“വാടാ പോകാം”
അവൾപയ്യെ പറഞ്ഞു .
“ആഹ്..ഇതൊന്നു തീരട്ടെ ”
ഞാൻ കിട്ടിയ ഗ്യാപ്പിൽ കളിയിൽ മുഴുകികൊണ്ട് പറഞ്ഞു .
“എന്ന അവിടെ ഇരുന്നോ..ഞാൻ ഒറ്റക്ക് പൊക്കോളാം ”
മഞ്ജു കലിപ്പ് ഇട്ടു ടി.വി സ്റ്റാൻഡിനു മുകളിൽ നിന്നും ചാവിയും എടുത്തു കലിതുള്ളി .
“അമ്മാ ഞാൻ പോവാ ട്ടോ ”
മഞ്ജുസ് അമ്മായിയമ്മയെ ബോധിപ്പിക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞു, അതിനുള്ള മറുപടിയും അമ്മയുടെ പക്കൽ നിന്നു അടുക്കള ഭാഗത്തു നിന്നും വന്നു .
“ആഹ് ശരി മോളെ..”
അതിനു ശേഷം ടീച്ചർ എന്നെ നോക്കി . ഞാൻ മനസില്ല മനസോടെ എഴുനേറ്റു അവൾക്കു നേരെ കൈനീട്ടി.
“മ്മ്…താ ”
ഞാൻ സ്വല്പം വൈറ്റ് ഇട്ടു നിന്നു ചാവിക്കായി കൈനീട്ടി .
“തരുന്നില്ല ..നീ ഇവിടെ കളിച്ചോണ്ടിരുന്നോ ..തെണ്ടി ..”
മഞ്ജു ദേഷ്യപ്പെട്ടു ഉമ്മറത്തേക്ക് നടക്കാനൊരുങ്ങിയതും ഞാനവളുടെ കൈക്കു കയറി പിടിച്ചു .
“പോവല്ലേ മഞ്ജുസെ ..”
ഞാൻ പയ്യെ പറഞ്ഞു അവളെ പിടിച്ചു നിർത്തി .
അവൾ എന്നെ സ്വല്പം നീരസത്തോടെ നോക്കി . ആ പിണക്കം മാറ്റാൻ എന്നോണം ഞാനവളെ ഉന്തിത്തള്ളി അഞ്ജുവിന്റെ റൂമിനകത്തേക്ക് നീക്കി ..
“ഏയ് ഡാ..നീ എന്താ കാണിക്കുന്നേ ”
മഞ്ജുസ് അമ്പരപ്പോടെ എന്നെ നോക്കി വാ പൊളിച്ചു..
“ഒന്നുമില്ല..ഒരുമ്മ തന്നെ ”
ഞാനാ അവളെ ചുംബിക്കുന്ന പോലെ ഭാവിച്ചു കൊണ്ട് പറഞ്ഞു മഞ്ജുസിനെ ചുമരിലേക്ക് ചാരിനിർത്തി .
“അയ്യടാ..എന്റെ ലിപ്സ്റ്റിക് പോകും..ഇപ്പൊ ഇട്ടുവന്നെ ഉള്ളു ”
അവൾ പറ്റില്ലെന്ന ഭാവത്തിൽ പറഞ്ഞു .
“ആഹാ …അതുകൊള്ളാം”
ഞാൻ അവളുടെ മറുപടി കേട്ട് അന്തം വിട്ടു നിന്നു .
“നീ മാറെടാ..നമുക്ക് പോണ്ടേ ‘
അവൾ ചിണുങ്ങി കൊണ്ട് എന്നെ നോക്കി .
“ആഹ് പോകാം..”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ പയ്യെ ചുംബിച്ചു..കവിളിലും നെറ്റിയിലും കണ്ണിലുമൊക്കെ ഞാൻ പയ്യെ ചുംബനങ്ങൾ നൽകി എന്റെ അന്നദാതാവിനെ ഒന്ന് പ്രീതിപ്പെടുത്തി .
“മ്മ്…സ്സ്…”
മഞ്ജു കണ്ണടച്ച് നിന്നു പുഞ്ചിരിച്ചു എന്റെ കോപ്രായം സഹിച്ചു..ഒടുക്കം നിർത്തുന്നില്ലെന്ന് കണ്ടപ്പോൾ എന്നെ തള്ളിമാറ്റി.
“മതി..വാ “
