Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

 

“”””വർഷുട്ടി… ഏട്ടത്തി…പോവാട്ടോ…””””…. വർഷയെ ചേർത്ത് പിടിച്ചു പ്രിയ പറഞ്ഞതും വർഷ അത്രയും നേരം കടിച്ചു പിടിച്ചിരുന്ന സങ്കടം അണപൊട്ടിയോഴുകി… അവൾ പ്രിയയെ കെട്ടിപിടിച്ചു ആ മുഖം മുഴുവൻ ചുംബങ്ങൾ കൊണ്ട് മൂടി ശേഷം അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ വീടിന്റെ അകത്തേക്ക് ഓടി.

 

പ്രിയ നിറമിഴികളോട് അത് നോക്കി നിന്നു…

 

“””അമ്മേ… ഞാൻ…””””

 

“”””വേണ്ട…എന്നോട് എന്റെക്കുട്ടി യാത്രപറയണ്ടാ.അമ്മേടെ കള്ളിപ്പെണ്ണ് സങ്കടപെടണ്ടട്ടോ.മോള് അമ്മയെ കുറിച്ച് മനസ്സിൽ വിചാരിക്കുമ്പോ അമ്മ മോളുടെ മുന്നിൽ ഉണ്ടാവും….”””””… ഊർമിള നിറമിഴികളോട് പ്രിയയെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.ശേഷം അവർ കാറിന്റെ ഡോർ തുറന്ന് അവളെ കാറിന്റെ ഉള്ളിലേക്ക് കയറ്റി…

 

“”””അച്ചുവേട്ടാ… പോട്ടെ….”””””

 

നന്ദന വിജയുടെ അരികിൽ വന്ന് ചോദിച്ചു.. അതിന് അവൻ ചിരിയോടെ തലയാട്ടി.

 

പ്രിയ കയറിയതും നന്ദനയും പാർവതിയും കാറിൽ കയറി….

പ്രിയ വിജയിനെ നോക്കിയതും അവളുടെ മിഴികൾ അനുസരണയില്ലാതെ അണപ്പൊട്ടിയോഴുകാൻ തുടങ്ങി. പക്ഷെ അവൻ പാറ പോലെ ഉറച്ചു നിന്നു..,ചുണ്ടിൽ ഒരു കൃത്രിമ ചിരിയുമായി…

കാർ മുന്നോട്ട് നീങ്ങിയതും പ്രിയയുടെ കരച്ചിൽ കൂടി വന്നു… ഊർമിളയുടെയും അവസ്ഥ മറിച്ചല്ല… ബാക്കി ഉള്ളവരുടെ മിഴികൾ ഈറൻ അണിഞ്ഞപ്പോൾ ഊർമിള വാ പൊത്തി കരഞ്ഞുകൊണ്ട് അകതെക്ക് നടന്നു……വിജയുടെ മിഴികളും നിറഞ്ഞൊഴുക്കി അവൻ അവൾ പോയ വഴിയേ നിറമിഴികളോട് നോക്കി നിന്നു….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025