Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

“ആഹാ..ചായ ആണെന്ന് പറഞ്ഞിട്ട് ജ്യൂസ് ആണല്ലോ ഹേമാന്റി ”
ഞാൻ അവരുടെ വരവ് കണ്ടു ചിരിയോടെ ചോദിച്ചു .

“ഓഹ്..മായ ഇന്നലെ അടിച്ചു ഫ്രിഡ്ജിൽ കയറ്റിയതാ..ഇപ്പൊ ഉപകാരപ്പെട്ടു ..പെണ്ണിന് ഇടക്കിടക്ക് ജ്യൂസ് കുടിക്കണം ”
ഹേമാന്റി ഒഴുക്കൻ മട്ടിൽ പറഞ്ഞു ജ്യൂസ് മഞ്ജുസിനും എനിക്കും എടുത്തു നൽകി .

“മ്മ്…”
ഞാൻ മൂളികൊണ്ട് സമ്മനയം തണുപ്പുള്ള ഓറഞ്ച് ജ്യൂസ് ഒറ്റവലിക്ക് കുടിച്ചു .മഞ്ജുസ് പതിയെ സിപ് സിപ് ആയി മാന്യത അഭിനയിച്ചു കൊണ്ട് കുടിച്ചിറക്കി .

“പിന്നെ എന്തൊക്കെ ഉണ്ട്…വിരുന്നും സൽക്കാരവും ഹണി മൂണും ഒക്കെ കഴിഞ്ഞില്ലേ..?”
ഹേമാന്റി മഞ്ജുസിനെ നോക്കി തിരക്കി .

“ആഹ്..കഴിഞ്ഞു ആന്റി..എല്ലാം നന്നായി പോയി..”
മഞ്ജുസ് ചിരിയോടെ മറുപടി നൽകി.

“മ്മ്….എന്തായാലും നന്നായി മോളെ…കുറച്ചു ഒച്ചയും ബഹളവും ഒക്കെ ഉണ്ടായെങ്കിലും എല്ലാം നന്നായല്ലോ….ഇവിടെ ഒരാളുണ്ട് ..എന്റെ കണ്ണടയും മുൻപ് ഒന്ന് സമ്മതിച്ച മതിയാരുന്നു ..”
ഹേമാന്റി ആരോടെന്നില്ലാതെ പറഞ്ഞു അവരുടെ വിഷമം പങ്കുവെച്ചു .

“മ്മ്…”
മഞ്ജുസ് പയ്യെ മൂളി . അത് കേട്ടുകൊണ്ട് തന്നെ മായേച്ചിയും അങ്ങോട്ടെത്തി .

“അതോർത്തു നിങ്ങള് പേടിക്കണ്ട അമ്മാ ..ഇതുപോലൊരുത്തൻ കോളേജിൽ വേറെ വരുമൊന്നു നോക്കട്ടെ…ഞാൻ ഇങ്ങു കറക്കി എടുത്തോളാം ”
മായേച്ചി പെട്ടെന്ന് ഹേമാന്റിയെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മയും കൊടുത്തുകൊണ്ട് പറഞ്ഞു .

“മ്മ്…നടന്നത് തന്നെ ..”
ഹേമാന്റി ചിരിയോടെ എന്നെയും മഞ്ജുസിനെയും മാറിമാറി നോക്കി . ആദ്യമായി ഞങ്ങൾക്ക് അപ്പോൾ ഒരു പന്തികേട് തോന്നി . എന്തൊക്കെ ആയാലും ഞങ്ങൾ ടീച്ചറും സ്റുഡന്റും ആയിരുന്നല്ലോ !

“അതിന്റെ ഒന്ന് ആവശ്യമില്ലെടി മായേച്ചി..ദേ നോക്കിയേ..വധുവിനെ ആവശ്യമുണ്ട് എന്ന് പത്രത്തിൽ പരസ്യം ഉണ്ട്…തന്റേതല്ലാത്ത കാരണത്താൽ ബന്ധം വേർപെടുത്തിയ സമ്പന്നനായ മധ്യവയസ്‌കൻ ..പേര്..”
ഞാൻ പത്രത്തിലെ കോളം അവൾക്കു നേരെ പിടിച്ചുകൊണ്ട് പയ്യെ വായിച്ചു .

“ആ കിളവനെ നിന്റെ അമ്മയെ കൊണ്ട് കെട്ടിച്ചോ…ദേ ചെക്കാ രാവിലെ തന്നെ എന്റെ വായിന്നു കേൾക്കണ്ട .ഇങ്ങോട്ടു വന്നേ “

ഞാൻ വായിച്ചു മുഴുവിക്കും മുൻപേ അവൾ കയ്യിൽ പിടിച്ചിരുന്ന ഹാൻഡ് ബാഗ് എടുത്തു തോളിലേക്കിട്ടു ഇടയ്ക്കു കയറി പറഞ്ഞു എന്നെ കടുപ്പിച്ചൊന്നു നോക്കി . പിന്നെ മഞ്ജുസിന്റെ കൈപിടിച്ച് മുറ്റത്തേക്കിറങ്ങി എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് നടന്നു നീങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025