Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

“ഓഹ്‌..അതെന്താ ടീച്ചറെ അങ്ങനെ..നിങ്ങളെ ഒക്കെ മറക്കാൻ പറ്റുമോ”
ഞാൻ ഭയഭക്തി ബഹുമാനത്തോടെ പഴയ സ്റ്റുഡൻറ് ആയിമാറികൊണ്ട് പറഞ്ഞു .

“മ്മ്…പക്ഷെ ഈ ചതി വേണ്ടായിരുന്നു കേട്ടോ ..ആദ്യം കേട്ടപ്പോ ഞങ്ങളൊക്കെ ഷോക്ക്‌ഡ്‌ ആയി ”
ഞങ്ങളുടെ പ്രണയ കാര്യം ഓർത്തെന്നോണം സുജ ടീച്ചർ പറഞ്ഞു ചിരിച്ചു . ഞാനും മഞ്ജുവും മുഖാമുഖം നോക്കി സൽപം ജാള്യതയോടെ അവർക്കിടയിൽ നിന്ന് വിയർത്തു ..

“മ്മ്..എന്തായാലും നടന്നത് നടന്നു ..ഇതും ഒരു കണക്കിന് ഒരു ഭാഗ്യം തന്നെയാ..അല്ലെ ടീച്ചറെ ”
ജിഷ ടീച്ചർ ഒന്നാക്കിയ പോലെ മഞ്ജുസിനെ നോക്കി .

അവൾ ഒന്നും മിണ്ടാതെ ഇളിക്കുക മാത്രം ചെയ്തു . മായേച്ചിക്ക് പക്ഷെ ഇവരുടെ ചൊറിഞ്ഞ സംസാരം കേട്ട് ദേഷ്യം വരുന്നുണ്ട് .

“അതേയ്..മതി അവളെ ഇട്ടു റാഗ് ചെയ്തത്..ഇനീം സമയം ഉണ്ട് ..നിങ്ങളൊന്നു പോയെ ”
മായേച്ചി ഇടയ്ക്കു കയറി പറഞ്ഞു ജിഷ മിസ്സിനെയും സുജ മിസ്സിനെയും വിരട്ടി . അവരൊരു ആക്കിയ ചിരിയോടെ ഞങ്ങളെ മാറി മാറി നോക്കി മഞ്ജുവിനോട് യാത്രയും പറഞ്ഞു പിറുപിറുത്തുകൊണ്ട് നടന്നു .

മഞ്ജുസ് അതൊക്കെ ഓർത്തെന്നോണം ആകെ ഫ്യൂസ് ആയ പോലെ നിക്കുവാണ് .

“ശേ ..”
മഞ്ജുസ് പയ്യെ പറഞ്ഞു എന്നെ നോക്കി .

“എന്ത് ശേ ..ഇതൊക്കെ പ്രതീക്ഷിച്ച മതി മോളെ ..ടീച്ചേർസ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല..അസൂയയും പരദൂഷണവും മാത്രേ മിക്കതിനും അറിയൂ ..”
മായേച്ചി അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു .

“മ്മ്..എന്നാലും സകല മൂഡും പോയി ..”
മഞ്ജുസ് കാറിൽ ചാരി നിന്ന് നഖം കടിച്ചു . ബാക്കിയുള്ള പിള്ളേരും വഴിയേ കടന്നു പോകുന്ന സ്റുഡന്റ്‌സുമെല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്..ചിലർ ചിരിക്കുകയും മഞ്ജുസിനേം മായേച്ചിയേം വിഷ് ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്.

“ഗുഡ് മോർണിംഗ് മായ മിസ്..”
“ഗുഡ് മോർണിംഗ് മഞ്ജു മിസ് ..”
എന്നൊക്കെ പറഞ്ഞു ചിലർ കടന്നു പോയി..അവർ തിരിച്ചും വിഷ് ചെയ്തു..

“ഹാഹ്..ഇങ്ങനെ ആലോചിക്കാൻ ഒന്നുമില്ല മഞ്ജുസ് ..നീ പോയിട്ട് വാ..ഞാൻ വൈകീട്ട് വിളിക്കാൻ വരാം ”
അവളുടെ പരിഭ്രമം കണ്ട ഞാൻ പയ്യെ പറഞ്ഞു .

അപ്പോഴേക്കും കുറച്ചു ഷോ ഓഫ് പയ്യന്മാർ ഒന്നുരണ്ടുപേർ ഞങ്ങൾക്ക് ചുറ്റും കൂടി .

“ഹലോ ടീച്ചർ ..ഹാപ്പി മാരീഡ് ലൈഫ് ”
“ഹ ഹ ഇതാണല്ലേ ടീച്ചറുടെ ഹസ്ബൻഡ്”
“ഇതെന്താ വല്ലവൻ സിനിമയോ ടീച്ചറെ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025