“”””അമ്മേ….. ഏട്ടാ….യ്യോ….. അമ്മേ….”””””…. ഒരു നിമിഷം ശാന്തമായെങ്കിലും അതിലും ഉച്ചത്തിൽ അവൾ നിലവിളിച്ചു..
“””””ഇല്ലേ വാവേ… ഒന്നുല്ലടി….കരയല്ലേ…കരയല്ലേ…….”””””.. വിജയ് അവളുടെ മൂർദ്ധാവിൽ തലോടികൊണ്ട് പറഞ്ഞു….
അടുത്ത നിമിഷം പ്രിയ ഉച്ചത്തിൽ ഒന്ന് നിലവിളിച്ചു ഒപ്പം നിശ്ചലമായി ബെഡിലേക്ക് വീണു….
വിജയ് അവളെ നോക്കി മിഴികൾ നിറച്ചു… അവൾ കിതച്ചുകൊണ്ട് നിറമിഴികളോടെ അവനെ നോക്കി….
അതെ നിമിഷം ആ റൂമിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ പൊട്ടിമുളച്ചു…
കുഞ്ഞിന്റെ കരച്ചിൽ കേട്ടതും വിജയുടെയും പ്രിയയുടെയും ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു….
“””പെൺകുട്ടി ആണാട്ടോ…”””””
ഡോക്ടർ ഇരുവരോടും പറഞ്ഞു…..
അതെ അവരുടെ കുസൃതി കുറുമ്പി ചട്ടമ്പി കല്യാണി… അവരുടെ ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞു….
കുഞ്ഞിനെ പുറത്ത് കൊണ്ട് ചെന്ന് കാണിച്ചപ്പോൾ എല്ലാവരും സന്തോഷത്തോടെ കുഞ്ഞിനെ നോക്കി… കുഞ്ഞിനെ കണ്ട ആ നിമിഷം എല്ലാവരുടെയും മിഴികൾ ഈറൻ അണിഞ്ഞു….ഊർമിള കുഞ്ഞിനെ തന്റെ മാറോട് അണച്ചു അവളെ പേര് ചൊല്ലി വിളിച്ചു.
“””””””കല്യാണി….”””””
>>>>>>>><<<<<<<<
