Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

സ്വാതി : ” ആണോ എന്നാൽ ചേട്ടന് പതിനെട്ടു വയസ്സിൽ തന്നെ അച്ഛൻ ബൈക്ക് മേടിച്ചു തന്നല്ലോ ”

ഞാൻ : ” എടി ഞാൻ ആണല്ലെ നീ അങ്ങനെ ആണോ ” പറയുമ്പോൾ എന്റെ തൊണ്ട വിക്കിപ്പോയി. അങ്ങനെ പറയാമോ.

സ്വാതി : ” പെണ്ണുങ്ങൾക്ക് ഇതൊന്നും പാടില്ലേ. സ്വന്തമായിട്ട് വണ്ടി ഉള്ളത്കൊണ്ട് ചേട്ടന് എങ്ങോട്ട് വേണോങ്കിലും പോകാം. എനിക്ക അച്ഛനെയോ ചേട്ടനെയോ പറഞ്ഞു സമ്മതിപ്പിക്കണം ”

ശെരിയാണ് ഞാൻ ആ കാലത്തൊക്കെ എന്തോരം കറങ്ങി നടന്നു. ബൈക്കിൽ എങ്ങോട്ട് വേണോങ്കിലും പോകാം. അച്ഛന്റെ അനുവാദം ഒന്നും വേണ്ട. ഇവൾക്കോ അച്ഛന്റെ അനുവാദം വേണം, അച്ഛനോ എനിക്കോ കൊണ്ടുപോയി വിടാൻ സമയം വേണം ഇല്ലെങ്കിൽ ബസിൽ പോകണം. ഒരേ വീട്ടിൽ ഒരേ സാമ്പത്തിക പരിസ്ഥിതിയിൽ വളരുന്ന രണ്ട് കുട്ടികൾക്ക് ഉള്ള അന്തരം നോക്കു.

ഞാൻ : ” ഹ്മ്മ് നോക്കട്ടെ പൈസ ഒത്തുവന്നാൽ വാങ്ങി തരാം ”

വിശ്വസിക്കാൻ പറ്റാതെ സ്വാതി എന്നേ നോക്കി. സ്വാതി എന്നെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ തന്നു

സ്വാതി : ” ഞാൻ ചുമ്മാ പറഞ്ഞയാ. എനിക്ക് സ്കൂട്ടി ഒന്നും വേണ്ട. അതിന് വേണ്ടി പൈസ കളയണ്ട. ”

ഞാൻ : ” ഇപ്പൊ എന്താ മനം മാറ്റം ”

സ്വാതി : ” വേണ്ട ഏട്ടാ എന്തിനാ പുതിയ വണ്ടി ഒക്കെ വാങ്ങുന്നെ ഞാൻ ചുമ്മാ പറഞ്ഞതാ ”

ഞാൻ : ” ഒരെണ്ണം വാങ്ങാമെന്നെ എന്തെങ്കിലും അത്യാവശ്യം വന്നാൽ നിനക്കും അമ്മയ്ക്കും കൂടി പോകാമല്ലോ. ”

സ്വാതി : ” ഇപ്പൊ തന്നെ ഇവിടെ രണ്ട് ബൈക്ക് ഇല്ലേ. ഇനി ചേട്ടൻ സ്കൂട്ടി വാങ്ങി പൈസ കളയണ്ട. ഒരു കാർ വാങ് പൈസ ഒത്തുവരുമ്പോ അപ്പോൾ നമുക്ക് എല്ലാർക്കും കൂടി പോകാമല്ലോ. ഇപ്പോ ഞാൻ ചേട്ടന്റെ കൂടെ അമ്മ അച്ഛന്റെ കൂടെ രണ്ടായിട്ട് പോകണ്ടല്ലോ ”

ഞാൻ : ” ഹഹഹ അതൊക്കെ പയ്യെ വാങ്ങാം. അപ്പോ നിനക്ക് കറങ്ങി നടക്കാൻ വണ്ടി വേണ്ടെ ”

സ്വാതി : ” ഐഡിയ!! എന്നേ ബൈക്ക് പഠിപ്പിക്ക് ഞാൻ അച്ഛന്റെ ബൈക്ക് എടുത്തോളാം ”

ഞാൻ : ” അമ്പടി കേമി. നിന്നെ ഉണ്ടല്ലോ ” ഞാൻ അവളെ കട്ടിലിൽ തള്ളിയിട്ടു. അവൾ തലയിണ കൊണ്ട് എന്നേ അടിക്കാൻ തുടങ്ങി. എന്റെ പുറത്ത് രണ്ട് അടി തന്നിട്ട് അവൾ തലയിണ മാറ്റിയിട്ടു. എന്നിട്ട് വീണ്ടും ആ പെൺകുട്ടിയുടെ ഫോട്ടോ എടുത്ത് നോക്കി.

സ്വാതി : ” അതെ ഞാൻ നേരത്തെ സോപ്പ് ഇടാൻ പറഞ്ഞതല്ല ശെരിക്കും സുന്ദരി ആണ് കേട്ടോ. ഈ ചേച്ചി മതി ഏട്ടത്തി ആയിട്ട് ”

ഞാൻ ആ ഫോട്ടോ നോക്കി. നല്ല സുന്ദരി പെണ്ണ്. സത്യം പറയാല്ലോ അവളെ പോലൊരു ഭാര്യ ആരും കൊതിക്കും. ഞാൻ കുറെ നേരം ആ ഫോട്ടോയിലേക്ക് നോക്കിയിരുന്നു. എന്റെ മനസ്സിലേക്ക് പ്രണയം വരുന്നുണ്ടോ? ശേ ഞാൻ എന്താ ഇങ്ങനെ അവളുടെ ഫോട്ടോ കണ്ടപ്പോളേ ഇങ്ങനെ അയ്യേ. ഞാൻ സ്വയം നാണം കൊണ്ട് പുഞ്ചിരിച്ചു. ഞാൻ ആ ഫോട്ടോയുടെ മറുവശത്തു അവളുടെ പേര് എഴുതിയത് വായിച്ചു. “നയന ” നല്ല പേര്

****************************************************************************************************

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025