Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

അത്ഭുതം ആയി. ഞാൻ പക്ഷേ എങ്ങനെയും വൈകിട്ട് ആയാൽ മതി എന്ന് ചിന്തിച്ച് ഇരിക്കുകയാണ്. എങ്ങനെയൊക്കെയോ സമയം തള്ളി നീക്കി. അങ്ങനെ വൈകുന്നേരം ആയപ്പോൾ ഞാൻ അവളെ വിളിച്ചു. അവളോട്‌ എവിടെ വരണം എന്ന് ചോദിച്ചപ്പോ അവൾ ലൊക്കേഷൻ വാട്സാപ്പിൽ അയക്കാം എന്ന് പറഞ്ഞു. ഞാൻ പിന്നെ വൈകാതെ ഓഫീസിൽ നിന്ന് ഇറങ്ങി. അവൾ അയച്ചു തന്ന ലൊക്കേഷനിലേക്ക് ഞാൻ ബൈക്ക് പായിച്ചു. അത് ഒരു കോഫി ഷോപ്പ് ആയിരുന്നു. ഞാൻ ചെന്ന് കേറിയപ്പോൾ തന്നെ ഒരു ടേബിളിൽ ഇരുന്ന അവൾ എന്നെ കൈവീശി കാണിച്ചു. ദൂരെ വച്ച് അവളെ കണ്ടപ്പോൾ തന്നെ എനിക്ക് സന്തോഷം തോന്നി. ഒരു വെള്ള ടോപ്പും നീല ജീൻസും ആണ് അവളുടെ വേഷം. ഇന്നലെ പെണ്ണ് കാണാൻ ചെന്നപ്പോൾ കണ്ട മേക്കപ്പ് ഒന്നുമില്ലാത്തത് കൊണ്ട് അവൾ കുറച്ച് കൂടി സുന്ദരി ആയി തോന്നി.

എന്നെ കണ്ടതും അവൾ നുണക്കുഴി കാണിച്ചു ചിരിച്ചു. എന്റെ പൊന്നോ ഈ പെണ്ണ് ചിരിക്കുമ്പോൾ എന്തൊരു ഭംഗി ആണ്. അവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല. ഞാനും അവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ മുൻപിൽ ഉള്ള കസേരയിൽ ഇരുന്നു.

നയന : ” എന്താ ഏട്ടാ ജോലിത്തിരക്ക് അധികം ആണോ ”

ഞാൻ : ” ഹേയ് അല്ല. നീ ഇപ്പൊ ഫുൾ ഫ്രീ ആണല്ലോ അല്ലെ ”

നയന : ” അതെ ഇനി കല്യാണം ഒക്കെ കഴിഞ്ഞിട്ട് മതി M.com. ”

ഞാൻ : ” ഹ്മ്മ് ”

നയന : ” ചേട്ടാ എനിക്ക് ചേട്ടൻ ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഒക്കെ വച്ചു നോക്കിയപ്പോൾ തന്നെ മനസ്സിലായി ചേട്ടൻ നല്ല ആൾ ആണെന്ന്. ഞാൻ ഫെമിനിസം എന്ന് പറഞ്ഞു നടക്കുന്നതല്ലാതെ അതിനെ കുറിച്ച് ആഴത്തിൽ പഠിച്ചിട്ടൊന്നും ഇല്ല. ”

ഞാൻ : ” ഭർത്താവിന്റെ അടിമ ആയിപോകുമോ എന്ന വലിയ ഭയം ഉണ്ട് നിനക്ക് അതാണ് നീ അങ്ങനെ ഒക്കെ ചിന്തിക്കുന്നത്. പിന്നെ നിന്റെ ചേച്ചിയുടെ അവസ്ഥ നിനക്ക് വരരുത് എന്നു ചേച്ചിയും ആഗ്രഹിക്കുന്നു ”

നയന : ” ചേട്ടാ സ്വാതിയെ എത്ര വേണമെങ്കിലും പഠിപ്പിക്കാൻ ഉള്ള ഏട്ടന്റെയും ഏട്ടന്റെ അച്ഛന്റെയും ആ തീരുമാനം തന്നെ മതി ഒരു പെണ്ണിന് നിങ്ങൾ എത്ര മാത്രം സ്വാതന്ത്ര്യവും പരിഗണനയും കൊടുക്കുന്നുണ്ട് എന്ന് മനസിലാക്കാൻ. സത്യത്തിൽ ഇതുപോലെ ഒരു കുടുംബത്തിലേക്ക് വരാൻ എനിക്ക് സന്തോഷമേ ഉള്ളു. ഏട്ടനും സമ്മതം ആണെങ്കിൽ…………… ”

ഞാൻ : ” നയന നീ എന്തൊക്കെയാ പറയുന്നത്. എനിക്ക് സമ്മതം ആണോന്നോ. ഞാനൊരു സത്യം നിന്നോട് തുറന്നു പറയട്ടെ എനിക്ക് നിന്നെ ഇഷ്ടമാണ്. നിന്റെ ഫോട്ടോ കണ്ടപ്പോൾ മുതൽ നീ എന്നെ കീഴടക്കി. നീ ആലോചിച്ചു നോക്ക് ഇന്നലെ പെണ്ണുകാണാൻ വന്നപ്പോൾ അത്രയും ഡയലോഗ് ഞാൻ അടിച്ചിട്ടും ഇറങ്ങി പോകാതെ നിന്നോട് സംസാരിക്കാൻ ഞാൻ വന്നത് തന്നെ എനിക്ക് നിന്നെ ഇഷ്ടം ആയതുകൊണ്ട് ആണ് ”

അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി. അവളുടെ സ്വപ്നം പൂവണിയുന്ന ഒരു സന്തോഷം ആ മുഖത്ത് കാണാം. എനിക്ക് അത് വായിച്ചെടുക്കാൻ പറ്റും. അവൾ അൽപനേരം കൂടി നോക്കിയിട്ട് എന്റെ നോട്ടം താങ്ങാൻ ആവാതെ തല താഴ്ത്തി. അപ്പോഴേക്കും വെയ്റ്റർ വന്നതുകൊണ്ട് ഞങ്ങളുടെ പ്രണയ

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025