Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

ഞാൻ ചോദിച്ചത് കേട്ട മായേച്ചി അകത്തു നിന്നും വിളിച്ചു പറഞ്ഞു .

“ആരുടെ നിന്റെ പഴേ കാമുകന്റെ കൂടെ ആണോ ?”
ഞാൻ സ്വല്പം ഉറക്കെ ചോദിച്ചതും മറുവശത്തു റിപ്ലൈ ഇല്ല..ഞാനും ഹേമാന്റിയും മഞ്ജുസും ചിരിച്ചോണ്ട് നിൽക്കെ അവൾ കലിതുള്ളി ഉമ്മറത്തേക്ക് വന്നു . ഒരു ഇളംനീല ചുരിദാർ ആണ് വേഷം . ഷാൾ ഇടാതെയാണ് വന്നേക്കുന്നത് . ഞങ്ങളൊക്കെ പിന്നെ അറിയുന്നവരായതുകൊണ്ട് മടിക്കേണ്ട കാര്യമില്ലല്ലോ! വലതു കയ്യിൽ ഒരു ചീപ്പും ഉണ്ട്..തലമുടി ചീകിക്കൊണ്ടിരിക്കെ ആണ് ഉമ്മറത്തേക്കുള്ള വരവെന്ന് ഞാൻ ഊഹിച്ചു.

“ഡാ ചെക്കാ..കൂടുതൽ ഡയലോഗ് വേണ്ട ട്ടോ …നിങ്ങള് എന്ത് നോക്കി നിൽക്കുവാ അമ്മതള്ളെ പോയി ചോറ്റുംപാത്രം റെഡി ആക്ക്”

ആദ്യം എന്നോട് ചാടി കടിച്ചും രണ്ടാമത് ഹേമന്റിയോടായും പറഞ്ഞു അവൾ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു .പഴയ കാമുകന്റെ കാര്യം പറഞ്ഞാൽ അവൾക്കു ഇപ്പോഴും പൊള്ളും ! ലവൻ തേച്ചിട്ട് പോയതിൽ പിന്നെ കല്യാണം വേണ്ടെന്നു പറഞ്ഞു ഒറ്റക്കാലിൽ നിൽക്കുകയാണ് .

“ഒന്ന് മിണ്ടാണ്ടിരിക്കെടി ..വീട്ടില് ആരേലും കേറിവരുമ്പോഴാണോ നിന്റെ ഈ നാറിയ സ്വഭാവം ”
ഹേമാന്റി മായേച്ചിയുടെ പെരുമാറ്റം ഇഷ്ട്പെടാത്ത പോലെ ശകാരിച്ചുകൊണ്ട് പറഞ്ഞു .

“ഓ പിന്നെ. ഒന്ന് പോ അമ്മാ ..ഇവൻ അല്ലെങ്കി ആദ്യായിട്ടാണല്ലോ ഇവിടെ വരുന്നേ ..ഈ തെണ്ടി എപ്പോ വന്നാലും എനിക്കൊരു ചീത്ത ഉറപ്പാ ..”
മായേച്ചി തലയിൽ കൈവെച്ചു കൊണ്ട് മഞ്ജുസിനെ നോക്കി .

ഞങ്ങളുടെ സംസാരം കേട്ട് മഞ്ജുവിന് ചിരി വരുന്നുണ്ട് .

“നീ അതിന്റെ കേടൊക്കെ കോളേജിൽ വെച്ച് തീർത്തിട്ടില്ലേ ..പിന്നെന്താ ..ഹേമാന്റി ഇവളെ നമുക്ക് എളുപ്പം കെട്ടിച്ചു വിടണം ..ഇവൾക്കിപ്പോ എന്നോടൊക്കെ അസൂയ ആണ് ”
ഞാൻ ഒന്നുമറിയാത്ത ഭാവം നടിച്ചു പറഞ്ഞു അവളെ നോക്കി .

“ഹോ…നീ ഇതിനെ എങ്ങനെ സഹിക്കുന്നു മഞ്ജു ?”
മായേച്ചി അത്ഭുതത്തോടെ മഞ്ജുവിനെ നോക്കി. പക്ഷെ അവളെ ഞാനാണ് സഹിക്കുന്നത് എന്ന് എനിക്കല്ലേ അറിയൂ !

“ആഹ്..അത് പറഞ്ഞപ്പോഴാ..കല്യാണ ചെക്കനും പെണ്ണും ആദ്യായിട്ട് വന്നതല്ലേ..ഞാൻ കുടിക്കാൻ എന്തേലും എടുക്കാം ”
ഹേമാന്റി മഞ്ജുസിന്റെ കൈത്തലം പിടിച്ചു തഴുകികൊണ്ട് പറഞ്ഞു .

“ഏയ് അതൊന്നും വേണ്ട ആന്റി..ഇപ്പോഴേ വൈകി ”
മഞ്ജുസ് ആ ഓഫർ സ്നേഹപൂർവ്വം നിരസിച്ചു.

“ഓ പിന്നെ..വൈകീട്ടൊന്നും ഇല്ല..അമ്മ ചെന്നെ ..ഇവിടന്നു ഒരു ഗ്ലാസ് ചായ കുടിച്ചെന്നു വെച്ച് രണ്ടും ചാവത്തൊന്നും ഇല്ല ‘
മായേച്ചി കൂസൽ ഇല്ലാതെ പറഞ്ഞു ഹേമാന്റിയെ നോക്കി .അതോടെ അവർ ചായ എടുക്കാനായി അകത്തേക്ക് പോയി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025