ടെൻഷനോട് പുറത്ത് നിൽക്കുന്ന വിജയിനെ വന്നു വിളിച്ചുകൊണ്ട് ഡോക്ടർ അകത്തേക്ക് കയറി… ഡോക്ടർക്ക് പിന്നാലെ എല്ലാവരെയും നോക്കി പരിഭ്രമത്തോടെ വിജയ് അകത്തേക്ക് കയറി..
“”””അത് ശ്രീപ്രിയക്ക് പേടിയെന്ന്… അപ്പൊ വിജയ് കൂടി കൂടെ ഉണ്ടായാൽ നന്നാവും ആ കുട്ടിക്ക് ഒരു ധൈര്യവും ആവും… “”””
ഡോക്ടർ ചിരിയോടെ പറഞ്ഞതും വിജയ് ഒരു മങ്ങിയ ചിരിയോടെ തലയാട്ടി സമ്മതം അറിയിച്ചു…
“”””തനിക്ക് കുഴപ്പം ഒന്നുമില്ലല്ലോ…?””””
“”””ഏയ്.. ഇല്ല ഡോക്ടർ… “”””
വിജയ് ഡോക്ടറുടെ ഒപ്പം സർജിക്കൽ ഗൗണും അണിഞ്ഞു പ്രിയയുടെ അരികിലേക്ക് ചെന്നു…
“”””അമ്മേ….. ആാാാ….യ്യോ….ദേവിയെ….. ന്റെഅമ്മേ….”””””
പ്രിയ ആർതുലച്ചു കരയുകയാണ്….അവളുടെ കരച്ചിൽ ആ മുറിയിൽ മുഴുവൻ തരംഗം തീർക്കുകയാണ്….
പെട്ടന്ന് അവിടെ കയറി ചെന്ന വിജയ് കാണുന്നത് അലമുറയിട്ട് കരയുന്ന പ്രിയയെ… അവളുടെ വെള്ളാരം കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ട്… അവളുടെ മുഖം ചുവന്നു തുടുത്തിരിക്കുകയാണ്….
“”””അച്ചേട്ടാ….അയ്യോ….നിക്ക് വയ്യയേട്ടാ… “”””… വിജയിനെ കണ്ടതും അവൾ വേദനയോടെ ഉച്ചത്തിൽ കരഞ്ഞു..
“”””ഇല്ലടാ വാവേ… ന്റെ പെണ്ണിന് ഒന്നുമില്ല….കരയണ്ടാട്ടോ….മ്മടെ കുഞ്ഞാവക്ക് വേണ്ടിയല്ലേ…”””””….. വിജയ് അവളുടെ കൈ തന്റെ കൈകൊണ്ട് കോർത്തിണക്കി അവളുടെ നെറ്റി തടത്തിൽ ചുംബിച്ചു അവളെ സമാധാനിപ്പിച്ചു…
