Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

നയന : ” ഹലോ ഹലോ എന്ത് പറ്റി ”

ഞാൻ : ” ഹലോ ഒന്നുമില്ല ”

നയന : ” പിന്നെ എന്താ ഒച്ച വയ്ക്കുന്നത് ”

ഞാൻ : ” അതോ ഈ പെണ്ണ് എന്നെ ഉപദ്രവിച്ചതാ ”

നയന : ” ഏത് പെണ്ണ് ”

അവളുടെ ശബ്ദത്തിൽ ഒരു ശങ്ക ഉണ്ട്. ഞാൻ വേറെ എവിടെയെങ്കിലും ആണോ വേറെ പെണ്ണിന്റെ ഒപ്പം ആണോ എന്നാണ് അവളുടെ മനസ്സിൽ എന്ന് എനിക്ക് മനസ്സിലായി. അത് എന്നിൽ ചെറിയ സന്തോഷം വന്നു കാരണം അവൾക്ക് എന്നോട് പോസ്സസീവ്നസ് തോന്നി തുടങ്ങി എങ്കിൽ അതിന്റെ അർത്ഥം അവൾക്ക് എന്നോട് സ്നേഹം ഉണ്ടെന്നാണ്. ഞാൻ ഉള്ളാലെ സന്തോഷിച്ചു എന്നാൽ സ്വാതി അപ്പോളും എന്നെ ഉപദ്രവിക്കുന്നണ്ട്. അവൾ കൈ ചുരുട്ടി എന്റെ മുതുകിൽ ഒക്കെ ഇടിക്കാൻ നോക്കുന്നുണ്ട്. ഞാൻ ഒരു കയ്യ് കൊണ്ട് ഫോൺ പിടിച്ചു മറ്റേ കയ്യ് കൊണ്ട് അവളെ തള്ളി മാറ്റികൊണ്ടിരുന്നു. എന്തായാലും നയനയെ ഒന്ന് ചുറ്റിക്കാൻ ഞാൻ തീരുമാനിച്ചു.

ഞാൻ : ” ഒരു പെണ്ണ് ”

നയന : ” അത് ഏത് പെണ്ണാണ് എന്നാ ഇയാളോട് ചോദിച്ചത് ”

ഞാൻ : ” എന്റെ ഒരു ഫ്രണ്ട്. എന്റെ ഫ്രണ്ടിനെ തനിക്ക് അറിയില്ലല്ലോ ”

നയന : ” സാരമില്ല ഇപ്പൊ പരിചയപ്പെടാം. ഫോൺ ആ പെണ്ണിന് കൊടുക്ക് ”

ഞാൻ : ” അതെന്തിനാ ”

നയന : ” ഇയാൾ ഫോൺ കൊടുക്കുന്നുണ്ടോ ഞാൻ ഫോൺ കട്ട് ചെയ്യണോ ”

ഞാൻ ഉള്ളിൽ ചിരിച്ചു. എന്റെ കൂടെ ഉള്ള പെണ്ണിനോട് സംസാരിച്ചു ഞങ്ങൾ ഇവിടെ എന്താ പരിപാടി എന്ന് അവൾക്ക് അറിയണം അതിനാണ്. അവളുടെ ശബ്ദത്തിൽ നല്ല ദേഷ്യം ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

ഞാൻ : ” ഹാ ചൂടാവല്ലേ അവൾക്ക് കൊടുക്കാം ”

ഞാൻ സ്വാതിയെ വലിച്ചു മടിയിലേക്ക് കിടത്തി അവളുടെ ചെവിയിൽ ഫോൺ അടുപ്പിച്ചു വച്ചിട്ട് നയന ആണെന്ന് പറഞ്ഞു.

സ്വാതി : ” ഹായ് ചേച്ചി. ”

നയന : ” ചേച്ചിയോ? ഓ ഓ ഇത് സ്വാതിമോൾ ആയിരുന്നോ? ”

സ്വാതി : ” ആ ഞാൻ തന്നെയാ ”

നയന ആകെ ചമ്മിയിട്ടുണ്ടാകും

നയന : ” ആ മോളെ നിങ്ങൾ അവിടെ എത്തിയോ എന്നറിയാൻ വിളിച്ചതാ ” ചമ്മൽ ഒട്ടും പുറത്ത് കാട്ടാതെ നയന പറഞ്ഞു.

സ്വാതി : ” എത്തി ചേച്ചി. ഈ ചേട്ടൻ എന്നെ ഉപദ്രവിക്കുവാ. ഇനി ചേച്ചി കൂടി വന്നിട്ട് വേണം നമുക്ക് രണ്ട് പേർക്കും കൂടി ഈ ചേട്ടനെ ശെരിയാക്കാൻ ”

നയന : ” അത് ഞാൻ ഏറ്റു മോളെ. ഫോൺ ഒന്ന് ചേട്ടന് കൊടുത്തേ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025