Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

അവൾ നടന്നു നീങ്ങുന്നതിനിടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

അവൾ ഉമ്മറത്തെ പടവുകളും ഇറങ്ങി പോകുന്നത് നോക്കികൊണ്ട് ഞാൻ ഹാളിലേക്ക് കടന്നു . അവിടെ ഡൈനിങ് ടേബിളിൽ എന്നെ പ്രതീക്ഷിച്ചെന്നോണം മഞ്ജുവും അമ്മയും ഉണ്ട് .ഞാൻ പയ്യെ അവർക്കരികിലേക്കായി നടന്നു .

“ഒന്ന് വേഗം വാ കവി ..നേരം വൈകും ..”
അവൾ ഇടം കയ്യിലെ വാച്ചിൽ നോക്കി തിരക്കുകൂട്ടികൊണ്ട് പറഞ്ഞു .

“എട്ടര അല്ലെ ആയുള്ളൂ ”
ഞാൻ ഹാളിലെ ക്ളോക്കിലേക്ക് നോക്കികൊണ്ട് പറഞ്ഞു .

അമ്മ ഞങ്ങളുടെ സംസാരം കേട്ട് പയ്യെ ചിരിക്കുന്നുണ്ട്. ഞാനതു നോക്കികൊണ്ട് തന്നെ കസേരയിൽ ചെന്നിരുന്നു . അപ്പോഴേക്കും അമ്മയും മഞ്ജുസും ഭക്ഷണം പാത്രങ്ങളിലേക്കായി വിളമ്പി തുടങ്ങി . ഇഡ്ഡലിയും സാമ്പാറും ചട്ണിയും ആണ് പ്രാതലിനു ഒരുക്കിയിട്ടുള്ളത് .

“മതി മതി..”
മഞ്ജുസ് എന്റെ പ്ളേറ്റിലേക്ക് ആവശ്യത്തിൽ കൂടുതൽ എടുത്തിടുന്നത് കണ്ടു ഞാൻ ഞെട്ടിക്കൊണ്ട് അവളുടെ കൈക്കു കയറിപ്പിടിച്ചു .

“ഓ പിന്നെ അതങ്ങു കഴിക്കേടാ..ആകെക്കൂടി അഞ്ചാറെണ്ണം അല്ലെ ഉള്ളു ”
അടുത്തിരുന്ന അമ്മച്ചി ഞാൻ അവളുടെ കൈക്കു കയറിപിടിച്ചതുകൊണ്ടു ചിരിയോടെ പറഞ്ഞു .

“എന്ന ഇങ്ങള് കഴിച്ചോ..എനിക്ക് നാലെണ്ണം മതി..”
ഞാൻ അമ്മയോടായി ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ കൈവിട്ടു . പിന്നെ എക്സ്ട്രാ വന്ന രണ്ടെണ്ണം എടുത്തു അവളുടെ പ്ളേറ്റിലേക്ക് തന്നെ ഇട്ടുകൊടുത്തു .

“ടീച്ചറു കഴിക്കു..പിള്ളേരോട് വെച്ചുകെട്ടാൻ ഉള്ളതല്ലേ …നല്ല എനർജി കിട്ടട്ടെ ”
ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് ഇഡ്ഡലി അവളുടെ പ്ളേറ്റിലേക്കിട്ടു .അതിഷ്ടമാകാത്ത പോലെ അവളെന്നെ കണ്ണുരുട്ടി ഒന്ന് നോക്കി .

“ഡാ ഡാ നീ എന്തിനാ അതിനെ കളിയാക്കുന്നെ ”
എന്റെ സംസാരം ഇഷ്ടപെടാഞ്ഞ അമ്മ മഞ്ജുസിനു സപ്പോർട്ടുമായി എത്തി .അവളൊന്നും മിണ്ടാതെ അപ്പോഴേക്കും കറിയൊക്കെ ഒഴിച്ച് കഴിപ്പ് തുടങ്ങി .

“കളിയാക്കിയതൊന്നും അല്ല..അമ്മക്ക് അറിയാഞ്ഞിട്ട..ഇവള് നല്ല തീറ്റയാ ”
ഞാൻ അവളെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു . അതിന്റെ റിപ്ലൈ എന്നോണം എന്റെ കാലിൽ ഒരു ചവിട്ടും കിട്ടി …എന്റെ കാൽപ്പാദത്തിൽ മഞ്ജുസ് അവളുടെ ഉപ്പൂറ്റി അമർത്തി എന്നെ വേദനിപ്പിച്ചു..

അമ്മ എന്റെ മറുപടി കേട്ട് മഞ്ജുസിനെ നോക്കി ചിരിച്ചു . അവളും സ്വല്പം ജാള്യതയോടെ അമ്മയെ നോക്കി , പിന്നെ ആ കാല്മടമ്പു എന്റെ കാൽവിരലിൽ ചേർത്ത് ഞെരിച്ചു..

“ഒന്ന് മിണ്ടാതിരുന്നൂടെ ശവമേ ”
മഞ്ജുസ് ശബ്ദം താഴ്ത്തി എന്റെ ചെവിയിൽ പറഞ്ഞതും ഞാൻ പയ്യെ ചിരിച്ചു . എന്റെ ഇളി കണ്ടു ഒന്നുടെ അമർത്തി ചവിട്ടി അവൾ കാൽ പിൻവലിച്ചു..

“ആഹ്….”
ഞാൻ അറിയാതെ ഒന്ന് ശബ്ദിച്ചു പോയെങ്കിലും അമ്മ അറിയാതിരിക്കാൻ ഞാൻ തലതാഴ്ത്തി ഇരുന്നു കഴിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025