Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

നയന : ” മോൾക്ക് എല്ലാം ഇഷ്ടപ്പെട്ടു അല്ലെ. അല്ല മോൾടെ പേര് പറഞ്ഞില്ലല്ലോ “. നയന സ്വതിയോട് ചോദിച്ചു.

സ്വാതി : ” എന്റെ പേര് സ്വാതി. ഫുഡ്‌ അടിപൊളിയാ ചേച്ചി. ഇനി ചേച്ചി അവിടെ വന്നിട്ട് വേണം ഇതൊക്കെ നല്ലോണം കഴിക്കാൻ. ചേട്ടന് ഉണ്ടാക്കി കൊടുക്കേണ്ട പക്ഷെ എനിക്ക് ഉണ്ടാക്കി തരണം ”

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞപ്പോ എല്ലാരും ചിരിച്ചു പോയി. സത്യത്തിൽ രണ്ട് കുടുംബങ്ങളും തമ്മിൽ അതിലൂടെ ഒക്കെ അടുത്ത്കൊണ്ടിരിക്കുകയായിരുന്നു. കളിയും ചിരിയും കൊണ്ട് ആ തീന്മേശയിൽ ബഹളമായി. അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു കുറച്ച് നേരം കൂടി സംസാരിച്ച ശേഷം ഞങ്ങൾ ഇറങ്ങി. ഞങ്ങൾ ഇറങ്ങാറായപ്പോൾ സതീശേട്ടൻ വീണ്ടും വന്നു ഞങ്ങളെ കൊണ്ടുപോകാൻ. ഇടയ്ക്ക് കിട്ടിയ ഗ്യാപ്പിൽ വേറൊരു ഓട്ടത്തിന് പോയതായിരുന്നു കക്ഷി. ഇറങ്ങാൻ നേരം ഞാൻ ഒന്നുകൂടി അവളെ തിരിഞ്ഞു നോക്കി. അവളും എന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുകയാണ്. എന്റെ മനസ്സ് നിറഞ്ഞു. ഇവൾ തന്നെ എന്റെ ഭാര്യ ഞാൻ മനസ്സിൽ ഉറപ്പിച്ചു.

വീട്ടിൽ വന്നിട്ട് ഞാൻ സ്വപ്നലോകത്ത് എത്തിയത് പോലെ ആയിരുന്നു. ഞാൻ പെട്ടെന്ന് അവളെ ഒന്ന് വിളിക്കാം എന്ന് കരുതി പക്ഷെ നമ്പർ വാങ്ങിയില്ല. എന്റെ നമ്പർ അങ്ങോട്ട് കൊടുത്തതെ ഉള്ളു. ശേ ഇനി അവൾ ഇങ്ങോട്ടു വിളിച്ചാൽ മാത്രമേ അവളോട്‌ സംസാരിക്കാൻ പറ്റു. ഞാൻ കുറെ കാത്തിരുന്നു പക്ഷേ എനിക്ക് കാൾ ഒന്നും വന്നില്ല. എന്റെ പെരുമാറ്റത്തിലെ വ്യത്യാസം എല്ലാം സ്വാതി കാണുന്നുണ്ട്. അവൾ എല്ലാം കണ്ടു ചിരിക്കുന്നുണ്ട്. ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല.

സ്വാതി : ” എന്താണ് മോനെ ഒരു പരവേശം ”

ഞാൻ : ” ഹേയ് എന്ത് പരവേശം ഒന്നുമില്ല പോയെ നീ ”

സ്വാതി : ” ഞാൻ എല്ലാം കാണുന്നുണ്ട് ”

ഞാൻ : ” എന്ത് കണ്ടെന്നു ”

സ്വാതി : ” ആ ചേച്ചിയോട് റൂമിൽ ഒറ്റയ്ക്ക് സംസാരിച്ചു കഴിഞ്ഞപ്പോൾ മുതൽ കാണുന്നതാ ഒരു മാറ്റം. സ്വഭാത്തിൽ അല്പം പഞ്ചാര വന്ന പോലെ ഹിഹി ”

ഞാൻ : ” ദേ പെണ്ണെ എന്റെ കയ്യീന്ന് വാങ്ങുവെ. പോടീ അപ്പുറത്ത് ”

സ്വാതി : ” അയ്യടാ ഇങ് വാ തല്ലാൻ ഞാൻ നിന്ന് തരുവല്ലേ ”

ഞാൻ തമാശയ്ക്ക് അവളുടെ തലയിൽ ഒന്ന് കൊട്ടി. അവൾ ഉടനെ എന്നെ തള്ളി കട്ടിലിൽ ഇട്ട് എന്റെ മുതുകിൽ കേറി ഇരുന്ന് ചെണ്ട കൊട്ടാൻ തുടങ്ങി. പെണ്ണിന് ദേഷ്യം പിടിച്ചാൽ ഇതാണ് സ്ഥിരം പരിപാടി. ഞാൻ ആകട്ടെ അവളുടെ കുഞ്ഞി കയ്യ് കൊണ്ടുള്ള ഇടി ഒക്കെ ആസ്വദിച്ചു കിടന്നു. എനിക്ക് വേദനിക്കുന്നില്ല എന്ന് കണ്ടതും അവൾക്ക് വാശി ആയി.

അങ്ങനെ അനിയത്തിയുടെ കുസൃതിക്ക് കിടന്നപ്പോൾ ആണ് ഒരു പുതിയ നമ്പറിൽ നിന്നും ഒരു കാൾ വന്നത്. ബെഡിൽ കിടന്ന ഫോൺ എടുത്തു നോക്കിയ എനിക്ക് മനസ്സിലായി അത് നയന ആണെന്ന്. ഞാൻ പെട്ടെന്ന് ഞെട്ടിപിടഞ്ഞു ഫോൺ എടുത്തു. അപ്പോളാണ് പ്ധും എന്നൊരു ശബ്ദം കേട്ടത്. നോക്കുമ്പോൾ എന്റെ മുതുകിൽ കേറി ഇരുന്ന സ്വാതി ദാ കിടക്കുന്നു നിലത്ത്. അയ്യോ എന്ന് അവൾ കരഞ്ഞത് കേട്ടതും ഞാൻ അവളെ പരിഭ്രാന്തിയോടെ നോക്കി. എന്നാൽ വീണ്ടും വാശിയോടെ അവൾ എന്റെ മെത്തേക്ക് ചാടി “ഡാ ദുഷ്ട എന്നെ ഉരുട്ടി ഇട്ടല്ലേ” അവൾ അതുംപറഞ്ഞു എന്റെ മീശയിൽ പിടിച്ച് വലിച്ചു. ഞാൻ ഫോണിൽ കൂടി കാറി “ആാാാാ”.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025