Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

“ആരുടെ വല്യമ്മാമേടെ തലയാ?”
അഞ്ചു അവന്റെ മറുപടി കേട്ട് ആശ്ചര്യപ്പെട്ടു .

“അല്ല നിന്റെ അച്ഛന്റെ …”
കാർത്തിക്ക് അതുകേട്ടു ദേഷ്യം വന്നു .

“നല്ല ബെസ്‌റ് സ്വഭാവം തന്നെ …”
അഞ്ജു അതുകേട്ടു സ്വല്പം ദേഷ്യത്തോടെ പറഞ്ഞു . പിന്നെ വേഗം തിണ്ണയിൽ നിന്നും ഇറങ്ങി തിരിഞ്ഞു നടന്നു . അതിന്റെ അർഥം മനസിലാകാത്ത ഭാവത്തിൽ കാർത്തി ഒന്ന് അമ്പരന്നു ..

“ഡീ അഞ്ജു ..നീ പോവാ….”
കാർത്തി പെട്ടെന്ന് സ്വരം ഒന്ന് താഴ്ത്തികൊണ്ട് പയ്യെ വിളിച്ചു ചോദിച്ചു ..

“ആഹ്..എനിക്ക് ഉറങ്ങണം …നേരം കൊറേ ആയി …”
അഞ്ജു അവനെ തിരിഞ്ഞു നോക്കാതെ തന്നെ കാര്യം പറഞ്ഞു വേഗത്തിൽ നടന്നു . അതോടെ കാർത്തി തൂണിൽ ചാരികൊണ്ട് തിണ്ണയിൽ തന്നെ ഇരുന്നു . അവൻ പറഞ്ഞത് ഇഷ്ടപെടാത്തതുകൊണ്ടാണോ അവള് പെട്ടെന്ന് എണീറ്റുപോയത് എന്ന സംശയവും കാർത്തിക്കുണ്ടായിരുന്നു..

അതോർത്തു അവൻ സിഗരറ്റ് എടുത്തു പിടിച്ചു അതിന്റെ അറ്റം പാക്കെറ്റിൽ പയ്യെ തട്ടികൊണ്ട് ഇരിക്കെ , അകത്തേക്ക് കേറിപ്പോയ അഞ്ജു വീണ്ടും തിരിച്ചു വന്നു . അവളുടെ കാൽപ്പെരുമാറ്റം കേട്ടതും കാർത്തി ഒന്ന് മുഖം ഉയർത്തി നോക്കി . കൈരണ്ടും പിന്നിൽ കെട്ടിക്കൊണ്ട് അഞ്ജു ചെറിയ പുഞ്ചരിയോടെ അവന്റെ മുൻപിൽ വന്നു നിന്നു.

“ഹ്മ്മ് ?”
അവൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി . സ്വല്പം ഗൗരവത്തിലാണ് കക്ഷി . അതിനു ഒന്നുമില്ലെന്ന മട്ടിൽ അഞ്ജു ചുമൽ കൂച്ചി ചിരിച്ചു .

“എന്നാപ്പിന്നെ പോയി കിടന്നുടെടി…”
അവളുടെ അറുപടിയിൽ തൃപ്തനല്ലാത്ത പോലെ കാർത്തി പിറുപിറുത്തു .

“എനിക്ക് സൗകര്യം തോന്നുമ്പോ ഞാൻ കിടക്കും ..നീ അതോർത്തു ടെൻഷൻ ആവണ്ട…ഇന്നാ ….”
അത്രയും പറഞ്ഞുകൊണ്ട് അഞ്ജു കയ്യിൽ കരുതിയിരുന്ന ലൈറ്റർ കാർത്തിയുടെ നേരെ നീട്ടി . അവള് അതെടുക്കാനായിട്ട് തന്നെയാണ് അകത്തേക്ക് പോയതെന്ന് അപ്പോഴാണ് കാർത്തിക്ക് മനസിലായത് ..

ചെറിയ ചമ്മലോടെയും വിശ്വാസക്കുറവോടെയും അവൻ അഞ്ജുവിനെ മുഖം ഉയർത്തി നോക്കി . അവൾക്ക് വല്യ ഭാവ മാറ്റം ഒന്നുമില്ല .

“പിന്നെ ..ഇതൊന്നും അത്ര നല്ല ശീലം അല്ല…”
അവന്റെ നോട്ടം കണ്ടു ചിരിച്ചു അഞ്ജു അത് അവന്റെ കയ്യിൽ വെച്ച് നൽകി..പിന്നെ വീണ്ടും തിണ്ണയിലേക്ക് ഇരുന്നു .

“അത് നിന്റെ അച്ഛനോടും കൂടി പറഞ്ഞൂടെ ..വേണേൽ ആ പൊട്ടനോട് കൂടി പറഞ്ഞോ …”
കാർത്തി എന്റെ കാര്യം ഓർത്തു ചിരിച്ചു..

“ആര് കണ്ണേട്ടനോ ?”
അതുകേട്ടു അഞ്ജു അവനെ പുച്ഛത്തോടെ നോക്കി .

“ആഹ്…അവൻ തന്നെ …”
കാർത്തി അതും പറഞ്ഞു സിഗരറ്റ് ചുണ്ടത്ത് വെച്ച് ഇടം കൈകൊണ്ട് കത്തിച്ചു . അഞ്ജു അതൊക്കെ ശ്രദ്ധയോടെ നോക്കി ഇരിപ്പുണ്ട് .

“ഒന്ന് പോടാ….ഏട്ടൻ ഒകെ ഡീസന്റ് ആണ് ..നിന്നെപ്പോലെ അല്ല ..പിന്നെ ഒരു പൊടിക്ക് മഞ്ജു ചേച്ചിയെ പേടിയും ഉണ്ട് ..ഊതിക്കും “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025