Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

സ്വാതി : ” അങ്ങനെ ചുമ്മാ പറയാൻ ഒന്നും പറ്റില്ല. എനിക്ക് ചിലവ് ചെയ്യണം ”

ഞാൻ : ” അത് കൊള്ളാം. ഇതുവരെ ഒന്നും തരാത്ത പോലെ. ശെരി ഐസ്ക്രീം മതിയോ ”

സ്വാതി : ” പോരാ പോരാ. എന്നേ സിനിമയ്ക്ക് കൊണ്ടുപോണം ”

ഞാൻ : ” ഇങ്ങനെ ഒരു സിനിമ ഭ്രാന്തി ”

സ്വാതി : ” ചേട്ടന് അങ്ങനെ ഒക്കേ തോന്നും കാരണം ചേട്ടൻ എന്റെ പ്രായത്തിൽ ആഴ്ചയിൽ ആഴ്ചയിൽ സിനിമ കണ്ട് നടന്നിട്ടുള്ളതല്ലേ. എനിക്ക് അങ്ങനെ പറ്റുവോ. എന്നേ ഒറ്റയ്ക്ക് വിടില്ലല്ലോ. ആരെങ്കിലും കൊണ്ട് പോയാലെ എനിക്ക് ഇതൊക്കെ കാണാൻ പറ്റു ”

ശെരിയാണ്. എല്ലാ വീട്ടിലും ഇങ്ങനെ തന്നെയാണ്. ആൺകുട്ടികൾക്ക് നല്ല സ്വാതന്ത്ര്യം ഉണ്ട്. പെൺകുട്ടികളെ അങ്ങനെ ഒറ്റയ്ക്കോ കൂട്ടുകാരുടെ ഒപ്പമോ ഒന്നും സിനിമയ്ക്ക് വിടില്ല. അല്ല അച്ഛനമ്മമാരെ കുറ്റം പറയാൻ പറ്റില്ല. കാലം അതാണല്ലോ. കണ്ണ് തെറ്റിയാൽ പിച്ചി ചീന്താൻ കാത്തിരിക്കുകയല്ലേ കുറെ എണ്ണങ്ങൾ പിന്നെ എന്ത് സമാധാനത്തിൽ വിടും ഇവരെ പുറത്തേക്ക്. സത്യത്തിൽ ഇത് അപ്രിയം എങ്കിലും യാഥാർഥ്യം ആണ്. നമ്മൾ ആൺകുട്ടികൾ ആസ്വദിക്കുന്ന പല സുഖങ്ങളും അവർക്കില്ല. ഒരിക്കൽ കോളേജിൽ ഒരു രാത്രിയിൽ ഒരു ചങ്കത്തിയെ രാത്രിയിൽ ബൈക്കിൽ കറക്കാൻ കൊണ്ടുപോയത് ഞാൻ ഓർത്തു. ഈ രാത്രി എനിക്ക് നക്ഷത്രങ്ങളെ കാട്ടി തന്നതിന് താങ്ക്യൂ ടാ എന്നാണ് അവൾ പറഞ്ഞത്. എനിക്ക് അത് നിസ്സാരം ആയി തോന്നി കാരണം രാത്രിയേത് പകലേത് എന്ന് നോക്കാതെ ഒരു ആൺകുട്ടിക്ക് ഈ നാട്ടിൽ കറങ്ങി നടക്കാൻ സാധിക്കും എന്നാൽ പെൺകുട്ടിക്ക് അത് പറ്റുമോ. അവളുടെ മൊത്തം കോളേജ് ലൈഫിൽ അങ്ങനെ അഞ്ചോ ആറോ തവണ ആകെ ഇങ്ങനെ രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു കറങ്ങി നടക്കാൻ പറ്റി കാണുകയുള്ളു.

ഞാൻ : ” ശെരി ശെരി സിനിമയ്ക്ക് കൊണ്ട് പോവാം. നീ കാര്യം പറ ”

സ്വാതി : ” പ്രോമിസ്? ”

ഞാൻ : ” ദേ എനിക്ക് ദേഷ്യം വരുവേ. കൊണ്ടുപോകാന്ന് പറഞ്ഞാൽ കൊണ്ടുപോകും അതിൽ സംശയം ഉണ്ടെങ്കിൽ നീ പറയണ്ട ”

സ്വാതി : ” ഓക്കേ ഓക്കേ ഞാൻ പറയാം. അത് എന്താണെന്നാൽ ചേട്ടന് മൂക്കുകയർ ഇടാൻ പോകുവാ ”

ഞാൻ : ” എന്ത് ”

സ്വാതി : ” എടാ മണ്ടാ നിന്നെ പിടിച്ചു കെട്ടിക്കാൻ പോകുവാ. പെണ്ണിനെ അന്വേഷണം തുടങ്ങി. അടുത്ത ആഴ്ച എവിടെയോ പെണ്ണ് കാണാൻ പോകുന്നുണ്ട് ”

അവൾ പറയുന്നത് കേട്ട് ഞാൻ ഒന്ന് അമ്പരന്നു. അവൾ എന്റെ മൂക്കിൽ പിച്ചികൊണ്ടാണ് പറഞ്ഞേ. ഞാൻ അത് ഒന്നും അറിയാതെ ഒട്ടു നേരം ആലോചിച്ചു ഇരുന്നു പോയി. അമ്മയുടെ വിളി ആണ് എന്നേ ഉണർത്തിയത്. ഞാൻ സ്വാതിയെ മേത്തു നിന്ന് മാറ്റി അമ്മയുടെ അടുത്തേക്ക് ചെന്നു.

അമ്മയും അച്ഛനും കൂടി ഹാളിൽ ഇരിക്കുകയാണ്. ഞാൻ അങ്ങോട്ട് ചെന്നു. സ്വാതി പറഞ്ഞു തന്ന കാര്യം തന്നെയാണ് അമ്മ പറയാൻ പോകുന്നത് എന്ന് എനിക്ക് അറിയാം.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025