Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

മഞ്ജുസ് പെട്ടെന്ന് ആകെ അസ്വസ്ഥയായി എന്നെ നോക്കി .

“അയ്യാ…ഇതെന്ത് കൂത്ത് ..നീ കളിക്കാതെ ഇറങ്ങേടി മഞ്ജു ”
മായേച്ചി അവളുടെ കൈപിടിച്ച് വലിച്ചുകൊണ്ട് ഡോർ തുറന്നു .

ഞാൻ അവളുടെ ചിണുങ്ങിയുള്ള ഇരുത്തം കണ്ടു പുഞ്ചിരിച്ചു .

“എടി വേണ്ടെടി..പിള്ളേരുടെ ഒക്കെ നോട്ടം കണ്ടിട്ട് എന്തോ പോലെ ..”
മഞ്ജു മായേച്ചിയുടെ കൈവിടുവിക്കാനായി ശ്രമിച്ചുകൊണ്ട് കൊഞ്ചി .

“ഒലക്ക ആണ്….നീ കുറച്ചു ബോൾഡ് ആയി നിന്ന മതി..ആരും ഒന്നും പറയില്ല…”
മായേച്ചി അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു .

“ആഹ്..അതെന്നെ ..എന്നെ ഗെറ്റ് ഔട്ട് അടിച്ചിരുന്ന ആറ്റിട്യൂട് ഒക്കെ പോയോ ?’
ഞാൻ മായേച്ചിയെ സപ്പോർട്ട് ചെയ്തുകൊണ്ട് പറഞ്ഞു .

“എന്നാലും….അവിടന്ന് പോരുമ്പോൾ ഉള്ള ധൈര്യം ഒക്കെ പോയെടാ ..”
മഞ്ജുസ് എന്നെനോക്കി ചിണുങ്ങി.

“ഒരു പിണ്ണാക്കും ഇല്ല..ഇങ്ങോട്ടു ഇറങ്ങേടി ”
മായേച്ചി തന്നെ ഡോർ തുറന്നു മഞ്ജുസിനെ വലിച്ചിറക്കി . ഞാനതു കണ്ടിട്ടു ചിരിച്ചു മുൻസീറ്റിൽ തന്നെ ഇരുന്നു . ആ സമയം നോക്കി തന്നെ പഴയ ടീച്ചേർസ് ഒന്നുരണ്ടു പേരൊക്കെ സ്കൂട്ടർ പാർക്ക് ചെയ്യാനായി അവിടേക്കെത്തി .

മഞ്ജുസിനൊപ്പം കാറിൽ ഇരിക്കുന്ന പഴയ സ്റ്റുഡന്റിനേയും കണ്ടപ്പോൾ അവർക്കൊക്കെ അത്ഭുതമായി . ഞങ്ങളുടെ കല്യാണം കഴിഞ്ഞതൊക്കെ അറിഞ്ഞെങ്കിലും പിന്നീട് കാണുന്നത് അപ്പോഴാണല്ലോ . സുജ , ജിഷ എന്നെ ടീച്ചർമാർ ഞങ്ങളെ കണ്ടതും അടുത്തെത്തി..നാല്പത്തിനടുത്തു പ്രായമുള്ളവരാണ് രണ്ടുപേരും ! സാരിയും ബ്ലൗസും ആണ് വേഷം !

ആദ്യം തന്നെ അവർ മഞ്ജുസിനെയും മായേച്ചിയേം നോക്കി ചിരിച്ചു വിഷ് ചെയ്തു.

“ഗുഡ് മോർണിംഗ് മായ , ഗുഡ് മോർണിംഗ് മഞ്ജു ”
നിറഞ്ഞ ചിരിയോടെ പറഞ്ഞു സുജ ടീച്ചർ ഞങ്ങൾക്കരികിലെത്തി. അവരെ കണ്ടതും ഞാൻ കാറിൽ നിന്ന് പുറത്തിറങ്ങി . മഞ്ജുസ് ഒരു മങ്ങിയ ചിരിയോടെ അവരെ നോക്കി .

“ആഹാ..രണ്ടാളും കൂടി ആണല്ലോ…എങ്ങനെ ഉണ്ടായിരുന്നു ഹണി മൂൺ ഒക്കെ ?”
ജിഷ ടീച്ചർ കള്ളച്ചിരിയോടെ അവളുടെ അടുക്കൽ തിരക്കി.

“ഇറ്റ്..ഇറ്റ്… ഇട്സ് ഓക്കേ ഫൈൻ..നന്നായിരുന്നു ”
മഞ്ജുസ് ഒന്നു വിക്കി വിക്കി ആണേലും പരിഭ്രമത്തോടെ പറഞ്ഞൊപ്പിച്ചു .മഞ്ജുസിന്റെ വിറയലും വെപ്രാളവും കണ്ടു മായേച്ചി പയ്യെ ചിരിക്കുന്നുണ്ട് .

“മ്മ്…ഇന്നല്ലേ ജോയിൻ ചെയ്യുന്നേ ..ഒരു ട്രീറ്റ് വേണം കേട്ടോ ”
സുജ ടീച്ചർ ചിരിയോടെ പറഞ്ഞു .

“മ്മ്….അതൊക്കെ ഞാൻ ഏറ്റു ടീച്ചറെ ..ഇവളെക്കൊണ്ട് ഞാൻ സമ്മതിപ്പിക്കാം ”
മഞ്ജുസ് എന്തോ പറയാനൊരുങ്ങും മുൻപേ മായേച്ചി ഇടക്കുകയറി ഗോളടിച്ചു .

“ആഹ്…പിന്നെ എന്തൊക്കെ ഉണ്ടെടോ ഓർമ്മയുണ്ടോ ഞങ്ങളെയൊക്കെ ?”
കാറിൽ ചാരി അവരുടെ സംസാരം വീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്നോടായി ജിഷ ടീച്ചർ തിരക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025