Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

ഞാൻ : ” എനിക്ക് സൗന്ദര്യം ആണ് വേണ്ടത് ബുദ്ധി ഇല്ലെങ്കിലും കുഴപ്പം ഇല്ല “. ഞാൻ അവളെ തിരിച്ചും വാരി.

നയന : ” ഓ നമിച്ചു. ഇയാളോട് പറഞ്ഞു ജയിക്കാൻ പറ്റില്ല”.

ഇപ്പോൾ അവൾ വളരെ ഫ്രണ്ട്‌ലി ആയി സംസാരിക്കാൻ തുടങ്ങി. ഞങ്ങളുടെ രണ്ട് മനസ്സും പതിയെ അടുക്കാൻ തുടങ്ങി. എനിക്ക് അവളുടെ ശരീരത്തോട് തോന്നിയ ഇഷ്ടം ഇപ്പൊ മനസ്സിനോടും തോന്നി തുടങ്ങി.

ഞാൻ : ” എന്റെ ഫോൺ നമ്പർ തരാം. വൈകിട്ട് വിളിക്കാം. ”

നയന : ” ശെരി ”

ഞാൻ അവൾക്ക് എന്റെ ഫോൺ നമ്പർ കൊടുത്തു. പിന്നെയും കുറച്ച് നേരം ഞങ്ങൾ സംസാരിച്ചിരുന്നു. കുറെ നേരത്തെ സംസാരത്തിൽ ഞങ്ങൾ വളരെ അടുത്തു. ഞാൻ ഒരു മര്യാദക്കാരൻ ആണെന്ന് അവൾക്ക് മനസിലായി. അവളും പുറമെ ഉള്ള പ്രകടനം മാത്രേ ഉള്ളു ഉള്ളിൽ പാവം ആണെന്ന് മനസിലായി. സംസാരിച്ചിരുന്ന ഞങ്ങൾ സമയം പോയത് അറിഞ്ഞില്ല. അവളുടെ അമ്മ വന്ന് വിളിച്ചപ്പോൾ ആണ് സമയം കുറെ ആയി എന്ന് മനസ്സിലായത്.

കീരിയും പാമ്പും പോലെ അകത്തേക്ക് കേറിപ്പോയ ഞങ്ങൾ അടയും ചക്കരയും ആയിട്ടാണ് തിരികെ വന്നത്. ചെറിയ പുഞ്ചിരിയോടെ പുറത്തേക്ക് വരുന്ന എന്നെ കണ്ടതും സ്വാതി ഒന്ന് ചൂഴ്ന്നു നോക്കി. കാര്യങ്ങൾ ഏകദേശം ഓക്കേ ആയെന്ന് മനസ്സിലായി. എന്റെ മുഖത്തെ പ്രസന്നത കണ്ട് നയനയുടെ അച്ഛനും ഒന്ന് സന്തോഷിച്ചു.

അടുത്തതായി ഊണ് കഴിക്കാൻ ഇരുന്നു. ഞങ്ങൾ എല്ലാവരും ഇരുന്നപ്പോൾ നയനയും അവളുടെ അമ്മയും കൂടെ ഞങ്ങൾക്ക് വിളമ്പി. അത് കണ്ടിട്ട് എന്റെ അമ്മയും അവരെ വിളമ്പാൻ സഹായിച്ചു. എല്ലായിടത്തും ഇങ്ങനെ ആണല്ലോ പെണ്ണുങ്ങൾ ആണുങ്ങൾക്ക് വിളമ്പി കൊടുത്തിട്ട് വേണം കഴിക്കാൻ എന്നൊരു അലിഖിത നിയമം ഉള്ളത് പോലെ.

നല്ല രുചിയുള്ള വിഭവങ്ങൾ ആയിരുന്നു. പ്രത്യേകിച്ച് മീൻകറി. അതാരാ ഉണ്ടാക്കിയത് എന്ന് എന്റെ അച്ഛൻ എടുത്തു ചോദിച്ചപ്പോൾ സന്തോഷത്തോടെ നയന പറഞ്ഞു അവളാണ് ഉണ്ടാക്കിയത് എന്ന്. അവളുടെ അമ്മയുടെ മുഖത്ത് അന്നേരം ഒരു ഗമ ഉണ്ടായിരുന്നു. കണ്ടോ എന്റെ മോൾടെ കൈപ്പുണ്യം എന്നായിരുന്നു അതിന്റെ അർത്ഥം.

ഞാൻ ഒന്നാലോചിച്ചു. മകളുടെ കൈപ്പുണ്യം കാണിച്ചു പയ്യന്റെ വീട്ടുകാരെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ആ അമ്മയുടെ വ്യഗ്രത. സത്യത്തിൽ വിവാഹ കമ്പോളത്തിൽ പെണ്ണിന് വേണ്ട ഒരു ഗുണം പോലെയാണ് കൈപ്പുണ്യം. കെട്ടാൻ പോകുന്നത് പെണ്ണിനെ അല്ലെ അല്ലാതെ പാചകക്കാരിയെ അല്ലല്ലോ. എന്റെ അഭിപ്രായത്തിൽ പെണ്ണിന് പഠിപ്പും വിവരവും ഉണ്ടോന്നാണ് ആദ്യം നോക്കേണ്ടത് അല്ലാതെ ഇതൊക്കെ അല്ല. സൗന്ദര്യം, കൈപ്പുണ്യം ഇതൊക്കെ അത്ര വലിയ കാര്യങ്ങൾ ആണോ.
സ്വാതി ഇതൊക്കെ ചിന്തിക്കുന്നുണ്ടാവും എന്ന് എനിക്ക് തോന്നി. നയനയെക്കാൾ ലോകവിവരം സ്വാതിക്ക് ഉണ്ട്. അവളും ഇത് ചിന്തിച്ചോ എന്നറിയാൻ ഞാൻ അവളെ നോക്കി. എവിടുന്ന് അവിടെ നടന്നതൊന്നും കേൾക്കാതെ ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കൊടുത്ത് വെട്ടി വിഴുങ്ങുകയാണ് സ്വാതി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025