Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

അങ്ങനെ പെണ്ണ് കാണാൻ പോകേണ്ട ദിവസം എത്തി. രാവിലെ തന്നെ ഞാനും അച്ഛനും അമ്മയും സ്വാതിയും കൂടി അയൽവക്കത്തെ സതീഷിന്റെ കാറിൽ അങ്ങോട്ടേക്ക് തിരിച്ചു. ഞങ്ങൾ എന്ത് ആവശ്യത്തിനും വിളിക്കുന്ന ആളാണ് സതീഷേട്ടൻ. ഞങ്ങളുടെ കുടുംബവും ആയി നല്ല അടുപ്പം ഉണ്ട് അവരുടെ കുടുംബത്തിന്. സാധാരണ ചെറുക്കന്റെ അനിയത്തി ഒന്നും പെണ്ണ് കാണാൻ വരാറില്ലല്ലോ പക്ഷെ സ്വാതിക്കും നയനയെ കാണണം എന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ അവളെയും കൂടെ കൂട്ടി.

ഇതിനിടയിൽ ബ്രോക്കർ വഴി എന്റെ ഒരു ഫോട്ടോ നയനയ്ക്കും കൊടുത്തിരുന്നു. അതല്ലാതെ ഞാൻ അവളോട്‌ ഒരു whatsapp chat പോലും നടത്തി പരിചയപ്പെട്ടിട്ടില്ല.

ശെരിക്കും ഈ പെണ്ണുകാണൽ ഒരു ബോർ പരിപാടി ആണെന്ന് എനിക്ക് തോന്നാതിരുന്നില്ല. എന്തിനാ അല്ലെ ഈ പ്രഹസനം. പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ പരിചയപ്പെടണം കുറെ നാൾ സംസാരിക്കണം എന്നിട്ട് ഇഷ്ടപെട്ടാൽ കെട്ടണം ഇല്ലെങ്കിൽ വിട്ടുകളയണം. ഇത് പെണ്ണ് അണിഞ്ഞൊരുങ്ങി പ്രദർശന വസ്തുവിനെ പോലെ വന്ന് ചെക്കന്റെ വീട്ടുകാർക്ക് ചായ കൊടുക്കുന്നു കോപ്പിലെ ഏർപ്പാട് തന്നെ. അല്ല ഞാനും ഇപ്പൊ ഇത് തന്നെ അല്ലെ ചെയ്യുന്നേ അയ്യേ എനിക്ക് ആകെ ലജ്ജ തോന്നി.

അങ്ങനെ ഒരു 10 മണിയ്ക്ക് ഞങ്ങൾ അവിടെ എത്തി. നയനയുടെ അച്ഛൻ പുറത്തേക്ക് ഇറങ്ങി വന്ന് ഞങ്ങളെ സ്വീകരിച്ചു. ” വഴി തെറ്റിയില്ലല്ലോ അല്ലെ ” അദ്ദേഹം ചോദിച്ചു. പഷ്ട് പെണ്ണുകാണലിന്റെ സ്ഥിരം ക്ളീഷേ ചോദ്യം ഇവർക്ക് ഇതൊക്കെ ഒന്ന് മാറ്റിപിടിച്ചു കൂടെ.

എന്തായാലും പുള്ളി ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു. ഞങ്ങൾ അകത്തു സോഫയിൽ ഒക്കെ ഇരുന്നു. അച്ഛനും നയനയുടെ അച്ഛനും കൂടി എന്തൊക്കെയോ നാട്ടുകാര്യം സംസാരിച്ചു.

” എന്നാൽ പിന്നെ അവളെ വിളിക്കാം അല്ലെ ” നയനയുടെ അച്ഛൻ അവളുടെ അമ്മയെ നോക്കി പറഞ്ഞു. അതോടെ അവളുടെ അമ്മ അകത്തേക്ക് പോയി. ഞാൻ സത്യം പറഞ്ഞാൽ അവളെ ഒന്ന് നേരിട്ടു കാണാൻ കൊതിച്ച് ഇരിക്കുകയാണ്. അവളുടെ ഫോട്ടോ കിട്ടിയപ്പോൾ മുതൽ എന്താ പറയുക അവളോട് പ്രണയം ഉള്ളത് പോലെ.

അവളുടെ വരവും കാത്ത് ഇരുന്നപ്പോൾ ആണ് സ്വാതി എന്റെ തോളിൽ കൈമുട്ട് കൊണ്ട് തട്ടിയത്. ഞാൻ എന്താ എന്നൊരു നോട്ടം അവളെ നോക്കിയപ്പോൾ ധാ നോക്ക് എന്ന് അവൾ മുഖം കൊണ്ട് കാണിച്ചു. ഞാൻ നോക്കുമ്പോ അടുക്കളയുടെ ഭാഗത്ത്‌ നിന്ന് ഒരു ട്രേയിൽ ചായയുമായി അവൾ വരുന്നു.

ഒരു നീല സാരിയും വെള്ളി നിറത്തിലെ ബ്ലൗസും അണിഞ്ഞു സുന്ദരി ആയി നയന. മുഖം കുനിച്ചാണ് അവളുടെ നടപ്പ്. മെലിഞ്ഞ നല്ല ഉയരം ഉണ്ട് ഇവൾക്ക്. ഫോട്ടോയിൽ കണ്ടപ്പോ ഞാൻ ഇത്രയും ഉയരം പ്രതീക്ഷിച്ചില്ല. ഇതിപ്പോ എന്നെക്കാൾ രണ്ടിഞ്ചു മാത്രമേ കുറവ് വരൂ. അവളെ ഞാൻ കൂടുതൽ ചൂഴ്ന്ന് നോക്കാൻ നിന്നില്ല അച്ഛനും അമ്മയും ഒക്കെ ഇരിക്കുക അല്ലെ.

അവൾ മന്ദം മന്ദം നടന്ന് എന്റെ മുന്നിൽ വന്ന് കുനിഞ്ഞു. ഞാൻ അവളുടെ മാറിടത്തിലേക്ക് മനപ്പൂർവം നോക്കിയില്ല അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളും എന്റെ കണ്ണുകളെ ഉടക്കി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025