത് വ്യക്തമാണ് പക്ഷെ ഉറക്കം നഷ്ടപ്പെട്ടതിന്റെ കാരണം കല്യാണി ആയതിനാൽ അവൻ അടങ്ങി…
‘””””വേണ്ട… മോളെ… അച്ഛാ കുറച്ചുകൂടി ഉറങ്ങട്ടെ…!””””
വിജയ് അസ്വസ്ഥതയോടെ കല്യാണിയോട് കെഞ്ചി
“”””വെന്താ….അച്ഛേ.. ണീക്ക് “”””
