Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

നയന : ” എന്റെ ചേച്ചി ആണ് അങ്ങനെ പറയാൻ പറഞ്ഞത് ”

ഞാൻ : ” ചേച്ചിയോ എന്തിന്? ”

നയന : ” ചേച്ചിയുടെ അവസ്ഥ ഇതാണ്. ചേച്ചിയുടെ ഭർത്താവിന്റെ അടിമയാണ് ചേച്ചി. രാവിലെ മുതൽ വീട്ടുജോലി. വൈകിട്ട് ചേട്ടൻ കള്ളും കുടിച് വരും. ചേച്ചിയ്ക്ക് ഒരു സുഖവും കൊടുക്കില്ല. ചേച്ചിക്ക് ജോലി ഇല്ലാത്തത് കൊണ്ട് സ്വന്തം ആയിട്ട് സമ്പാദ്യം ഇല്ല. നല്ലൊരു സാരി ഇല്ല. അച്ഛനോട് ചോദിക്കാൻ മടി ആണ് ചേച്ചിക്ക്. ചേച്ചിക്ക് ഒരു സ്വാതന്ത്ര്യം ഇല്ല. ശമ്പളം ഇല്ലാത്ത ഒരു വേലക്കാരി. ”

ഞാൻ : ” ഹ്മ്മ് ചേച്ചിക്ക് നയനയോട് സ്നേഹം ഉണ്ട്. അതുകൊണ്ട് ആണ് ചേച്ചി ഇങ്ങനെ പറയാൻ പറഞ്ഞത്. ഞാൻ ഒരു കാര്യം ഉറപ്പ് തരുന്നു. ചേച്ചിയുടെ അവസ്ഥ നയനയ്ക്ക് വരില്ല. ”

ശെരിക്കും എന്ത് കഷ്ടം ആണ് അടുക്കളയിൽ എരിഞ്ഞു തീരാൻ ആയി ഉള്ള ജീവിതങ്ങൾ. ഒരു ഭർത്താവിന്റെ കടമകൾ മറന്ന് സ്ത്രീകളെ ഇങ്ങനെ അടിമകൾ ആക്കി വയ്ക്കുന്നത് എന്തോ വലിയ ആണത്തം ആണെന്നാണ് ഇവരുടെ ഒക്കെ വിചാരം.

നയന : ” അതെ എനിക്ക് ഒന്ന് രണ്ട് കാര്യങ്ങൾ കൂടി അറിയാൻ ഉണ്ട് ”

ഞാൻ : ” എന്താ ”

നയന : ” ഇയാൾ കള്ള് കുടിക്കുമോ ”

ഞാൻ : ” ഇതുവരെ ഇല്ല ”

നയന : ” അപ്പൊ ഇനി ഉണ്ടാകും എന്നാണോ ”

ഞാൻ : ” ഹാ നിന്നെ കെട്ടിയാൽ ചിലപ്പോ കുടിച്ചു പോകും ” ഞാൻ ചിരിയോടെ പറഞ്ഞൂ.

നയന : ങേ എങ്ങനെ എങ്ങനെ. അപ്പൊ എന്നെ കെട്ടും എന്ന് അങ്ങ് തീരുമാനിച്ചോ ” അവൾ ചിരിച്ചു

ഞാൻ : ” അങ്ങനെ ആണ് ആഗ്രഹം ”

നയന : ” നമുക്ക് ഒന്ന് നന്നായി പരിചയപ്പെടാം. കുറച്ച് നാളുകൾ എടുത്ത്. ഇയാളുടെ ഫോൺ നമ്പർ താ”

ഞാൻ : ” ശെരിയാ എല്ലാം അറിഞ്ഞു വേണം കല്യാണം കഴിക്കാൻ പിന്നീട് ദുഖിക്കേണ്ട. ഒരു കാര്യം ചോദിക്കട്ടെ ”

നയന : ” ചോദിക്ക് ”

ഞാൻ : ” നയനയ്ക്ക് എന്നെ ഇതുവരെ കണ്ടതും പെരുമാറിയതും വച്ച് ഇച്ചിരി എങ്കിലും ഇഷ്ടം ആയോ ”

നയന : ” എനിക്ക് ഇഷ്ടം ഒക്കെ ആയി. സൗന്ദര്യം എനിക്ക് പ്രശ്നം അല്ല സ്വഭാവം ആണ് മെയിൻ ”
അവൾ എന്നെ ഒന്ന് വാരി. ആ പറഞ്ഞതിന്റെ ഒരു അർത്ഥം എനിക്ക് വലിയ സൗന്ദര്യം ഇല്ലെന്ന് ആണല്ലോ.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025