Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

ഞാൻ ഭർത്താവു ചമഞ്ഞു ഗൗരവത്തിൽ പറഞ്ഞു .

“മ്മ്..പോരാ ..കുറച്ചൂടെ ചൊറി ആവാം..”
എന്റെ ഉദ്ദേശം മനസിലായ മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് വന്നു . പിന്നെ ബെഡിലേക്കിരുന്നു എന്നെ നോക്കി .ഉള്ള പെർഫ്യൂമും ലോഷനുമൊക്കെ പൂശി നല്ല മണം ഉണ്ട് അവൾ അടുത്തുവന്നപ്പോ!

“വേഗം റെഡി ആയിക്കെ ..ഇന്ന് നീ തന്നെ എന്റെ കൊണ്ടുവിടണം ”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു . മുണ്ടു മാത്രം ഉടുത്തു ഇരിക്കുന്ന ഞാൻ അവളെ നോക്കി ഇടം കൈകൊണ്ട് നെഞ്ചോക്കെ ഒന്നുഴിഞ്ഞു .

“അയ്യേ എനിക്ക് നാണക്കേടാ ..പഴേ സാറമ്മാരൊക്കെ കാണും ”
ഞാൻ നാണത്തോടെ പറഞ്ഞു അവളെ നോക്കി..

“അയ്യടാ ..അപ്പൊ എനിക്കോ..പിള്ളേര് വല്ലോം കളിയാക്കുമോ എന്ന എന്റെ പേടി ..ടീച്ചേർസ് വല്യ കുഴപ്പമില്ല ..ഈശ്വര കാത്തോളണേ ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു മുകളിലേക്ക് നോക്കി .

“ഹി ഹി…റിസപ്‌ഷനു ചില ടീച്ചേർസ് വന്നിട്ടുണ്ടാരുന്നു, അന്ന് പിന്നെ സംസാരിക്കേണ്ടിയൊന്നും വന്നില്ല…അതുകൊണ്ട് കഴിച്ചിലായി ”
ഞാൻ അവളോടായി പറഞ്ഞു .

“മ്മ്…നിന്റെ മായേച്ചി ആണ് ഒക്കെ ഫ്ലാഷ് ആക്കിയത് തെണ്ടി ”
മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .

“പറയുന്ന പോലെ കക്ഷി ഒരീസം നമ്മളോട് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ടാരുന്നു ..ഞാനത് മറന്നു ”
ഞാൻ മായേച്ചിയുടെ കാര്യം ഓര്മിച്ചുകൊണ്ട് പറഞ്ഞു .

“മ്മ്…അതൊക്കെ പോകാം ..വേണേൽ പോണവഴി അവളെ കൂടി പിക് ചെയ്യാം ..”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“ആഹ്..നോക്കാം….”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അങ്ങനെ നോക്കിയാ പോരാ ..ചെന്ന് വേഗം റെഡി ആവ്”
അവൾ ദേഷ്യത്തോടെ പറഞ്ഞു എന്റെ കൈപിടിച്ച്‌ എഴുന്നേൽപ്പിച്ചു . പിന്നെ ടവ്വലും എടുത്തുതന്നു ബാത്റൂമിലേക്ക് ഉന്തിത്തള്ളി വിട്ടു .

“ഡാ , കഴിഞ്ഞിട്ട് വാട്ടോ..ഞാൻ താഴെ ഉണ്ടാവും ”
മഞ്ജു വാതിൽ ചാരൻ നേരം എന്നോടായി പറഞ്ഞു തിരിഞ്ഞു നടന്നു . കുളിയും പല്ലുതേപ്പും ഒക്കെ കഴിഞ്ഞു ഒരു ഷർട്ടും പാന്റും എടുത്തിട്ട് ഞാൻ താഴേക്കിറങ്ങി .

ഞാൻ ചെല്ലുമ്പോൾ അഞ്ജു കോളേജിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആണ് .ബാഗ് എടുത്തു ഇടം തോളിലിട്ട് അവൾ മഞ്ജുവിനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങുവാണു . സാമാന്യം നല്ല സ്പീഡിൽ അവൾ എന്റെ മുന്നിലൂടെ പാസ് ചെയ്തു ..

“ഇന്നെന്താടി നേരത്തെ ?”
ഞാനവളെ സംശയത്തോടെ നോക്കി .

“സ്പെഷ്യൽ ക്‌ളാസ് ഉണ്ട് “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025