Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

ഞങ്ങൾ ഒന്നും മിണ്ടാതെ ഒരു മുറിയിലേക്ക് കയറി. അവളുടെ മുറി ആയിരിക്കും അത്. എല്ലാ സാധനങ്ങളും വൃത്തിക്ക് അടുക്കി പെറുക്കി വച്ചിട്ടുണ്ട്. മേശയിൽ ഇരിക്കുന്ന ഒരു പുസ്തകം ഞാൻ എടുത്ത് മറിച്ചു നോക്കി. KR മീരയുടെ ആരാച്ചാർ എന്ന പുസ്തകം ആയിരുന്നു അത്. അവൾ അപ്പോളും എങ്ങനെ തുടങ്ങണം എന്ന് അറിയാതെ മിണ്ടാതെ നിക്കുകയാണ്. നേരത്തെ ഞാൻ പറഞ്ഞ കാര്യങ്ങൾ അവൾക്ക് ഒരു തിരിച്ചടി ആയിരുന്നല്ലോ. ഞാനാകട്ടെ ആ കാര്യങ്ങൾ മറക്കാൻ നോക്കി കാരണം ഇവളോട് എന്തോ ഒരു സ്നേഹം തോന്നുന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.

ഞാൻ : ” വലിയ ഫെമിനിസ്റ്റ് ആണല്ലെ ”

നയന ആകെ ചമ്മി. അവൾ കളിയാക്കിയതാണോ എന്ന് വിചാരിച്ചു മിണ്ടാതെ നിന്നു.

ഞാൻ : ” കളിയാക്കിയത് ഒന്നും അല്ല. അവിടെ എന്റെ അടുത്ത് ഇരുന്ന എന്റെ അനിയത്തി ഇല്ലേ അവളും തന്നെപോലെയാ. ഫെമിനിസ്റ്റ് ആ ”

അതോടെ ഞങ്ങളുടെ ഇടയിലെ മഞ്ഞുരുകി.

നയന : ” അപ്പോ നിങ്ങളോ ”

ഞാൻ : ” ഞാൻ അതിനെക്കുറിച് കൂടുതൽ ചിന്തിക്കാറില്ല. എന്റെ അനിയത്തിക്കും അമ്മയ്ക്കും വേണ്ടതൊക്കെ ചെയ്ത് കൊടുക്കും. അവരുടെ സന്തോഷം എന്റെ സന്തോഷം ”

നയന : ” ഭർത്താവ് പാചകം ചെയ്യണം എന്ന് ഞാൻ പറഞ്ഞത് തെറ്റാണോ ”

ഞാൻ : ” ഒരിക്കലും അല്ല നയന. അടുക്കള പണി സ്ത്രീ ഒറ്റയ്ക്ക് ചെയ്യണം എന്ന് എനിക്ക് അഭിപ്രായം ഇല്ല. പക്ഷേ നയന എനിക്ക് വേണ്ടി ഒരിക്കലും പാചകം ചെയ്യില്ല എന്ന് പറയുന്നത് ശെരിയല്ല. ആ പണി ഷെയർ ചെയ്ത് രണ്ടാളും കൂടി ചെയ്യണം എന്ന് നയന പറഞ്ഞാൽ ഞാൻ അംഗീകരിക്കും. അല്ലാതെ ഭർത്താവിന് വേണ്ടി ഒരിക്കലും പാചകം ചെയ്യില്ല എന്നൊക്കെ പറഞ്ഞാൽ എങ്ങനെയാ. പല കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ചെയ്ത് കൊടുക്കുന്നതാണ് ദാമ്പത്യം. ഭാര്യ ഭർത്താവിന് ഭക്ഷണം ഉണ്ടാക്കുന്നത് അവളുടെ ബാധ്യത അല്ല അതൊരു സ്നേഹം ആണ്. അതുപോലെ ഭാര്യയ്ക്ക് നല്ല ഭക്ഷണം വസ്ത്രം ഒക്കെ ഭർത്താവ് കൊടുക്കുന്നതും സ്നേഹം ഉള്ളത് കൊണ്ടാണ്. ദാമ്പത്യത്തിൽ എന്റെ എന്നൊന്നില്ല എല്ലാം നമ്മളുടേത് എന്നാണ് ചിന്തിക്കേണ്ടത്. നയന സംസാരിച്ചത് ഒരു കോൺട്രാക്ട് ഒപ്പിടുമ്പോൾ നിബന്ധന വയ്ക്കുന്നത് പോലെയാണ്. എന്നാൽ വിവാഹം കോൺട്രാക്ററ് അല്ലെന്ന് തിരിച്ചറിയണം ”

നയന : ” ഞാൻ അത്രയ്ക്കൊന്നും ആലോചിച്ചില്ലയിരുന്നു ”

ഞാൻ : ” നയന അവിടെ പറഞ്ഞത് നയനയുടെ സ്വന്തം വാക്കുകൾ അല്ല. ആരോ നയനയെ പഠിപ്പിച്ചു വിട്ടതല്ലേ ”

അവളുടെ മുഖം അത്ഭുതം കൊണ്ട് വെളുത്തു. അവൾ എന്നെ നോക്കി ഒരു നിമിഷം നിന്നു എന്നിട്ട് പറഞ്ഞു “അതെ”

ഞാൻ : ” ആരാ അതൊക്കെ പറയണം എന്ന് പറഞ്ഞത് ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025