Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

അവള് തന്നെ എന്റെ കൈപിടിച്ച് വലിച്ചു പുറത്തേക്കിറങ്ങി. സ്റ്റെപ്പിൽ കിടന്ന ചെരിപ്പും എടുത്തിട്ട് മഞ്ജുസ് തന്നെ ആദ്യം മുറ്റത്തേക്കിറങ്ങി . പിന്നാലെ ഞാനും .

ഡോർ അൺലോക് ചെയ്തതും മഞ്ജുസ് ആദ്യം കയറി ഇരുന്നു . പിന്നാലെ ഞാനും ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു .

“ഡാ..പോണവഴിക്ക് നിന്റെ മായേച്ചിയെ കൂടി എടുക്കണം ..അവിടെ നിർത്തിക്കോ ..’
കാര് ഞാൻ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങവേ മഞ്ജുസ് ബാഗ് പുറകിലെ സീറ്റിലേക്കിട്ടു ഗൗരവത്തിൽ പറഞ്ഞു സാരി തുമ്പ് പിടിച്ചു മടിയിൽ തിരുകി .

“മ്മ്….ആ ശവം കാണുന്ന പോലെ ഒന്നുമല്ല..വാട്സ് ആപ്പിൽ വന്നു ഫുൾ ചൊറിയാ ”
ഞാൻ അവളുടെ കളിയാക്കൽ ആലോചിച്ചു ചിരിച്ചു വണ്ടി സ്ടാര്റ് ചെയ്തു..

“മ്മ്…”
മഞ്ജുസ് ഒന്നമർത്തി മൂളി . അവളുടെ മൂളൽ കണ്ട തോന്നും ഞാനും മായേച്ചിയും തമ്മിൽ എന്തോ ഇടപാടാണെന്നു . ഒറ്റ ചവിട്ടങ്ങു കൊടുത്താൽ ഉണ്ടല്ലോ .

ഞാൻ പിന്നെ ഒന്നും മിണ്ടാതെ കാർ മുന്നോട്ടെടുത്തു . പോകും വഴിക്ക് മായേച്ചിയുടെ വീടിന്റെ ഗേറ്റിനു മുന്പിലെത്തിയതും മൂന്നു നാലുവട്ടം ഹോൺ മുഴക്കി..

“ദാ വരണൂ…”
അകത്തുന്നു നിന്നും ആ സാധനത്തിന്റെ ചീവീടിനെ പോലെയുള്ള ശബ്ദം കേട്ടതോടെ ഞാൻ കാർ ഓഫ് ചെയ്തു . ആ പറച്ചില് കേട്ട അറിയാം അഞ്ചു മിനുട്ട് കഴിയുമെന്ന് !

“നീ ഇറങ്ങിയേ മഞ്ജുസെ ..നമുക്ക് ഹേമ ആന്റിയെ ഒന്ന് കാണാം ”
ഞാൻ കാർ ഓഫ് ചെയ്തു പുറത്തേക്കിറങ്ങി മഞ്ജുസിനോടായി പറഞ്ഞു . അവൾ തലയാട്ടികൊണ്ട് എന്റെ പുറകെ ഇറങ്ങി . തുറന്നിട്ട ഗേറ്റിലൂടെ ഞാനും മഞ്ജുസും സ്വല്പം ഗ്യാപ് ഇട്ടുകൊണ്ട് നടന്നു . സാരി സ്വല്പം വലിച്ചു പിടിച്ചാണ് മഞ്ജുസിന്റെ നടപ്പു .

ഞങ്ങൾ വരുന്നത് കണ്ട ഹേമ ആന്റി ഉമ്മറത്തേക്ക് നിറചിരിയോടെ എത്തി . വീട്ടു വേഷത്തിലാണ് കക്ഷി . കറുപ്പിൽ ചുവന്ന പൂക്കൾ ഉള്ള ഒരു നൈറ്റി ആണ് വേഷം . മുഖത്തൊരു കണ്ണടയും ഉണ്ട്. റിട്ടയേർഡ് ടീച്ചർ ആണ് .

“ആഹ് ആഹ്…രണ്ടാളും ഉണ്ടോ ..കേറി വാ..”
ആന്റി ഞങ്ങളെ കണ്ടു സന്തോഷത്തോടെ സ്വീകരിച്ചു .

“നിങ്ങളുടെ മോളെ കാണാൻ വേണ്ടി വന്നതാ ഹേമ ആന്റി ..ആ സാധനം എവിടെ ?”
ഞാൻ ചിരിയോടെ ഉമ്മറത്തേക്ക് കയറി മായേച്ചി കേൾക്കും പോലെ സ്വല്പം ഉറക്കെ ചോദിച്ചു .

“ഞാൻ ടൂർ പോയെടാ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025