പക്ഷെ നമ്മുടെ കല്യാണിക്കുട്ടി അടങ്ങാൻ ഒരുക്കമല്ലായിരുന്നു… അവൾ വാശിയോട് വിജയുടെ പുറത്ത് തന്റെ കുഞ്ഞ് കൈകൾ കൊണ്ട് മെല്ലെ അവനെ തല്ലികൊണ്ട് പറഞ്ഞു.
“””””ശ്രീക്കുട്ടി….ഇവളെന്നെ ഉറങ്ങാൻ സമ്മതിക്കണില്ല … “””””
ഉറക്കം നഷ്ടപെട്ട വിജയ് വേറെ വഴിയില്ലാതെ കല്യാണിയിൽ നിന്നും രക്ഷപെടനായി അൽപ്പം ഉച്ചത്തിൽ വിളിച്ചു കൂവി…
“”””ചീക്കുത്തി… വരൂല….അച്ഛേ….ണിക്ക്… ന്നെ ചൂര്യൻ വന്നത് കാച്ചു തരാന്ന്.. ഇഞ്ഞലെ പഞ്ഞേല്ലേ….””””
കല്യാണി വാശിയോട് അവനെ ശല്യപെടുത്തി….
“”””അച്ഛയോന്ന് ഉറങ്ങട്ടെടാ… “”””
വിജയ് വീണ്ടും അവളോട് അപേക്ഷിച്ചു..
“”””വെന്താന്നു പഞ്ഞില്ലേ നാൻ “”””
കല്യാണിയെ വെച്ച് നോക്കുമ്പോൾ പ്രിയ പഞ്ചപാവം ആണ്.പെണ്ണിന്റെയടുത്ത് വിജയുടെ ഒരു കളിയും നടക്കില്ല…
വിജയുടെ അലർച്ച കേട്ട് പ്രിയ വേഗം റൂമിലേക്ക് വന്നു….
റൂമിലേക്ക് കയറിയ പ്രിയ കാണുന്നത് വിജയുടെ പുറത്തിരുന്നു അവനെ എഴുനേൽപ്പിക്കാൻ ശ്രമിക്കുന്ന കല്യാണിയെ…അത് കണ്ടതും പ്രിയയുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു…
“”””കല്ലുട്ടി അച്ഛനെ ശല്യപ്പെടുത്താതെ ഇങ്ങ് വന്നേ… “”””
