Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

സ്വാതി ഫോൺ എനിക്ക് നേരെ നീട്ടി.

ഞാൻ : ” ഹലോ ”

നയന : ” എടൊ ദുഷ്ടാ എന്നേ ഇയാൾ മനഃപൂർവം പറ്റിച്ചതാ അല്ലെ ”

ഞാൻ : ” ഹിഹി അതെ ”

നയന : ” ഞാൻ എന്ത്‌ തെറ്റ് ചെയ്തടോ ഇയാളോട് എന്നെ എപ്പോളും ഇങ്ങനെ ശശി ആക്കാൻ ”

ഞാൻ : ” നയന എന്താ എന്നേ ‘ഇയാൾ’ എന്ന് വിളിക്കുന്നത്. എന്റെ പേര് അറിയില്ലേ ‘സച്ചിൻ’ ”

നയന : ” ഹ്മ്മ് എന്നാൽ സച്ചിൻ…. അല്ല സച്ചേട്ടൻ എന്ന് വിളിക്കാം ”

പെണ്ണ് ചേട്ടാന്ന് വിളിച്ചു തുടങ്ങി. ഇത് ട്രാക്കിൽ തന്നെ എന്ന് എനിക്ക് മനസ്സിലായി

ഞാൻ : ” എനിക്കും അങ്ങനെ വിളിക്കുന്നതാ ഇഷ്ടം ”

നയന : ” സച്ചേട്ടാ നാളെ ഫ്രീ ആണോ ”

ഞാൻ : ” ജോലിക്ക് പോകണം മോളെ അതുകഴിഞ്ഞു വൈകിട്ട് ഫ്രീയാ ”

നയന : ” എന്തുവാ വിളിച്ചേ മോളെന്നോ. ഇപ്പോളെ മോൾ ആക്കിയോ ”

ഞാൻ ചമ്മൽ കൊണ്ട് ചൂളിപ്പോയി. എന്നാലും ഞാൻ വിട്ട് കൊടുത്തില്ല.

ഞാൻ : ” ആക്കി. എന്താ ഇഷ്ടപെട്ടില്ലേ ”

നയന : ” ഇഷ്ടപ്പെട്ടു. ഇനി അത് താത്വികമായി അവലോകനം ചെയ്ത് ഏട്ടനോട് തർക്കിക്കാൻ ഞാനില്ല. ഈ പാവത്തിനെ വിട്ടേക്ക് ”

ഞാൻ : ” നാളെ എന്താ ഫ്രീ ആണോന്ന് ചോദിച്ചത് ”

നയന : ” ഒന്നുമില്ല ഏട്ടാ ചുമ്മാ കാണാനും സംസാരിക്കാനും”

ആഹാ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. ഇവൾക്ക് എന്നെ ഇഷ്ടം ആയിട്ടുണ്ട് ഉറപ്പായി.

ഞാൻ : ” അതിനെന്താ വൈകിട്ട് ഞാൻ മോൾടെ വീടിന്റെ അടുത്ത് ഏതേലും കഫെയിൽ വരാം ”

നയന : ” ഹ്മ്മ് ശരി എവിടെ വരണം എന്ന് ഞാൻ പറയാം ”

ഞാൻ : ” ശെരി മോളെ ”

നയന : ” അച്ഛനെയും അമ്മയെയും അന്വേഷിച്ചെന്ന് പറയണേ. എന്നാ വയ്യ്ക്കുവാണേ ഏട്ടാ. ബൈ ”

ഫോൺ കട്ട് ആയി. ഞാൻ പുഞ്ചിരിച്ചുകൊണ്ട് ആ ഫോണിൽ ഒരുമ്മ കൊടുത്തത്. നോക്കുമ്പോൾ അത് നോക്കി നിന്ന് അടക്കി ചിരിക്കുന്ന സ്വാതി. ഞാൻ അവളെ പേടിപ്പിച്ചു ഓടിച്ചു വിട്ടു. ഈ പെണ്ണ് ഏട്ടനേയും ഏട്ടത്തിയെയും ശ്രിങ്കരിക്കാൻ സമ്മതിക്കില്ല ഞാൻ സ്വയം പറഞ്ഞു.

പിറ്റേന്ന് ജോലിയിൽ ഒന്നും എനിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല. ഓഫീസിൽ ചുമ്മാ ഇരുന്ന് ദിവാസ്വപ്നം കണ്ടു. എന്റെ കീഴിലുള്ള ജോലിക്കാർക്കൊക്കെ അതിശയം ആയി. സാധാരണ ഒരാൾക്കും നിന്ന് തിരിയാൻ സമയം കൊടുക്കാതെ പണി എടുപ്പിക്കുന്ന കർക്കശക്കാരൻ ആയ എന്റെ ഒഴുക്കൻ പെരുമാറ്റം അവർക്ക്

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025