Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

അഞ്ജു ഒന്ന് ചിരിച്ചുകൊണ്ട് മറുപടി പറയുമ്പോഴേക്കും കാർത്തി പുക സ്റ്റൈലിൽ ഊതി വിട്ടു .

“ഹ ഹ അത് അറിയാം …”
കാർത്തി അതുകേട്ടു ചിരിച്ചു .

“അങ്ങനെ ചിരിക്കാൻ മാത്രം ഒന്നും ഇല്ല ..രണ്ടും കിടു അല്ലെ ?
അവരുടെ ഗിവ് ആൻഡ് ടേക്ക് ഒകെ എന്ത് രസാ…ഞാൻ ഇടക്കു വെറുതെ ഇരുന്നു ഇങ്ങനെ നോക്കും അവര് തമ്മിലുള്ള ഇന്റെറാക്ഷൻ ഒക്കെ …”
അഞ്ജു ഒരു പൊടിക്ക് എന്നെയും മഞ്ജുസിനെയും പൊക്കിക്കൊണ്ട് സംസാരിച്ചു .

“ഹ്മ്മ്..ഞാനും ശ്രദ്ധിച്ചിട്ടിട്ടുണ്ട് ..പിന്നെ കണ്ടാലും പറയില്ല രണ്ടും കപ്പിൾസ് ആണെന്ന് ….ചേച്ചി നല്ല യങ് ആണ് ”
കാർത്തി ചിരിയോടെ പറഞ്ഞു പുക എടുത്തു ..സ്വല്പ നേരം അവർക്കിടയിൽ ഒരു നിശബ്ദതയും അവിചാരിതമായി കടന്നു വന്നു .

“നീ ഇനി എന്താ പരിപാടി ?”
പെട്ടെന്ന് സിഗരറ്റ് മതിയാക്കി അത് മുറ്റത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കാർത്തി തിരക്കി.

“ഹ്മ്മ്…അങ്ങനെ പ്രേത്യകിച് ഒന്നും ഇല്ല…കോഴ്സ് കഴിഞ്ഞാൽ വല്ല ജോലിക്കും നോക്കണം …അതിന്റെ എടേലു കെട്ടിച്ചു വിടുമോ എന്ന പേടി ..”
അഞ്ജു ആരോടെന്നില്ലാതെപറഞ്ഞു കാർത്തിയെ നോക്കി .

“അതിനു നിനക്ക് പ്രൊപ്പോസൽ ഒകെ വരുന്നുണ്ടോ ?”
കാർത്തി അതുകേട്ടു സംശയത്തോടെ തിരക്കി ..

“പിന്നെ വരാതെ ..”
അഞ്ജു പയ്യെ പറഞ്ഞു ചിരിച്ചു ..

“ഹ്മ്മ്…എന്നിട്ട് വല്ലോം സെറ്റ് ആയോ ?”
കാർത്തി തെല്ലൊരു ആകാംക്ഷയോടെ തിരക്കി ..

“ഏയ് …വരുന്നവർക്ക് എന്നെക്കൂടി പിടിക്കണ്ടേ …”
അഞ്ജു ഒരു തമാശ പോലെ പറഞ്ഞു ചിരിച്ചു ..

“ഹി ഹി ..നിനക്ക് അതിനെന്താ ഒരു കുറവ് …കൊറച്ചു അഹങ്കാരം ഉണ്ടെന്നല്ലേ ഉള്ളു ..”
കാർത്തി അതുകേട്ടു ചിരിച്ചു …

“പോടാ …”
അതുകേട്ടതും അഞ്ജു ഒന്ന് മുഖം വക്രിച്ചു ..

“പിന്നെ …ഞാൻ ഒരു കാര്യം പറയട്ടെ ….”
പെട്ടെന്ന് ഒരു മുഖവുരയോടെ കാർത്തി വിഷയത്തിലേക്ക് വന്നു …

“ഹ്മ്മ്മ് ?”
അവന്റെ പതിവില്ലാത്ത പരുങ്ങല് കണ്ടു അഞ്ജുവും അവനെ ചോദ്യ ഭാവത്തിൽ നോക്കി .

“നീ ചൂടാവരുത് …”
കാർത്തി കൈകൾ മാറിൽ പിണച്ചുകെട്ടികൊണ്ട് ഒരു മുൻ‌കൂർ ജാമ്യം എടുത്തു ..

“കാര്യം പറയെടാ …ഇതെന്താ ഇപ്പൊ ഇത്ര സ്റ്റാർട്ടിങ് ട്രബിൾ …?”
അവന്റെ മുഖവുര കണ്ടു അഞ്ജു അസ്വസ്ഥത പ്രകടിപ്പിച്ചു .

“അതിപ്പോ …അങ്ങനത്തെ കാര്യം ആവുമ്പൊ …”
കാർത്തി അഞ്ജുവിനെ തന്നെ ശ്രദ്ധാപൂർവം നോക്കി ..അവളുടെ കണ്ണുകളിൽ തവന്റെ നോട്ടം ഉണ്ടാക്കിയതും കാർത്തി പെട്ടെന്ന് മുഖം വെട്ടിച്ചു ..

“മനസിലായില്ല ….”
ചെറിയ ഡൗട്ട് തോന്നിയെങ്കിലും അഞ്ജു അത് പുറമെ ഭാവിച്ചില്ല .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025