Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .”എന്ത് വേണേൽ ആകട്ടെ ..അതിനല്ലേ ഞാൻ ഉള്ളത് മോളെ …”
മഞ്ജുസിന്റെ കവിളിൽ ഇരു കൈതലവും ചേർത്ത് തഴുകികൊണ്ട് ഞാൻ ചിണുങ്ങി .”വേഗം ഡ്രസ്സ് മാറ് …നമുക്ക് പോണ്ടേ..?”
ഞാൻ അവളെ നോക്കി പുരികം ഉയർത്തി .

“ഹ്മ്മ് …”
മഞ്ജുസ് അതിനു മൂളി . പിന്നെ എന്നിൽ നിന്നും അകന്നുമാറികൊണ്ട് ടി-ഷർട്ടും ട്രാക്ക് സ്യൂട്ടും അഴിച്ചു കളഞ്ഞു ഒരു ഇളംനീല ചുരിദാറും അതെ നിറത്തിലുള്ള പാന്റും എടുത്തിട്ടു. പിന്നെ കണ്ണാടിയിൽ നോക്കി മുടിയൊക്കെ ചീകി മിനുക്കി , നെറ്റിയിലൊരു പൊട്ടും തൊട്ട് എന്നെ നോക്കി ചിരിച്ചു .

“പോകാം ”
അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ഹ്മ്മ് ..പോകാം ..”
ഞാനും മൂളി . പിന്നെ മഞ്ജുസിനെ  ചേർത്തുപിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി .അവൾ പ്രെഗ്നന്റ് ആയെന്നറിഞ്ഞപ്പോൾ എനിക്ക് അവളെ ചേർത്തുപിടിക്കുന്നതിൽ കൂടുതൽ സന്തോഷം തോന്നാതിരുന്നില്ല .അതിന്റെ കാരണം ഒന്നും ഇപ്പോഴും അറിയില്ല !

ഹോട്ടലിൽ  കയറി നല്ല ചിക്കൻ ബിരിയാണിയൊക്കെ തട്ടിയ ശേഷം ഞങ്ങളൊരു ഹോസ്പിറ്റലിൽ പോയി ഗൈനക്കോളജി ഡോക്ടറെ കണ്ടു . മഞ്ജുസ് ഒറ്റക്കാണ് അകത്തേക്ക് കയറിയത് . ഞാൻ പുറത്തു തന്നെ ഇരുന്നു .   ടെസ്റ്റ് റിസൾട്ട് അവരും വരെ ഞങ്ങൾ അവിടെ മിണ്ടിയും പറഞ്ഞുമൊക്കെ ഇരുന്നു .  ഒടുക്കം റിസൾട്ടും വാങ്ങി മഞ്ജുസ് എന്റെ അടുക്കലേക്കെത്തി .

“വാ പോകാം ..”
മഞ്ജുസ് എന്റെ കൈപിടിച്ച് മുന്നോട്ടു നടന്നു .

“എന്തായി ?”
ഞാനവളെ പ്രതീക്ഷയോടെ നോക്കി .

“എന്താവാൻ ..ഞാൻ അപ്പഴേ പറഞ്ഞില്ലേ …”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“സ്..എന്റെ മോളെ ..അപ്പൊ ഞാൻ എല്ലാവരേം അറിയിക്കട്ടെ …”
ഹോസ്പിറ്റൽ ആണെന്ന ബോധം മറന്നു അവളെ ചേർത്തുപിടിച്ചുകൊണ്ട് ഞാൻ ആവേശത്തോടെ ചോദിച്ചു .
“സ്സ്..ഡാ ഡാ ..ആള്ക്കാര് കാണും ”
ഞാൻ ഒന്ന് ചേർത്ത് പിടിച്ചതും അവള്  പരുങ്ങലോടെ ചുറ്റും നോക്കി . അതോടെ ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ദേഹത്തുനിന്നുള്ള പിടിമാറ്റി .

“എല്ലാവരേം അറിയിക്കട്ടെ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025