Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

ഞാൻ : ” അതായത് എനിക്ക് കഴിക്കേണ്ട ഭക്ഷണം ഞാൻ ഉണ്ടാക്കണം നയന എനിക്ക് വേണ്ടി ചെയ്യില്ല എന്നാണോ ”

നയന : ” അതെ. എന്തിനാണ് ചെയ്യുന്നത്. താങ്കൾക്ക് വേണ്ടത് താങ്കൾക്ക് സ്വയം ഉണ്ടാക്കികൂടെ ”

ഞാൻ : ” ശെരി ഒരു കാര്യം ചോദിക്കട്ടെ നയനയ്ക്ക് വേണ്ട ഭക്ഷണം സ്വയം ഉണ്ടാക്കിക്കോളുമോ ”

നയന : ” അത് ചെയ്തോളാം ”

ഞാൻ : ” എന്നാൽ എനിക്കും കുറച്ചു ഡിമാൻഡ്സ് ഉണ്ട് ”

എല്ലാവരും എന്നെ നോക്കി.

ഞാൻ : ” നയനയ്ക്ക് വേണ്ട ഒരു കാര്യവും ഞാനും ചെയ്യില്ല. എല്ലാം സ്വയം ചെയ്യണം. നയനക്ക് പഠിക്കണമെങ്കിൽ നയന സ്വയം പണം കണ്ടെത്തുക. പിന്നെ സ്വയം ഭക്ഷണം ഉണ്ടാക്കും എന്ന് പറഞ്ഞല്ലോ അതിന് വേണ്ട സാമഗ്രികൾ ഒന്നും എന്റെ വീട്ടിൽ നിന്ന് തരില്ല. പലചരക്കും പച്ചക്കറിയും എല്ലാം നയന തന്നെ വാങ്ങുക. നയനയ്ക്ക് ഉപയോഗിക്കേണ്ട പാത്രങ്ങളും സ്വന്തമായി കൊണ്ടുവരണം. പിന്നെ കല്യാണം കഴിഞ്ഞ് എന്റെ വീട്ടിൽ ആയിരിക്കുമല്ലോ നയന താമസിക്കുന്നത് അതിന്റെ വാടക നയന എന്റെ അച്ഛന് കൊടുക്കണം. അതുപോലെ വാടക വീട്ടിൽ ആവശ്യം ഉള്ള സാധനങ്ങൾ കൊണ്ട് പോകുന്നത് പോലെ നയനയ്ക്ക് ആവശ്യം ഉള്ള സാധനം എല്ലാം നയന കൊണ്ടുവരണം കട്ടിൽ അടക്കം എല്ലാം. പിന്നെ കറന്റ്‌ ബില്ലിന്റെ ഒരു പങ്ക് നയന അടയ്ക്കണം അതുപോലെ ഉപയോഗിക്കുന്ന വെള്ളത്തിനും. നയനയ്ക്ക് ഉപയോഗിക്കാൻ വാഹനം വേണമെങ്കിൽ നയന കൊണ്ട് വരണം. നയനയ്ക്ക് ടിവി, കമ്പ്യൂട്ടർ ഒക്കെ ഉപയോഗിക്കണം എങ്കിൽ അതെല്ലാം നയന കൊണ്ട് വരണം. അതുപോലെ ഉപയോഗിക്കുന്ന എല്ലാ കാര്യവും സ്വയം കണ്ടെത്തണം. ”

എന്റെ പറച്ചിൽ കേട്ട് എല്ലാരും അന്തം വിട്ടു. അവളുടെ അമ്മ എന്താ നടന്നത് എന്ന് മനസിലാകാതെ നിക്കുന്നു. അവളുടെ അച്ഛൻ എല്ലാം കുളമായി എന്ന് മനസിലായി. സ്വാതി ആകട്ടെ ചിരി അടക്കിപ്പിടിച്ചു ഇരിക്കുകയാണ്. എന്റെ അച്ഛൻ ഒരു വികാരവും ഇല്ലാതെ അവൾ എന്താ മറുപടി പറയുക എന്ന് നോക്കി ഇരിക്കുന്നു. ഞാൻ ഒന്ന് നേരെ ഇരുന്ന് അവളുടെ മുഖത്ത് നോക്കി വീണ്ടും പറഞ്ഞു

ഞാൻ : ” പറഞ്ഞത് മനസ്സിലായോ. ഇതൊക്കെ ഞാൻ എന്തിന് നിനക്ക് തരണം എല്ലാം നയനയ്ക്ക് സ്വന്തമായി ചെയ്ത് ഉണ്ടാക്കികൂടെ “. അവളുടെ ഡയലോഗ് തന്നെ ഞാൻ അങ്ങോട്ട്‌ അടിച്ചു.

നയന ഞെട്ടി പണ്ടാരം അടങ്ങിപ്പോയി. അവൾക്ക് എന്താ പറയേണ്ടത് എന്ന് നിശ്ചയം ഇല്ല. അവൾ ആകെ ചമ്മി അവിടെ നിന്നു. ഇനിയിപ്പോ കൂടുതൽ ഇരിക്കേണ്ട ഇറങ്ങി പോകാം എന്ന് ഞാൻ തീരുമാനിച്ചു. പക്ഷേ എന്റെ അനിയത്തി സ്വാതി വളരെ തന്മയത്തത്തോടെ പ്രവർത്തിച്ചു.

സ്വാതി : ” ഈ ചേട്ടൻ ഇങ്ങനെയാ. ചേച്ചി പേടിക്കണ്ട. ഒറ്റയ്ക്ക് സംസാരിക്കേണ്ട കാര്യങ്ങൾ അല്ലെ. പോ രണ്ടാളും ഒറ്റയ്ക്ക് സംസാരിക്ക് ” അവൾ എന്നെ പിടിച് ഉന്തി.

പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ചു സ്വാതി അങ്ങനെ പറഞ്ഞപ്പോൾ എല്ലാരും അത് സമ്മതിച്ചു കാരണം പൊട്ടാൻ പോയ ഒരു അഗ്നിപർവതം ആണ് അവൾ വെള്ളം ഒഴിച്ചു കെടുത്തിയത്. സാധാരണ ഗതിയിൽ ഇത്രയും ആയാൽ ഏത് വീട്ടുകാരും ഇറങ്ങി പോകും എന്നാൽ എന്തോ ഞാൻ അവളോട്‌ ഒറ്റയ്ക്ക് സംസാരിക്കാൻ തീരുമാനിച്ചു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025