Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

മഞ്ജുസിന്റെ ചോദ്യം കേട്ട മായേച്ചി എന്നോട് കയർക്കാൻ തുടങ്ങി

“ചെറുതായിട്ട്…”
ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്..നിനക്ക് ഞാൻ തരാടാ…നീ ഇനി വീട്ടിലോട്ടു വാ…”
മായേച്ചി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു..

“ഏയ് ഇനി വരില്ല ട്ടോ ..എന്റെ ഭാര്യക്ക് എന്നെ വല്യ സംശയമാ ”
ഞാൻ മഞ്ജുസിന്റെ ഉള്ളിലിരുപ്പ് വായിച്ചെന്ന പോലെ പറഞ്ഞപ്പോൾ അവൾക്കും ചെറിയ ജാള്യത തോന്നി .

“ഏയ് ആണോടി?”
മായേച്ചി അമ്പരപ്പോടെ മഞ്ജുസിനെ നോക്കി .

“ഏയ്..ഈ പൊട്ടൻ ചുമ്മാ പാറയുവാ..എനിക്കെന്ത് പ്രെശ്നം ”
മഞ്ജുസ് പരിഭ്രമം മറച്ചുവെച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു..

“ഹി ഹി ..ചുമ്മാ പറയുവാ മായേച്ചി..ഞാൻ ഏതു പെണ്ണിനെ നോക്കിയാലും അവൾക്ക് ദേഷ്യമാ ..പിച്ചലും മാന്തലും കൂടി എന്റെ ദേഹത്തൊക്കെ തോലില്ലാതായി”
ഞാൻ ചിരിയോടെ പറഞ്ഞു വണ്ടി പറത്തിവിട്ടു .

“കവി…ചുമ്മാ ഓരോന്ന് പറഞ്ഞു ഉണ്ടാക്കല്ലേ ”
മഞ്ജുസ് എന്റെ സംസാരമത്ര ഇഷ്ടമാകാത്ത പോലെ കടുപ്പിച്ചു പറഞ്ഞു .

“ഓഹ്‌..ഒരു തമാശ പറഞ്ഞതാ പൊന്നെ ..ഹോ…”
ഞാൻ തലയ്ക്കു കൈകൊടുത്തു ഒരു കൈകൊണ്ട് സ്റ്റിയറിങ് കറക്കികൊണ്ട് പറഞ്ഞു . മായേച്ചി എന്റെ റിയാക്ഷൻ കണ്ടു പയ്യെ ചിരിക്കുന്നുണ്ട്.

അങ്ങനെ സംസാരിച്ചിരിക്കെ തന്നെ കുറച്ചു സമയം കൊണ്ട് ഞങ്ങൾ കോളേജിലെത്തി . പഴയ താവളത്തിലേക്ക് കടന്നതും ഒരുപാട് ഓർമ്മകൾ മനസിലേക്ക് ഉരുണ്ടുകൂടി …നടന്നു നീങ്ങിയ വഴികളും , മഞ്ജുസിനെ കാത്തു നിന്നതും , ലൈബ്രറിയിലെ ഓർമകളും , ആദ്യമായി അവളെ ചുംബിച്ചതുമെല്ലാം ഒരു സിനിമ കാണുമ്പോലെ മനസിലേക്കെത്തി .

മഞ്ജുസിന്റെ കാർ ആണ് വരുന്നതെന്ന് മനസിലായ ചില കുട്ടികൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞതൊക്കെ കോളേജിൽ എല്ലാവര്ക്കും അറിയാം . അതിന്റെ ഒരു ചിരി ഞങ്ങളെ നോക്കുന്നവരുടെ മുഖത്തുണ്ട്.

അതുകണ്ടു മഞ്ജുസാകെ നാണക്കേടോടെ കണ്ണടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു..
“ശേ …..”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

ഞാൻ അവളുടെ റിയാക്ഷൻ കണ്ടു പുഞ്ചിരിച്ചു വണ്ടി പാർക്കിംഗ് സൈഡിലേക്ക് കയറ്റി നിർത്തി .

“ഇറങ്ങുന്നില്ലേ?”
വണ്ടി നിർത്തി പുറകിലേക്ക് തിരിഞ്ഞു ഞാൻ രണ്ടാളോടയും ചോദിച്ചു .

“മ്മ്….വാടി ഇറങ്ങാം ”
മായേച്ചി മൂളികൊണ്ട് മഞ്ജുവിനെ നോക്കി ഡോർ തുറക്കാനായി കൈനീട്ടി .

“വേണ്ടെടി…എനിക്കെന്തോ പോലെ..തിരിച്ചു പോയാലോ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025