Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

“‘അമ്മ .മ്മ്ഹ ..മാ ..”
ചെക്കൻ പെട്ടെന്ന് മഞ്ജുസിനെ ചൂണ്ടിക്കൊണ്ട് ചിണുങ്ങാൻ തുടങ്ങി .

“തൊടങ്ങി…..”
ഞാൻ ചെറുക്കന്റെ കരച്ചില് കണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .

“എന്തെടാ അപ്പൂസേ…?”
വീണ അവനെ നോക്കി ചിണുങ്ങി .പക്ഷെ ചെറുക്കൻ വാശിയിലാണ് .

“ദേ മഞ്ജുസേ നീ ഇതിനെ പിടിച്ചേ ..എനിക്ക് എന്റെ മോളെ മതി…”
റോസ് മോള്ക്ക് ചായ കൊടുക്കുന്ന മഞ്ജുസിനെ നോക്കി ഞാൻ ചിരിയോടെ പറഞ്ഞു . അതോടെ മഞ്ജുസ് എഴുനീറ്റുകൊണ്ട് റോസ് മോളെ എന്റെ മടിയിലേക്ക് വെച്ച് ആദികുട്ടനെ തിരിച്ചെടുത്തു .

“എന്താടാ അപ്പൂസേ …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് ചെറുക്കനെ ഉമ്മവെച്ചു . അതോടെ അവന്റെ കരച്ചിലൊക്കെ പമ്പ കടന്നു .

“ചാ ച്ചാ..”
എന്റെ മടിയിലേക്കിരുന്നതും റോസ് മോള് എന്നെ നോക്കി ചിരിച്ചു . മായേച്ചിയും മോഹനവല്ലി അമ്മായിയും അതൊക്കെ നോക്കി പുഞ്ചിരിക്കുന്നുണ്ട് . വല്യ പ്രായമൊന്നും ഇല്ലാത്ത ഞാൻ രണ്ടു കുട്ടികളെ മേയ്ക്കുന്നത് അവർക്കൊക്കെ കൗതുകമായിരിക്കണം !

ചായ കുടിയൊക്കെ കഴിഞ്ഞു മായേച്ചിയും മഞ്ജുസും റൂമിലേക്ക് പോയി അവരുടെ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു . ആ സമയത്തു ഞാൻ വീണയെയും കൂട്ടി മുറ്റത്തേക്കിറങ്ങി .റോസിമോളെ തൽക്കാലത്തേക്ക് കൃഷ്ണനെ മാമയുടെ കൈകളിൽ ഏല്പിച്ചാണ് നടത്തം .

“ഡീ ഞാൻ കൃഷ്ണനെ മാമയോട് നിന്റെ കാര്യം പറയണോ?”
ഗേറ്റിനടുത്തേക്ക് നീങ്ങികൊണ്ട് ഞാൻ വീണയെ നോക്കി .

“വേണ്ട .കുറച്ചു കഴിഞ്ഞിട്ട് മതി..”
അവളതിന് ചെറിയൊരു നാണത്തോടെ മറുപടി നൽകി .

“ഹ്മ്മ്…എപ്പോഴായാലും അറിയണ്ടേ ? മാത്രല്ല വിവേകേട്ടനും മായേച്ചിക്കുമൊക്കെ എല്ലാം അറിയാവുന്നതല്ലേ? പിന്നെയിപ്പോ എന്താ പ്രെശ്നം ? ”
ഞാൻ വീണയെ നോക്കി ചിരിച്ചു .

“അതൊക്കെ ശരിയാണ്..എന്നാലും  വേണ്ട കണ്ണേട്ടാ ..പെട്ടെന്നു എൻഗേജ്‌ഡ്‌ ആയാൽ പിന്നെ അവനു ഫ്രീഡം കൂടും”
വീണ കള്ളച്ചിരിയോടെ പറഞ്ഞു .

“ഇപ്പഴും തല്ലു കൂടാറുണ്ടോ ?”
ഞാൻ പുരികങ്ങൾ ഇളക്കികൊണ്ട് അവളെ നോക്കി .

“അതെ ഉള്ളു …അവൻ വിളിക്കുമ്പോഴൊക്കെ ഞാൻ ഫോൺ എടുക്കണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യം ആണോ ?”
വീണ ഒരു പരാതിപോലെ എന്നോടായി പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025