Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

കാർത്തി അത് വായിച്ചു ചിരിച്ചുകൊണ്ട് വീണ്ടും ടൈപ്പ് ചെയ്തു വിട്ടു ..

“ഹ്മ്മ്….നോക്കട്ടെ …ചിലപ്പോ നാളെ വരും ..അമ്മ ഇവിടെ പറയുന്ന കേട്ടു …”
അഞ്ജു ഇത്തവണ ഒന്ന് അയഞ്ഞു ..

“ഹ്മ്മ്…ഒരു മിനുട്ടെടി …ഞാൻ വിളിക്കാം …ടൈപ്പ് ചെയ്തു മടുത്തു …”
കാർത്തിക് പെട്ടെന്ന് ടൈപ്പ് ചെയ്തു വിട്ട ശേഷം വേഗം അത് ക്ളോസ് ചെയ്തു വോയിസ് കാൾ ചെയ്തു .ഒരു റിങ് മുഴുവിക്കും മുൻപേ തന്നെ അഞ്ജു അതെടുക്കുകയും ചെയ്തു .

“ആഹ് …പറ …”
അഞ്ജു സ്വല്പം ഗൗരവത്തിൽ തിരക്കി .

“എന്താ പറയേണ്ടത് ? നിന്റെ തന്തക്ക് പറഞ്ഞ മതിയോ ? ഹി ഹി ”
കാർത്തി അവളുടെ സ്വരത്തിലെ ഗൗരവം കേട്ടു കളിയാക്കി .

“പോടാ ചെക്കാ …അവിടെ ഒന്ന് ഇല്ലേ …അതിനെ പോയി പറ ..”
കൃഷ്ണൻ മാമയുടെ കാര്യം ഓർമിപ്പിച്ചുകൊണ്ട് അഞ്ജുവും വിട്ടില്ല .

“ഒഞ്ഞു പോടീ …നീ കൂടുതൽ സ്മാർട്ട് ആവല്ലേ ..അച്ഛന് പറഞ്ഞാൽ നിന്റെ മോന്തക്കിട്ട് ഒന്ന് തരും .”
അഞ്ജുവിന്റെ സ്വഭാവം ഓർത്തു കാർത്തി ചിരിച്ചു .

“ഓ നമ്മളൊക്കെ എന്ത് സ്മാർട്ട് ..ഇപ്പൊ നീയൊക്കെ അല്ലെ വല്യ ആള് ”
കാർത്തിയുടെ അപ്പോഴത്തെ അവസ്ഥയും പോപ്പുലാരിറ്റിയും ഒകെ ഓർത്തു അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ആഹ്….അതൊക്കെ ഒരു യോഗം ആണ് മോളെ…
അസൂയപ്പെട്ടിട്ട് കാര്യമില്ല ”
കാർത്തി അതുകേട്ടു അവളെ കളിയാക്കി പയ്യെ ചിരിച്ചു .

“ഓ പിന്നെ…”
അഞ്ജു പുച്ഛത്തോടെ പറഞ്ഞു .

“അതൊക്കെ പോട്ടെ , മഞ്ജു ചേച്ചിയും പിള്ളേരും ഒന്നും ഇല്ലേ അവിടെ ?
ഒച്ചയും ബഹളവും ഒന്നും ഇല്ലല്ലോ ?”
കാർത്തി വേഗം വിഷയം മാറ്റി …

“ആഹ്..ഇവിടില്ല …ചേച്ചിടെ ഫാമിലിയിൽ ഒരു ഫങ്ക്ഷന് ഉണ്ട് .അതിനു പോയേക്കുവാ …നാളെ രാവിലെ വരും ..”
അഞ്ജു അതിനു പയ്യെ മറുപടി നൽകി .

“ഹ്മ്മ് …പിള്ളേര് ഉള്ളോണ്ട് നിനക്കൊരു നേരം പോക്കായി അല്ലെ ?”
കാർത്തി പിന്നെയും ഓരോന്ന് തിരക്കി .

“ഹ്മ്മ്…കൊറച്ചൊക്കെ …എന്നാലും പഠിക്കാനുള്ളത് പഠിക്കാതെ പറ്റില്ലലോ ”
അഞ്ജു അപ്പോഴേക്കും നോർമൽ മൂഡിലേക്കെത്തി ചിരിച്ചു .

“ഹ്മ്മ്…അല്ല എന്താ ഇപ്പൊ പതിവ് ഇല്ലാതെ ഒരു വിളി ..?
അല്ലെങ്കിൽ മെസ്സേജ് അയച്ചാൽ റിപ്ലൈ പോലും തരാത്ത ആളാണല്ലോ …”
അഞ്ജു കാർത്തിയെ ഒന്ന് ചൊറിയാൻ വേണ്ടി പയ്യെ തിരക്കി .

“പോടീ ..നിനക്കു ഞാൻ എന്ന റിപ്ലൈ തരാതിരുന്നത് ? ”
കാർത്തി അതുകേട്ടു ഒന്ന് ചൂടായി .

“കൃത്യം ഡേറ്റ് ഒന്നും എനിക്കറിയില്ല …അങ്ങനെ ഒകെ ഉണ്ടായിട്ടുണ്ട് “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025