Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

അഞ്ജുവും അതെ ട്യൂണിൽപറഞ്ഞു .

“ആഹ് എന്ന നന്നായി …”
കാർത്തിയും അതുകേട്ടു ചൂടായി .

“അല്ലേലും ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലോ …ഇപ്പൊ വല്യ ആളായില്ലേ ”
അഞ്ജു ഒന്ന് ചിരിച്ചുകൊണ്ട് ഒരു സത്യം പറഞ്ഞു . അതിനു മറു തലക്കൽ മറുപടി ഒന്നും ഉണ്ടായില്ല .

“ഹലോ …പോയാ ?”
അഞ്ജു വീണ്ടും സംശയത്തോടെ തിരക്കി .

“ഇല്ല ….”
കാർത്തി അതിനു പയ്യെ മറുപടി നൽകി .

“ഞാൻ ചുമ്മാ പറഞ്ഞതാ …നിനക്കു ഫീൽ ആയോ ? ”
അഞ്ജു അവന്റെ സൈലെൻസ് ഓർത്തു ചിരിച്ചു .

“അങ്ങനെ ചുമ്മാ പണയണ്ട …”
കാർത്തി പിന്നെയും ഒന്ന് ചൂടായി ..

“വേണ്ടെങ്കിൽ വേണ്ട …അപ്പൊ നാളെ വന്നിട്ട് നേരിട്ട് പറയാം..ഇപ്പൊ വെച്ചോട്ട ..”
അഞ്ജു ചിണുങ്ങിച്ചിരിച്ചുകൊണ്ട് കാൾ കട്ടാക്കി …പിന്നെ അവനും തിരിച്ചു വിളിക്കാൻ നിന്നില്ല .
പിന്നെ പിറ്റേന്ന് ഞാനും മഞ്ജുസും തിരിച്ചു വന്ന ശേഷം എല്ലാവരും കൂടി കൃഷ്ണൻ മാമയുടെ വീട്ടിലോട്ടു പോയി..

അവിടെ വെച്ചാണ് ബാക്കി ഡെവലപ്പ്മെന്റ് ഒകെ ഉണ്ടായതു . അന്നത്തെ ദിവസം രാത്രി ഞാനും കാർത്തിയും അഞ്ജുവും കൂടി കിടക്കാൻ വേണ്ടി തറവാട്ടിലേക്കാണ് പോയത് . കല്യാണം പ്രമാണിച്ചു ആള് കൂടിയതോടെ കിടക്കാൻ വീട്ടിൽ സ്ഥലമില്ലാതെ ആയി . അതോടെ കുഞ്ഞാന്റിയുടെ കയ്യിന്നു വീടിന്റെ ചാവിയും വാങ്ങിച്ചു ഞങ്ങള് അവിടേക്ക് പോയി . മഞ്ജുസും പിള്ളേരും കാർത്തിയുടെ റൂമിൽ കേറിക്കൂടിയതോടെ അവനും പുറത്തായി .അന്ന് പിള്ളേർക്ക് കഷ്ടി ഒന്നരവയസ് കഴിഞ്ഞിട്ടുണ്ടാകും …

ബിന്ദു അമ്മായിടെ മക്കളായ രാഗേഷും അഞ്ജലിയും കൂടി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു . രാത്രിയിൽ നടന്നാണ് ഞങ്ങള് തറവാട്ടിലോട്ടു പോയത് . കുറേ നാളുകൾക്കു ശേഷം എല്ലാ കസിന്സും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിൽ മിണ്ടിയും പറഞ്ഞും ഒക്കെ ആണ് ഞങ്ങള് നടന്നിരുന്നത് .

കാർത്തിയും അഞ്ജുവും ആ സമയത്തു കാര്യമായി ഒന്നും മിണ്ടാതെ തമ്മിൽ ഇടക്കൊക്കെ മുഖാമുഖം നോക്കുന്നത് ഞാനും ആ സമയത്തു ശ്രദ്ധിച്ചിരുന്നു . പക്ഷെ അവർക്കിടയിൽ അപ്പോഴും വലിയ അന്തർധാര ഉള്ളതായി എനിക്ക് അറിവുണ്ടായിരുന്നില്ല . പക്ഷെ മഞ്ജുസിനു എന്തോ ഡൗട്ട് ഉണ്ടായിരുന്നു . അഞ്ജുവിനും ഉള്ളിലെവിടെയോ കാർത്തിയോട് ഒരു താല്പര്യം ഉണ്ടെന്നു മഞ്ജുസിനു തോന്നിയിരുന്നു . പക്ഷെ അഞ്ജു അവളുടെ സ്വഭാവം വെച്ച് അതൊന്നും തുറന്നു സമ്മതിക്കില്ല .

അങ്ങനെ തറവാട്ടിൽ എത്തി ഞങ്ങള് കുറെ നേരം സംസാരിച്ചും തമാശകൾ പറഞ്ഞുമൊക്കെ ഇരുന്നു . മഞ്ജുസും ഞാനും തന്നെ ആയിരുന്നു പലപ്പോഴും ടോപ്പിക് . ഞങ്ങൾക്ക് പിള്ളേരായിട്ടും ഞങ്ങളുടെ ലവ് സ്റ്റോറി അറിയാൻ ആണ് ബിന്ദു അമ്മായിടെ മക്കൾക്ക് താല്പര്യം ..

അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരുന്നു ഉറക്കം വന്നപ്പോൾ ഞാൻ പോയി കിടന്നു , മാത്രമല്ല എന്നെ കളിയാക്കൽ ആണ് എല്ലാവരുടെയും മെയിൻ പണി . അപ്പോഴും അഞ്ജുവും കാർത്തിയും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു . അന്നത്തെ രാത്രി രണ്ടിനും ഉറങ്ങാനുള്ള പ്ലാൻ ഒന്നും ഇല്ലെന്നു എനിക്കും തോന്നി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025