Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

അമ്മ : ” എടാ ഒരു ആലോചന വന്നിട്ടുണ്ട് നിനക്ക്. പെണ്ണിന്റെ ഫോട്ടോ കണ്ടിട്ട് നല്ല ചന്തം ഒക്കെയുണ്ട് ”

അമ്മ അമ്മയുടെ കയ്യിൽ ഇരുന്ന ഫോട്ടോ എനിക്ക് നേരെ നീട്ടി. ഞാൻ ഒന്ന് നോക്കി. കാണാൻ നല്ല സുന്ദരി ആയ കുട്ടി. 20-22 വയസ്സ് പ്രായം ഉണ്ടാവും. ഒരു ഫുൾ ഫിഗർ ഫോട്ടോ ആയിരുന്നു. മെലിഞ്ഞ അത്ര അധികം വെളുത്തതല്ലാത്ത ഒരു സുന്ദരി. നിറഞ്ഞ പുഞ്ചിരിയോടെ ഉള്ള ഒരു ഫോട്ടോ ആണ്. എനിക്ക് അവളുടെ ചിരി തന്നെ നല്ല രസം ആയിട്ട് തോന്നി. ആ ചിരി കണ്ടാൽ നമ്മുടെ ചുണ്ടിലും ഒരു ചിരി വരും. ഞാൻ ചിരിച്ചുകൊണ്ട് നിക്കുന്നത് കണ്ട് അമ്മ ചോദിച്ചു. ” എന്താടാ ഇഷ്ടായോ ”

ഞാൻ : “ഫോട്ടോയിൽ കൊള്ളാം പക്ഷെ അത് മാത്രം മതിയോ. തമ്മിൽ കണ്ട് സംസാരിച്ചു നോക്കണ്ടേ. പരസ്പരം ഒന്ന് അറിയാതെ എങ്ങനെയാ ”

അച്ഛൻ : ” അതെ അങ്ങനെ മതി. പരസ്പരം സംസാരിച്ചാൽ മാത്രമേ നിനക്ക് ചേരുന്ന പെണ്ണാണോ എന്ന് തീരുമാനിക്കാൻ പറ്റു. ഫോട്ടോ ഇഷ്ടം ആയെങ്കിൽ നമുക്ക് ഒന്ന് പെണ്ണ് കാണാൻ ചെന്നാലോ. പിന്നെ സാമ്പത്തികം ആയി വളരെ വലിയ ആൾകാർ ഒന്നുമല്ല അവർ. പെണ്ണിന് ഒരു ചേച്ചി ഉണ്ട് അതിന്റെ കല്യാണം കഴിഞ്ഞു ഇനി ഈ കുട്ടി കൂടിയേ ഒള്ളൂ. അതുപോട്ടെ പെൺകുട്ടി ബികോം കഴിഞ്ഞു നിക്കുവാ ജോലി വേണമെങ്കിൽ കിട്ടുമല്ലോ ”

ഞാൻ : ” അച്ഛാ സ്വാതിമോളെ പഠിത്തം കുറച്ചെങ്കിലും കഴിഞ്ഞിട്ട് പോരെ ”

അച്ഛൻ : ” ഹാ നീ അത് വിട്. എന്റെ കാലശേഷം നീ അവളെ പഠിപ്പിച്ചോ. ഞാനുള്ളത്രെയും കാലം ഞാൻ നോക്കിക്കോളാം. അതിനി PHD വരെയാണെങ്കിലും ”

അമ്മ : ” ഒന്ന് പോയി നോക്കാമെടാ ”

ഞാൻ : ” ശെരിയാ ഒന്ന് പോയി നോക്കിയേക്കാം ”

ഞങ്ങൾ സംസാരിക്കുന്നത് ഒക്കെ ഒളിഞ്ഞു നിന്ന് കേൾക്കുകയാണ് സ്വാതി. ഞാൻ തിരിച്ചു റൂമിൽ കേറിയതും അവൾ നേരത്തെ പോലെ തന്നെ വന്ന് എന്റെ അടുത്ത് ഇരുന്നു.

സ്വാതി : ” എവിടെ നോക്കട്ടെ എന്റെ ഏട്ടത്തിയെ ” അവൾ എന്റെ കയ്യിലിരുന്ന ഫോട്ടോ പിടിച്ചു വാങ്ങി നോക്കി. ” ആഹാ സുന്ദരി ആണല്ലോ ”

ഞാൻ : ” ഹ്മ്മ് സോപ്പ് കൂടുതൽ പതപ്പിക്കണ്ട സിനിമയ്ക്ക് കൊണ്ട്പൊക്കോളാം ”

സ്വാതി എന്നേ നോക്കി ഒരു ചമ്മിയ ചിരി പാസ്സാക്കി.

സ്വാതി : ” അവിടെ നിന്ന് പറയുന്നത് ഞാൻ കേട്ടു എന്റെ പഠിത്തം നോക്കണ്ടേ എന്ന്. ഹോ എന്താ അനിയത്തിയോട് സ്നേഹം ”

ഞാൻ : ” എന്താടി സ്നേഹം ഇല്ലേ. നീ പറഞ്ഞത് എന്തെങ്കിലും സാധിച്ചു തരാതെ ഇരുന്നിട്ടുണ്ടോ”

സ്വാതി : ” എന്നാലേ എനിക്ക് അടുത്ത മാസം പതിനെട്ടു വയസാകും. ലൈസൻസ് എടുത്താൽ എനിക്ക് സ്കൂട്ടി വാങ്ങി തരുവോ”

ഞാൻ : ” എടി നിനക്ക് അതിന്റെ ആവശ്യം എന്താ. എവിടെ ആണെങ്കിലും അച്ഛൻ കൊണ്ടുപോയി വീടുവല്ലോ. തിരിച്ചു വിളിക്കാനും വരും. ആവശ്യം ഉള്ള കാര്യങ്ങൾ ചോദിക്ക് ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025