Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

ഹേമാന്റി പോയതും ഞാൻ ഉമ്മറത്ത് കിടന്ന കസേരയിലേക്കിരുന്നു .

“നീ എന്താടി ഇവിടെ തന്നെ നിന്നെ ..വാ അകത്തോട്ടിരിക്ക്..”
മായേച്ചി കാതിലെ കമ്മൽ ടൈറ്റ് ചെയ്തുകൊണ്ട് മഞ്ജുവിനോടായി പറഞ്ഞു .

“ഏയ് അതിന്റെ ഒന്നും ആവശ്യം ഇല്ല..നീ ഒന്ന് വേഗം റെഡി ആയിക്കെ ..സമയം ഒൻപത് ആകാറായി ”
മഞ്ജുസ് വാച്ചിൽ നോക്കി തിരക്ക് കൂട്ടി .

“ഓഹ് പിന്നെ.. ബസ്സിലൊന്നും അല്ലാലോ കാറിൽ അല്ലെ..അങ്ങെത്തിക്കോളും..”
മായേച്ചി ഒഴുക്കൻ മട്ടിൽ പറഞ്ഞു ടീപ്പോയിൽ കിടക്കുന്ന പേപ്പർ എടുത്തു നോക്കുന്ന എന്നെ നോക്കി .

“നീ പേപ്പറൊക്കെ വായിക്കാൻ തുടങ്ങിയോ മോനെ?”
ഒരു പുച്ഛ ഭാവത്തിൽ മായേച്ചി എന്നോടായി തിരക്കി .

“ഏയ് ഞാൻ ഡീസെന്റ് ആണ് ..ഇതു ചുമ്മാ ചരമ കോളം നോക്കിയതാ..നിന്റെ പഴേ കാമുകനെങ്ങാനും ചിരിച്ചു ഇരിക്കുന്നുണ്ടെങ്കിലോ “

ഞാൻ പയ്യെ പറഞ്ഞതും അവൾ കയ്യിലുണ്ടായിരുന്ന ചീപ്പ് എന്റെ നേരെ എറിഞ്ഞു .ചീപ്പ് നേരെ വന്ന് എന്റെ മടിയിൽ ആണ് വീണത് .

“ഈ തെണ്ടിയെ ഞാൻ…”
അവളാരോടെന്നില്ലാതെ പറഞ്ഞു നിലത്തൊരു ചവിട്ടു കൊടുത്തു പിന്നെ മഞ്ജുവിനെ നോക്കി.അവൾക്കു മായേച്ചി എന്റെ അടുത്ത് അത്ര ക്ളോസ് ആയി ഇടപെടുന്നത് ഇഷ്ടമാകുന്നില്ലെന്നു ആ മുഖഭാവം കണ്ടപ്പോൾ എനിക്ക് തോന്നി .

“നിങ്ങളെന്തിനാ ഇങ്ങനെ തല്ലു കൂടുന്നെ ..ഒന്നുമില്ലേലും ഇത്ര പ്രായം ആയില്ലേ ”
മഞ്ജുസ് പെട്ടെന്ന് സ്വല്പം ഗൗരവം നടിച്ചു ഞങ്ങളെ മാറിമാറിനോക്കി .

“മ്മ്..ബെസ്റ്റ് ! നല്ല ആളാ പറയുന്നേ ‘
ഞാൻ മനസ്സിലോർത്തു പയ്യെ ചിരിച്ചു .

“ആഹ്..നീ ഇതു കാര്യം ആക്കണ്ടേ ..ഇവനും ഞാനും അത്ര ക്ളോസ് ആണ് ..ചേട്ടൻ പുറത്തു ആയതിന്റെ വിഷമം പോലും അമ്മയ്ക്കും എനിക്കും ഇല്ലാത്തതു ഈ പൊട്ടൻ ഇവിടുള്ളതുകൊണ്ടാ ..എന്താവശ്യത്തിനു വിളിച്ചാലും ഇങ്ങു പോന്നോളും “

മായേച്ചി ആദ്യമായി എന്നെ പൊക്കി പറഞ്ഞത് കേട്ടപ്പോൾ എനിക്കൊരു ഗമ തോന്നി . ഞാൻ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ മഞ്ജുസിനെ നോക്കി .

“അതെ..ഇനി അങ്ങനെ പോരാൻ പറ്റില്ല ..മഞ്ജുസ് സമ്മതിക്കണം ”
ഞാൻ മഞ്ജുവിനെ ഒന്ന് സോപ്പിടാൻ വേണ്ടി പറഞ്ഞു മായേച്ചിയെ നോക്കി .

“ഓഹ്..അവൾക്കൊന്നും എതിർപ്പില്ല..അല്ലെടി മഞ്ജു ?”
മായേച്ചി ഗൗരവത്തിൽ മഞ്ജുവിനെ നോക്കി . ഉള്ളിൽ വല്യ താല്പര്യമില്ലേലും മഞ്ജു എതിർപ്പില്ലെന്ന് തലയാട്ടി …മായേച്ചിയെ പിണക്കാൻ പറ്റില്ലല്ലോ.

“ആഹ്..അപ്പൊ പ്രെശ്നം തീർന്നു കണ്ണാ….ഇനി വാ..അകത്തേക്കിരിക്കാം..”
മായേച്ചി ഞങ്ങളെ ക്ഷണിച്ചുകൊണ്ട് പറഞ്ഞു .

“ഓഹ്..അതൊക്കെ പിന്നെ ആവാം മായേ..നീ ഒന്ന് വേഗം ഇറങ്ങു..’
മഞ്ജുസ് വീണ്ടും തിരക്ക് കൂട്ടി .

“ഓഹ്…ഇവളുടെ ഒരു കാര്യം..”
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ നോക്കി തൊഴുത് അകത്തേക്ക് പോയി . ആ സമയം കൊണ്ട് ഹേമാന്റി ജ്യൂസുമായി ഉമ്മറത്തേക്കെത്തി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025